Just In
- 11 hrs ago
മികച്ച ഫീച്ചറുകളുമായി കരുത്തോടെ ഓപ്പോ റെനോ8 ടി 5ജി; ഫസ്റ്റ് ലുക്ക്
- 15 hrs ago
ഇല്ല, കെ ഫോൺ 'ചത്തിട്ടില്ല'... നൂറുകോടിയടിച്ച് ദേ ബജറ്റിൽ!
- 17 hrs ago
അഴകും മികവും ഒത്തിണങ്ങിയ മുതൽ; 108 എംപി ക്യാമറക്കരുത്തുമായി ഓപ്പോ റെനോ 8ടി 5ജി ഇന്ത്യയിലെത്തി!
- 18 hrs ago
ഒരു 'റിലാക്സേഷൻ' വേണ്ടേ? 'മുൻ കാമുകനെ പാമ്പാക്കാം'; പുത്തൻ ഫീച്ചറുമായി പിക്സാർട്ട്
Don't Miss
- News
നടൻ കിച്ചാ സുധീപ് കോൺഗ്രസിലേക്ക്? ഡികെ ശിവകുമാറുമായി നിർണായക കൂടിക്കാഴ്ച, ചിത്രങ്ങൾ വൈറൽ
- Sports
IPL: റോയല്‍സില്‍ ഇവര്‍ക്ക് എന്തുപറ്റി? ക്ലച്ച് പിടിച്ചില്ല, ഇതാ അഞ്ചു വമ്പന്മാര്
- Lifestyle
Horoscope Today, 4 February 2023: പണം നേടാനുള്ള ശ്രമങ്ങളില്‍ വിജയം, ആഗ്രഹിച്ച ജോലിനേട്ടം; രാശിഫലം
- Movies
കോമ്പ്രമൈസ് ചെയ്യുമോ! പാക്കേജ് ഉണ്ട്, മൂന്ന് പേരെ തിരഞ്ഞെടുക്കാം; കാസ്റ്റിങ് കൗച്ചിനെ കുറിച്ച് മാലാ പാർവതി
- Finance
60 കഴിഞ്ഞാൽ ഈ സാമ്പത്തിക വെല്ലുവിളികളെ കരുതിയിരിക്കണം; പണം കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- Automobiles
ഒരുപാടുണ്ടല്ലോ!!! 20 ലക്ഷം ബജറ്റിൽ ഇന്ത്യൻ വിപണിയ്ക്കായി ഒരുങ്ങുന്ന കാറുകൾ
- Travel
ഫെബ്രുവരിയിലെ യാത്രകൾ കണ്ണൂർ കെഎസ്ആർടിസിയ്ക്കൊപ്പം, കിടിലൻ പാക്കേജുകൾ
ഫേസ്ബുക് പ്രണയം: അമ്മയെ കൊലപ്പെടുത്തിയ മകൾ കാമുകനോടപ്പം അറസ്റ്റിൽ
50 വയസ് പ്രായമുള്ള അമ്മയെ കൊലപ്പെടുത്തിയ 19 കാരിയെ തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്യ്തു. 19-കാരിയുടെ കാമുകനായ എസ്.സുരേഷ്, കൂടാതെ 16, 17 വയസ്സ് പ്രായമുള്ള മറ്റ് രണ്ടുപേരെയും കൂടി പോലീസ് അറസ്റ്റ് ചെയ്യ്തു.

തമിഴ്നാട് തിരുവല്ലയിലുള്ള ആഞ്ജനേയപുരം എന്നയിടത്ത് വസിക്കുന്ന എസ്.ദേവിപ്രിയ എന്ന 19-കാരി ആവഡി സർവകലാശാലയിലെ രണ്ടാം വർഷ കോമേഴ്‌സ് വിദ്യാർത്ഥിയാണ്. സുരേഷുമായുള്ള ബന്ധത്തെ എതിർത്തതുകൊണ്ടാണ് ദേവിപ്രിയ തന്റെ മാതാവായ ഭാനുമതിയെ കൊലപ്പെടുത്തിയത്.
"19-വയസുകാരനായ സുരേഷുമായി ദേവിപ്രിയ കഴിഞ്ഞ വർഷമാണ് ഫേസ്ബുക് മുഗേന പരിചയപ്പെടുന്നത്. സുരേഷ് തഞ്ചാവൂർ ജില്ലയിലെ കുംഭകോണം സ്വദേശിയാണ്. എന്നാൽ സുരേഷുമായി ദേവിപ്രിയ നേരിട്ട് സംസാരിച്ചിട്ടില്ല, എല്ലാം ഫേസ്ബുക് വഴിയായിരുന്നു. ദേവിപ്രിയയുമായി സുരേഷ് കടുത്ത പ്രണയത്തിലാകുന്നത് ഫേസ്ബുക് വഴി മാത്രമുള്ള പരിചയം കൊണ്ടാണ്".

ദേവിപ്രിയ പോലീസ് കസ്‌റ്റഡിയിലേക്ക്
"സുരേഷ് ദേവിപ്രിയയോട് പറഞ്ഞത് താൻ മൈസൂരിലെ ഒരു കമ്പനിയിൽ ഐ.ടി ഉദ്യോഗസ്ഥനാണെന്നാണ്. ദേവിപ്രിയ തന്റെ ഫേസ്ബുക് പ്രണയം അമ്മയായ ഭാനുമതിയോട് തുറന്നുപറഞ്ഞു, തുടർന്ന് ഭാനുമതി ദേവിപ്രിയയോട് ഫേസ്ബുക് ഉപയോഗിക്കുന്നത് നിർത്താനും പഠനത്തിൽ ശ്രദ്ധിക്കാനും ഉപദേശിച്ചു", തമിഴ്നാട് പോലീസ് വിശദികരിച്ചു.

ദേവിപ്രിയ
ഭാനുമതി ദേവിപ്രിയയെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് തടഞ്ഞു. "ഇതിനോട് കടുത്ത ദേഷ്യം വന്ന ദേവിപ്രിയ സുരേഷിനെ വിളിക്കുകയും ഭാനുമതിയെ കൊലപ്പെടുത്താനുള്ള സഹായം അഭ്യർത്ഥിക്കുകയും ചെയ്യ്തു. തുടർന്ന്, സുരേഷ് 16, 17 വയസ്സ് പ്രായമുള്ള രണ്ട് ചെറുപ്പക്കാരെ ഭാനുമതിയെ കൊലപ്പെടുത്തുന്നതിന് ദേവിപ്രിയേ സഹായിക്കുന്നതിനായി അയച്ചു", പോലീസ് പറഞ്ഞു

തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്യ്തു
ദേവിപ്രിയ ഈ രണ്ട് ചെറുപ്പക്കാരെ സുഹൃത്തുകളാണെന്ന് പറഞ്ഞ് ഭാനുമതിയെ പരിചയപ്പെടുത്തി. "ഭാനുമതി വീട്ടിൽ ഒറ്റയ്ക്ക് മാത്രമുള്ളപ്പോൾ ദേവിപ്രിയയും മറ്റ് രണ്ട് ചെറുപ്രായക്കാരും ചേർന്ന് അരിവാൾ ഉപയോഗിച്ചാണ് ഭാനുമതിയെ കൊലപ്പെടുത്തിയത്", പോലീസ് പറഞ്ഞു.

ദേവിപ്രിയ കോടതിയിലേക്ക്
ഭാനുമതിയുടെ നിലവിളിയെ തുടർന്ന് ഓടിക്കൂടിയ അയൽക്കാർ പിന്തുടർന്ന് രണ്ട് ചെറുപ്പക്കാരെ പിടികൂടി. ഇവരുടെ കുറ്റസമ്മതത്തെ തുടർന്ന് ചൊവ്വാഴ്ച്ച പോലീസ് സുരേഷിനെ അറസ്റ്റ് ചെയ്യ്തു.
പ്രാഥമിക അന്യോഷണത്തെ തുടർന്ന്, സുരേഷ് ഒരു ഐ.ടി ഉദ്യോഗസ്ഥനല്ലെന്ന് കണ്ടെത്തി. "ആന്ധ്രപ്രദേശിലെ ശ്രീ സിറ്റിയിലെ ഒരു ഫാക്ടറിയിലെ ഒരു ജോലിക്കാരനാണ്, ദേവിപ്രിയയുടെ സ്നേഹം പിടിച്ചുപറ്റാൻ വേണ്ടിയാണ് സുരേഷ് നുണ പറഞ്ഞത്", പോലീസ് പറഞ്ഞു. ദേവിപ്രിയയെയും സുരേഷിനെയും കോടതിയിൽ ഹാജരാക്കി, അതിനുശേഷം പോലീസ് കസ്‌റ്റഡിയിലേക്ക് റിമാൻഡ് ചെയ്യ്തു.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470