1ജിബി ഡാറ്റ പ്രതിദിനം!
ടെലികോം രംഗത്ത് റിലയന്‍സ് ജിയോയുടെ മത്‌സരം ശക്തമായതോടെ ടെലികോം ഓപ്പറേറ്റര്‍മാര്‍ അവരുടെ ഡാറ്റ വോയിസ് കോളുകള്‍ തുച്ഛമായ വിലയില്‍ നല്‍കാന്‍ തുടങ്ങി. നിരവധി എതിരാളികളായ ടെലികോം കമ്പനികള്‍ തങ്ങളുടെ കോള്‍ ചാര്‍ജ്ജുകള്‍ കസ്റ്റമര്‍ക്ക് പരിഷ്‌കരിച്ച ഡാറ്റ താരിഫ് കുറച്ചിട്ടുണ്ട്.

പല കമ്പനികളും പ്രതിദിനം 1ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു. എന്നാല്‍ കമ്പനികള്‍ ഇത് വ്യത്യസ്ഥമായ രീതിയിലാണ് നല്‍കുന്നത്. ഇങ്ങനെയുളള സന്ദര്‍ഭങ്ങളില്‍ ഉപഭോക്താക്കള്‍ വളരെ ആശയക്കുഴപ്പത്തിലും ആകാറുണ്ട്.
1ജിബി ഡാറ്റ പ്രതി ദിനം ഏതൊക്കെ കമ്പനികളാണ് നല്‍കുന്നതെന്നും അതിന്റെ പ്ലാന്‍ വില എങ്ങനെയാണ് എന്നറിയാനായി ഗിസ്‌ബോട്ടിന്റെ ഇൗ ലേഖനം തുടര്‍ന്നു വായിക്കുക...

ജിയോ 1 ജിബി ഡാറ്റ
309 രൂപയ്ക്ക് ജിയോ 1ജിബി ഡാറ്റ പ്രതി ദിനം നല്‍കുന്നുണ്ട്. 4ജി സ്പീഡില്‍ ലഭിക്കുന്ന ഈ ഡാറ്റ വാലിഡിറ്റി 56 ദിവസമാണ്, അതായത് പ്രതി ദിനം 1ജിബി ഡാറ്റ എന്ന നിരക്കില്‍. ഇതിനോടൊപ്പം അണ്‍ലിമിറ്റഡ് ഡാറ്റ കോളും എസ്എംഎസും പാക്കും നല്‍കുന്നു.
അതു പോലെ തന്നെ 399 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ 84 ദിവസത്തെ വാലിഡിറ്റിയാണ്. ഇതില്‍ പ്രിതി ദിനം 1ജിബി ഡാറ്റയാണ് നല്‍കുന്നത്.

എയര്‍ടെല്‍
എയര്‍ടെല്ലില്‍ 199 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ പ്രതി ദിനം 1ജിബി ഡാറ്റ 28 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു. ഇതിനോടൊപ്പം അണ്‍ലിമിറ്റഡ് ലോക്കല്‍ എസ്റ്റിഡി കോളുകളും നല്‍കുന്നുണ്ട്.

ആര്‍കോം
193 രൂപയുടെ റീച്ചാര്‍ജ്ജിലാണ് ആര്‍കോം 1ജിബി ഡാറ്റ പ്രതിദിനം നല്‍കുന്നത്. ഇതില്‍ ഉപഭോക്താക്കള്‍ക്ക് പ്രതി ദിനം 39 മിനറ്റ് അണ്‍ലിമിറ്റഡ് കോളുകളും ചെയ്യാം.


Click it and Unblock the Notifications