Home
News

എയർടെൽ, ജിയോ യൂസേഴ്സ് അറിഞ്ഞിരിക്കാൻ 5ജി ഉപയോഗിക്കാൻ പറ്റിയ 2 ജിബി പ്ലാനുകൾ

രാജ്യത്തെ ഒന്നാമത്തെയും രണ്ടാമത്തെയും വലിയ ടെലിക്കോം കമ്പനികളായ ജിയോയും എയർടെലും ഇന്ത്യൻ നഗരങ്ങളിൽ 5ജി റോൾഔട്ടുമായി മുന്നോട്ട് പോകുകയാണ്. 5ജി അതിവേഗ ഇന്റർനെറ്റ് നൽകുമ്പോൾ അതിനൊപ്പം ഡാറ്റ ഉപയോഗവും കൂടുന്നു. 5ജി, 4ജിയേക്കാൾ കൂടുതൽ ഡാറ്റ ഉപയോഗിക്കുന്നുവെന്നല്ല ഇതിനർഥമെന്ന് ആദ്യം തന്നെ അറിഞ്ഞിരിക്കണം.

5ജിയ്ക്കൊപ്പം ഡാറ്റ ഉപയോ​ഗം കൂടുന്നുവെന്ന് പറയുന്നതിന് അ‍ർഥം കൂടുതൽ ഡാറ്റ വേണ്ടിവരുന്ന പ്രവർത്തികൾ നിർവഹിക്കാനുള്ള കഴിവ് ലഭിക്കുന്നുവെന്നാണ്. ഉദാഹരണത്തിന് ഡൌൺലോഡിന്റെ കാര്യം തന്നെ നോക്കാം. 5ജി യൂസേഴ്സിന് വളരെ എളുപ്പത്തിൽ 4കെ ക്വാളിറ്റിയുള്ള സിനിമകൾ ഡൌൺലോഡ് ചെയ്യാൻ കഴിയും. എന്നാൽ ഈ ക്വാളിറ്റിയുള്ള സിനിമകൾ 4ജി ഉപയോഗിച്ച് ഡൌൺലോഡ് ചെയ്യുകയെന്നത് ദുരിതം പിടിച്ച ജോലിയാണെന്നും നമ്മുക്ക് അറിയാം. 5ജി കണക്റ്റിവിറ്റി ഉണ്ടെങ്കിൽ ആപ്പുകളും ഫയലുകളുമെല്ലാം കൂടുതൽ ക്വാളിറ്റിയോടെ ലോഡ് ആകുമെന്നതും പ്രത്യേകതയാണ്.

5ജി ഉപയോഗിക്കാൻ പറ്റിയ 2 ജിബി പ്ലാനുകൾ

നിങ്ങളുടെ പ്രദേശത്ത് 5ജി കണക്റ്റ് വിറ്റി ലഭ്യമാണെങ്കിൽ അത്യാവശ്യം ഡാറ്റ ബാലൻസ് ഉള്ള ഒരു പ്രീപെയ്ഡ് റീചാർജ് പ്ലാനും ഉണ്ടായിരിക്കണം. എയർടെലും ജിയോയും ഓഫർ ചെയ്യുന്ന ഏതാനും മികച്ച 2 ജിബി ഡാറ്റ പ്ലാനുകൾ വിശദീകരിക്കാൻ വേണ്ടിയാണ് ഈ ലേഖനം. 299 രൂപ, 319 രൂപ, 359 രൂപ, 549 രൂപ, 839 രൂപ, 2,999 രൂപ, 3,359 രൂപ എന്നിങ്ങനെയാണ് ഇവിടെ പറഞ്ഞിരിക്കുന്ന എയർടെൽ പ്ലാൻ നിരക്കുകൾ.

249 രൂപ, 299 രൂപ, 533 രൂപ, 2,879 രൂപ എന്നീ നിരക്കുകളിലെത്തുന്ന ജിയോ പ്ലാനുകളും സെലക്റ്റ് ചെയ്തിട്ടുണ്ട്. ഓരോ പ്ലാനും ഓഫർ ചെയ്യുന്ന വാലിഡിറ്റി, ഡാറ്റ ബാലൻസ്, എസ്എംഎസ് ആനുകൂല്യങ്ങൾ എന്നിവയെല്ലാമാണ് ചുവടെ നൽകിയിരിക്കുന്നത്. ഈ എയർടെൽ, ജിയോ 2 ജിബി പ്ലാനുകളെക്കുറിച്ചുള്ള ( 2 GB Recharge Plans ) കൂടുതൽ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക.


എയർടെൽ 2 ജിബി ഡെയിലി ഡാറ്റ പ്ലാനുകൾ

5ജി ഉപയോഗിക്കാൻ പറ്റിയ 2 ജിബി പ്ലാനുകൾ

299 രൂപയുടെ എയർടെൽ പ്ലാൻ

  • 28 ദിവസം വാലിഡിറ്റി
  • 2 ജിബി ഡെയിലി ഡാറ്റ ബാലൻസ്
  • അൺലിമിറ്റഡ് കോളിങ് ആനുകൂല്യം
  • പ്രതിദിനം 100 എസ്എംഎസ് സൌജന്യം
  • എയർടെൽ താങ്ക്സ് ബെനിഫിറ്റ്സ്


319 രൂപയുടെ എയർടെൽ പ്ലാൻ

  • ഒരു മാസം വാലിഡിറ്റി
  • 2 ജിബി ഡെയിലി ഡാറ്റ ബാലൻസ്
  • അൺലിമിറ്റഡ് കോളിങ് ആനുകൂല്യം
  • പ്രതിദിനം 100 എസ്എംഎസ് സൌജന്യം
  • എയർടെൽ താങ്ക്സ് ബെനിഫിറ്റ്സ്


359 രൂപയുടെ എയർടെൽ പ്ലാൻ

  • ഒരു മാസം വാലിഡിറ്റി
  • 2 ജിബി ഡെയിലി ഡാറ്റ ബാലൻസ്
  • അൺലിമിറ്റഡ് കോളിങ് ആനുകൂല്യം
  • പ്രതിദിനം 100 എസ്എംഎസ് സൌജന്യം
  • എയർടെൽ താങ്ക്സ് ബെനിഫിറ്റ്സ്


549 രൂപയുടെ എയർടെൽ പ്ലാൻ

  • 56 ദിവസം വാലിഡിറ്റി
  • അൺലിമിറ്റഡ് കോളിങ് ആനുകൂല്യം
  • 2 ജിബി ഡെയിലി ഡാറ്റ ബാലൻസ്
  • എയർടെൽ താങ്ക്സ് ബെനിഫിറ്റ്സ്


839 രൂപയുടെ എയർടെൽ പ്ലാൻ

  • 84 ദിവസം വാലിഡിറ്റി
  • 2 ജിബി ഡെയിലി ഡാറ്റ ബാലൻസ്
  • അൺലിമിറ്റഡ് കോളിങ് ആനുകൂല്യം
  • പ്രതിദിനം 100 എസ്എംഎസ് സൌജന്യം
  • 3 മാസത്തെ ഡിസ്നി പ്ലസ് ഹോട്ട്‌സ്റ്റാർ മൊബൈൽ ആക്സസ്
  • ആമസോൺ പ്രൈം മെമ്പർഷിപ്പ്


2,999 രൂപയുടെ എയർടെൽ പ്ലാൻ

  • 365 ദിവസം വാലിഡിറ്റി
  • 2 ജിബി ഡെയിലി ഡാറ്റ ബാലൻസ്
  • അൺലിമിറ്റഡ് കോളിങ് ആനുകൂല്യം
  • പ്രതിദിനം 100 എസ്എംഎസ് സൌജന്യം
  • എയർടെൽ താങ്ക്സ് ബെനിഫിറ്റ്സ്


റിലയൻസ് ജിയോ 2 ജിബി ഡെയിലി ഡാറ്റ പ്ലാനുകൾ

5ജി ഉപയോഗിക്കാൻ പറ്റിയ 2 ജിബി പ്ലാനുകൾ


249 രൂപയുടെ റിലയൻസ് ജിയോ പ്ലാൻ

  • 23 ദിവസം വാലിഡിറ്റി
  • 2 ജിബി ഡെയിലി ഡാറ്റ ബാലൻസ്
  • പ്രതിദിനം 100 എസ്എംഎസ് സൌജന്യം
  • ജിയോ ആപ്പുകളിലേക്ക് ആക്സസ്
  • അൺലിമിറ്റഡ് കോളിങ് ആനുകൂല്യം


299 രൂപയുടെ റിലയൻസ് ജിയോ പ്ലാൻ

  • 28 ദിവസം വാലിഡിറ്റി
  • 2 ജിബി ഡെയിലി ഡാറ്റ ബാലൻസ്
  • പ്രതിദിനം 100 എസ്എംഎസ് സൌജന്യം
  • ജിയോ ആപ്പുകളിലേക്ക് ആക്സസ്
  • അൺലിമിറ്റഡ് കോളിങ് ആനുകൂല്യം


533 രൂപയുടെ റിലയൻസ് ജിയോ പ്ലാൻ

  • 56 ദിവസം വാലിഡിറ്റി
  • 2 ജിബി ഡെയിലി ഡാറ്റ ബാലൻസ്
  • പ്രതിദിനം 100 എസ്എംഎസ് സൌജന്യം
  • ജിയോ ആപ്പുകളിലേക്ക് ആക്സസ്
  • അൺലിമിറ്റഡ് കോളിങ് ആനുകൂല്യം


719 രൂപയുടെ റിലയൻസ് ജിയോ പ്ലാൻ

  • 84 ദിവസം വാലിഡിറ്റി
  • 2 ജിബി ഡെയിലി ഡാറ്റ ബാലൻസ്
  • പ്രതിദിനം 100 എസ്എംഎസ് സൌജന്യം
  • ജിയോ ആപ്പുകളിലേക്ക് ആക്സസ്
  • അൺലിമിറ്റഡ് കോളിങ് ആനുകൂല്യം


2,879 രൂപയുടെ റിലയൻസ് ജിയോ പ്ലാൻ

  • 365 ദിവസം വാലിഡിറ്റി
  • 2 ജിബി ഡെയിലി ഡാറ്റ ബാലൻസ്
  • പ്രതിദിനം 100 എസ്എംഎസ് സൌജന്യം
  • ജിയോ ആപ്പുകളിലേക്ക് ആക്സസ്
  • അൺലിമിറ്റഡ് കോളിങ് ആനുകൂല്യം

More from GizBot

Best Mobiles in India

English summary
To say that data usage increases with 5G means having the ability to perform tasks that require more data. If 5G connectivity is available in your area, you must have a prepaid recharge plan with a data balance. Let's introduce some of the best 2GB data plans offered by Airtel and Jio.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X