ഇരുപതു ലക്ഷം ഗൂഗിള്‍, ഫേസ്ബുക്, ട്വിറ്റര്‍ പാസ്‌വേഡുകള്‍ ഹാക്‌ചെയ്യപ്പെട്ടു

Posted By:

ഗൂഗിള്‍, ഫേസ്ബുക്, ട്വിറ്റര്‍, യാഹു ഉള്‍പ്പെടെ നിരവധി വെബ്‌സൈറ്റുകളുടെ 20 ലക്ഷത്തോളം ഉപഭോക്താക്കളുടെ പാസ്‌വേഡുകള്‍ ഹാക്‌ചെയ്യപ്പെട്ടതായി സുരക്ഷാ ഗവേഷകര്‍ അറിയിച്ചു. ട്രസ്റ്റ്‌വേവ് സ്‌പൈഡര്‍ ലാബ്‌സിലെ സുരക്ഷാ ഗമവഷകരാണ് ഇക്കാര്യം പുറത്തുവിട്ടത്.

ഇരുപതു ലക്ഷം ഗൂഗിള്‍, ഫേസ്ബുക്, ട്വിറ്റര്‍ പാസ്‌വേഡുകള്‍ ഹാക്‌ചെയ്യപ്പ

സൈബര്‍ ക്രിമിനലുകള്‍ ഉപയോഗിക്കുന്ന നെതര്‍ലാന്‍ഡ്‌സിലെ 'പോണി ബോട്‌നെറ്റ്' എന്ന സെര്‍വര്‍ പരിശോധിച്ചപ്പോഴാണ് ഹാക്‌ചെയ്യപ്പെട്ട അക്കൗണ്ടുകള്‍ സംബന്ധിച്ച വിവരം ലഭിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 90,000 വെബ്‌സൈറ്റുകളുടെയും ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍മാരുടെയും ഉപഭോക്താക്കളുടെ പാസ്‌വേഡുകള്‍ ഹാക്‌ചെയ്യപ്പെട്ടിട്ടുണ്ട്.

3,26,000 ഫേസ്ബുക് അക്കൗണ്ടുകളും 60,000 ഗൂഗിള്‍ അക്കൗണ്ടുകളും 59,000 യാഹു അക്കൗണ്ടുകളും 22,000 ട്വിറ്റര്‍ അക്കൗണ്ടുകളും ഹാക്‌ചെയ്തവയില്‍ ഉള്‍പ്പെടും. എന്നാല്‍ അക്കൗണ്ട് ഹാക് ചെയ്യപ്പെട്ട ഉപഭോക്താക്കളുടെ പാസ്‌വേഡുകള്‍ റീസെറ്റ് ചെയ്തതായി ഫേസ് ബുക്കും ട്വിറ്ററും അറിയിച്ചു.

പൊതുവായി ഉപയോഗിച്ചുവരുന്ന ഏറെ എളുപ്പമുള്ള പാസ്‌വേഡുകളാണ് ഹാക്‌ചെയ്തവയില്‍ കൂടുതലെന്നും സ്‌പൈഡര്‍ ലാബ്‌സ് അറിയിച്ചു. ഹാക് ചെയ്യപ്പെട്ട 16000 അക്കൗണ്ടുകളുടെ പാസ്‌വേഡ് '123456' എന്നതായിരുന്നു.

Please Wait while comments are loading...

Social Counting