സൗജന്യ ഇന്റര്‍നെറ്റ്: ഇവ റിലയന്‍സ് ജിയോയുടെ 20 യഥാര്‍ത്ഥ നേട്ടങ്ങള്‍!

Written By:

സെപ്തംബര്‍ അഞ്ചിനാണ് റിലയന്‍സ് ജിയോ ഔദ്യോഗികമായി ആരംഭിച്ചത്. ഇചതിനു മുന്‍പ് ഈ കമ്പനി പ്രിവ്യൂ ഓഫറിനു കീഴിലാണ് ഉപഭോക്താക്കള്‍ക്ക് പരിധി ഇല്ലാതെ സൗജന്യ കോളുകള്‍ നല്‍കിയിരുന്നത്. ജിയോ ലോഞ്ചിങ്ങിനു ശേഷം വെല്‍ക്കം ഓഫര്‍ എന്ന പേരിലാണ് 4ജിബി ഡാറ്റ പ്രതിദിനമായി നല്‍കിയിരുന്നത്.

റിലയന്‍സ് ജിയോയില്‍ ഇന്നു വരെ പത്ത് മില്ല്യന്‍ ഉപഭോക്താക്കളുണ്ട്. ഇതില്‍ ഏഴു മില്ല്യന്‍ ഉപഭോക്താക്കളാണ് ജിയോ പ്രൈം അംഗത്വം നേടിയത്.

സൗജന്യ ഇന്റര്‍നെറ്റ്: ഇവ റിലയന്‍സ് ജിയോയുടെ 20 യഥാര്‍ത്ഥ നേട്ടങ്ങള്‍!

റിലയന്‍സ് ജിയോ വന്നതിനു ശേഷമാണ് ടെലികോം മേഖലയില്‍ ഇങ്ങനെ ഒരു മത്സരം ആരംഭിച്ചത്. ഇതിനു മുന്‍പ് ഉപഭോക്താക്കള്‍ തുക നല്‍കിയായിരുന്നു ഡാറ്റ സേവനങ്ങള്‍ ആസ്വദിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ വളരെ കുറച്ചു തുകയില്‍ തന്നെ വന്‍ ഓഫറുകളാണ് പല ടെലികോം കമ്പനികളും നല്‍കിയിരിക്കുന്നത്.

മുകേഷ് അംബാനിയുടെ റിലയന്‍ ജിയോ ഡാറ്റ ഓഫറുകള്‍ മാത്രമല്ല നല്‍കിയിരിക്കുന്നത്, കൂടാതോ പല ഓഫറുകളും നല്‍കിയിരിക്കുന്നു.

ഇന്നത്തെ ഈ ലേഖനത്തില്‍ ജിയോയുടെ എല്ലാ സേവനങ്ങളേയും കുറിച്ചു പറയാം. ഇതാണ് ജിയോയുടെ 20 ഗുണങ്ങള്‍..

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സൗജന്യ അണ്‍ലിമിറ്റഡ് കോള്‍

ജിയോ വിപണിയില്‍ എത്തിയതു മുതല്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യ അണ്‍ലിമിറ്റഡ് കോളിങ്ങ് സംവിധാനം ലഭിച്ചു തുടങ്ങിയിട്ടുണ്ട്. ജിയോ ഉപഭോക്താക്കള്‍ക്ക് ഇതിനായി പ്രത്യേകം താരിഫ് പ്ലിനുകള്‍ ഒന്നും തന്നെ ചെയ്യേണ്ട ആവശ്യമില്ല. ഈ സവിശേഷത എല്ലാ ഉപഭോക്താക്കള്‍ക്കും സൗജന്യമാണ്.

സൗജന്യ മെസേജ്

അണ്‍ലിമിറ്റഡ് കോളിങ്ങ് പോലെ തന്നെ ജിയോയുടെ എസ്എംഎസ്സും സൗജന്യമാണ്. നേരത്തെ പരിധി ഇല്ലാതെ മെസേജുകള്‍ അയക്കാമായിരുന്നു, എന്നാല്‍ ഇപ്പോള്‍ ഇപ്പോള്‍ ഇത് പ്രതിദിനം 100 എ്എംഎസ് ആയി കുറച്ചിരിക്കുന്നു. സാധാരണ ഉപയോഗത്തിന് ഇത് മതിയാകും.

വില കുറഞ്ഞ ഇന്റര്‍നെറ്റ്

റിലയന്‍സ് ജിയോയുടെ വരവോടു കൂടി ഉപഭോക്താക്കള്‍ക്കു ലഭിക്കുന്ന ഏറ്റവും വലിയ സവിശേഷതയാണ് വില കുറഞ്ഞതും സൗജന്യവുമായ ഇന്റര്‍നെറ്റ്. ജിോയ വരുന്നതിനു മുന്‍പ് ആയിരക്കണക്കിനു രൂപയാണ് പ്രതിമാസം ഇന്റര്‍നെറ്റിന് ഉപയോഗിച്ചിരുന്നത്. എന്നാല്‍ ജിയോയുടെ വരവോടു കൂടി ഈ സൗകര്യം സൗജന്യമായി.

സൗജന്യ റോമിങ്ങ്

ജിയോ വന്നപ്പോള്‍ തന്നെ സൗജന്യ റോമിങ്ങും ഉപഭോക്താക്കള്‍ക്കു നല്‍കി. അതായത് നിങ്ങളുടെ നിലവിലെ നമ്പര്‍ ഇന്ത്യയില്‍ എവിടെ വേണമെങ്കിലും ഉപയോഗിക്കാം. ഇതിന് അധികം ചാര്‍ജ്ജ് ഈടാക്കില്ല.

സൗജന്യ സിനിമ വിനോദം

റിലയന്‍സ് ജിയോ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി സിനിമ കാണാനുളള സൗകര്യവും ഉണ്ട്. എല്ലാ പുതിയതും പഴയതുമായ സിനിമകള്‍ ജിയോസിനിമയിലൂടെ കാണാം. ജിയോ ഉപഭോക്താക്കള്‍ക്ക് ഇത് സൗജന്യമാണ്.

ഫ്രീ മ്യൂസിക്

ജിയോ സിനിമ പോലെ തന്നെയുളള ഒരു ആപ്ലിക്കേഷനാണ് ജിയോ മ്യൂസിക് ആപ്പ്. ഉപയോക്താക്കള്‍ക്ക് അവരുടെ ഇഷ്ടം പോലെ ഗാനങ്ങള്‍ കേള്‍ക്കാന്‍ കഴിയുന്നതാണ്. മൈജിയോ ആപ്പ് എന്ന ആപ്ലിക്കേഷനില്‍ നിന്നും ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.

ജിയോ ന്യൂസ്

മൈജിയോ ആപ്പില്‍ നിന്നും ജിയോ ന്യൂസ് ഡൗണ്‍ലോഡ് ചെയ്യുകയും അതു വഴി നിങ്ങള്‍ക്ക് ലോകത്തിലെ എല്ലാ വാര്‍ത്തകളും കേള്‍ക്കുകയും ചെയ്യാം. കൂടാതെ ഇവിടെ എല്ലാ അപ്‌ടേറ്റുകളും കാണാം.

ഫ്രീ ടിവി

ഇനി ടിവിക്കു വേണ്ടി നിങ്ങള്‍ എവിടേയും പോകേണ്ടതില്ല. റിലയന്‍സ് ജിയോ ടിവിയില്‍ നിന്നു തന്നെ എല്ലാ ചാനലുകളും നിങ്ങള്‍ക്കു കാണാന്‍ സാധിക്കുന്നതാണ്. ഇതിനായി പ്രത്യേകം ചാര്‍ജ്ജ് ചെയ്യേണ്ട ആവശ്യവും ഇല്ല. എന്നാല്‍ ഇത്തരത്തിലുളള വേറെ ഒരു ആപ്ലിക്കേഷനുകളും ഇല്ല എന്ന് നിങ്ങള്‍ അറിയൂ.

വില കുറഞ്ഞ 4ജി ഫോണുകള്‍

റിലയന്‍സ് ജിയോ ലൈഫ് ബ്രാന്‍ഡ് സ്മാര്‍ട്ട്‌ഫോണ്‍ മുകേഷ് അംബാനിയുടെ കമ്പനിയാണ്. എല്ലാ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡുകളും 4ജു വോള്‍ട്ട് പിന്തുണയോടെയാണ്. ഇതിന്റെ നല്ലൊരു കാര്യം ഈ ഫോണുകള്‍ എല്ലാം തന്നെ ബജറ്റ് ഫോണുകളാണ്. അതായത് വളരെ ചെറിയ തുകയില്‍ തന്നെ നിങ്ങള്‍ക്ക് 4ജി വോള്‍ട്ട് സവിശേഷതയുളള ഫോണ്‍ ലഭിക്കുന്നു.

ജിയോ സെക്യൂരിറ്റി

ജിയോ സെക്യൂരിറ്റി ആപ്പില്‍ മൈ ജിയോ ആപ്പ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിങ്ങളുടെ ഫോണ്‍ ഈ ആപ്പില്‍ വളരെ സുരക്ഷിതമാണ്. ഈ ആപ്പ് ഇന്‍സ്റ്റോള്‍ ചെയ്തതിനു ശേഷം മറ്റൊരു ആന്റി വൈറസ് ആപ്‌സുകളും ഇന്‍സ്റ്റോള്‍ ചെയ്യേണ്ട ആവശ്യമില്ല.

വോള്‍ട്ട് സവിശേഷത

വോയിസ്-ഓവര്‍ ലോങ്ങ് ടേം ഇവല്യൂഷന്‍ ഇത് ഹൈ സ്പീഡ് വയര്‍ലെസ് ആശയവിനിമത്തിനും ഗുണം ചെയ്യുന്നു. ഇത് നല്ല ആശയവിനിമയവും മികച്ചതുമാണ്. കൂടാതെ ശബ്ദ നിലവാരം മികച്ചതുമാണ്.

ജിയോ വൈ-ഫൈ

റിലയന്‍സ് ജിയോ വൈ-ഫൈ ഉപകരണവും അവതരിപ്പിച്ചു. ഇനി നിങ്ങള്‍ക്ക് 4ജി ഫോണ്‍ ഇല്ലെങ്കിലും ഈ ഉപകരണത്തില്‍ ജിയോ സിം ഉപയോഗിച്ച് വീട്ടിലെ എല്ലാ ഉപകരണങ്ങളിലും ലൈവ് ഇന്റര്‍നെറ്റ് ഉപയോഗിക്കാം. ഇതില്‍ ജിയോ താരിഫ് പ്ലാന്‍ മാത്രമേ ഉപയോഗിക്കൂ.

ധന്‍ ധനാ ധന്‍ ഓഫര്‍

സമ്മര്‍ സര്‍പ്രൈസ് ഓഫര്‍ അടച്ചതിനു ശേഷം ജിയോ തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ധന്‍ ധനാ ധന്‍ ഓഫറുമായി എത്തിയിരിക്കുകയാണ്. ഇതില്‍ 1ജിബി 4ജി ഡാറ്റ പ്രതിദിനം 309 രൂപയ്ക്കും 2ജിബി 4ജി ഡാറ്റ 509 രൂപയ്ക്കും പ്രതിദിനം നല്‍കുന്നു.

സാംസങ്ങ് ഓഫര്‍

അടുത്തിടെയാണ് സാംസങ്ങ് ഗാലക്‌സി എസ്8, എസ്8 പ്ലസ് എന്നീ ഫോണുകള്‍ ഇറങ്ങിയത്. ജിയോ ഈ രണ്ടു ഫോണുകളിലും മികച്ച ഓഫറുകള്‍ നല്‍കിയിട്ടുണ്ട്. ഈ ഫോണുകള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് ഇരട്ടി ഡാറ്റ ഓഫറുകള്‍ ലഭിക്കും. അതായത് 309 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ സാധാരണ ഉപഭോക്താക്കള്‍ക്ക് 1ജിബ ഡാറ്റയാണ് പ്രതിദിനം ലഭിക്കുന്നത്. എന്നാല്‍ ഗാലക്‌സി എസ്8, 8 പ്ലസ് ഉപഭോക്താക്കള്‍ക്ക് പ്രതിദിനം 2ജിബി ഡാറ്റയാണ് ലഭിക്കുന്നത്.

ജിയോ ഡിറ്റിഎച്ച്

ഈ അടുത്തിടെയാണ് ജിയോ സെറ്റ് ടോപ് ബോക്‌സ് ചിത്രം ചോര്‍ന്നത്. ജിയോ ഡിറ്റിഎച്ചില്‍ നിന്നും ഒരു പുതിയ സേവനം ജിയോ എല്ലാവര്‍ക്കുമായി നല്‍കും. ടെലികോം മേഖല പോലെ തന്നെ ജിയോ വളരെ ചിലവു കുറഞ്ഞ പ്ലാനുകളാണ് ഇതിലും വാഗ്ദാനം ചെയ്തിരിക്കുന്നത്.

4ജി ഫീച്ചര്‍ ഫോണ്‍

ജിയോ 4ജി ഫീച്ചര്‍ ഫോണ്‍ എത്തുമെന്നും വാര്‍ത്ത എത്തിയിട്ടുണ്ട്. ജിയോയുടെ വില കുറഞ്ഞ ഫീച്ചര്‍ ഫഓണ്‍ ഉടന്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഈ ഫോണിന്റെ വില 999 രൂപയ്ക്കും 1500 രൂപയ്ക്കും ഇടയിലാണ്.

ജിയോ ബ്രോഡ്ബാന്‍ഡ്

ജിയോ ഫൈബര്‍ ബ്രോഡ്ബാന്‍ഡ് സേവനം പൂനയിലും മുംബയിലും സേവനം ആരംഭിച്ചു. എന്നിരുന്നാലും ജിയോയില്‍ നിന്നുളള ഔദ്യോഗിക വിവരങ്ങള്‍ ഒന്നും തന്നെ ലഭിച്ചിട്ടില്ല. ജിയോ ഉടന്‍ തന്നെ ഈ സേവനങ്ങള്‍ ആരംഭിക്കുമെന്നു പ്രതീക്ഷിക്കാം.

മറ്റു ടെലികോം കമ്പനികള്‍ താരി പ്ലനുകള്‍ വില കുറയ്ക്കാന്‍ നിര്‍ബന്ധിതരായി

ജിയോ വിപണിയില്‍ എത്തിയതോടെ മറ്റു ടെലികോം കമ്പനികള്‍ അവരുടെ താരിഫ് പ്ലാനുകള്‍ കുറയ്ക്കാന്‍ നിര്‍ബന്ധിതരായി.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
All users will get everything free - voice calls, data usage, video streaming from 5th September to 31st December, 2016.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot