2.1 കോടി രൂപയ്ക്ക് ആസ്ത ഫേസ്ബുക്കിലെത്തി....!

Written By:

ഒന്നരക്കോടി രൂപയ്ക്ക് ഖരഗ്പുര്‍ ഐ ഐ ടി വിദ്യാര്‍ഥിയെ സ്വന്തമാക്കിയതിന് പിന്നാലെ ബോംബെ ഐ ഐ ടി വിദ്യാര്‍ഥിനി ആസ്ത അഗര്‍വാളിനെയും ഫേസ്ബുക്ക് ജോലിക്കെടുത്തു. പ്രതിവര്‍ഷം രണ്ട് കോടി രൂപ ശമ്പള വാഗ്ദാനത്തോടെയാണ് ഫേസ്ബുക്കിന്റെ ക്ഷണം.

രാജസ്ഥാന്‍ വൈദ്യുതി പ്രസാരണ്‍ നിഗമില്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയറായ അശോക് അഗര്‍വാളിന്റെ മകളാണ് ആസ്ത. ഐ ഐ ടി-യില്‍ നാലാംവര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിനിയായ ആസ്ത അടുത്ത ഒക്ടോബറിലാണ് ജോലിയില്‍ പ്രവേശിക്കുക.

2.1 കോടി രൂപയ്ക്ക് ആസ്ത ഫേസ്ബുക്കിലെത്തി....!

കാലിഫോര്‍ണിയയിലെ ഫേസ്ബുക്ക് ആസ്ഥാനത്തായിരുന്നു ഇക്കഴിഞ്ഞ മെയ്-ജൂണ്‍ മാസത്തില്‍ ആസ്തയുടെ മൂന്നാം വര്‍ഷത്തെ ഇന്റേണ്‍ഷിപ്പ്. ഈ കാലത്തെ പ്രവര്‍ത്തനമികവ് പരിഗണിച്ചാണ് ഉയര്‍ന്ന തുക കമ്പനി വാഗ്ദാനം ചെയ്തത്. 

Read more about:
English summary
20-year-old Jaipur girl gets Rs. 2.1-crore job offer from Facebook.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot