Home
News

മോഷണം പോയ 200 മൊബൈൽ ഫോണുകൾ കണ്ടെത്തി 'സഞ്ചാർ സാഥി' പോർട്ടൽ, എങ്ങനെയന്നല്ലേ ഇതാ...

നിങ്ങളുടെ മൊബൈൽ ഫോൺ മോഷ്ടിക്കപ്പെട്ടോ? നിങ്ങളുടെ ഐഡിയിൽ എവിടെയെങ്കിലും ആരെങ്കിലും വ്യാജ നമ്പർ എടുത്തിട്ടുണ്ടോ? ഇനി ഇത്തരം പ്രശ്നങ്ങളെക്കുറിച്ച് നിങ്ങൾ അധികം വ്യാകുലത പെടേണ്ടതില്ല. മോഷണം പോയ മൊബൈൽ ഫോണുകളുടെ ദുരുപയോഗം തടയുന്നതിനടക്കം സഹായകരമായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത പോർട്ടൽ 'സഞ്ചാർ സാഥി' വഴി മോഷ്ടിക്കപ്പെട്ട 200 മൊബൈൽ ഫോണുകൾ വിജയകരമായി കണ്ടെടുത്തതായി ടെലികമ്യൂണിക്കേഷൻ വകുപ്പിന്റെ റിപ്പോർട്ട്. ഇതുവരെ മൂന്ന് ലക്ഷത്തിൽപ്പരം മൊബൈലുകളാണ് തിരിച്ചെടുത്തത്. സഞ്ചാർ സാഥി പ്ലാറ്റ്‌ഫോമിൽ മോഷ്ടിക്കപ്പെട്ട ഉപകരണങ്ങളെക്കുറിച്ച് റിപ്പോർട്ട് ചെയ്ത ഉപയോക്താക്കൾക്ക് സൈബർ സെല്ലിൽ നിന്നും ലോക്കൽ പൊലീസിൽ നിന്നും സഹായം ലഭിക്കുകയും ഇത് അവരുടെ ഫോണുകൾ വേഗത്തിൽ തിരികെ നൽകാൻ കാരണമാവുകയും ചെയ്തു.

ഏകദേശം ഒന്നര വർഷത്തിനിടയിൽ തട്ടിപ്പ് അടക്കമുള്ള കാരണങ്ങളുടെ പേരിൽ കേന്ദ്ര ടെലികോം വകുപ്പ് റദ്ദാക്കിയത് 2.75 കോടി മൊബൈൽ കണക്ഷനുകളാണ്. ഓൺലൈൻ തട്ടിപ്പ് കോളുകൾ ജനങ്ങൾക്ക് റിപ്പോർട്ട് ചെയ്യാൻ കഴിയുന്ന 'സഞ്ചാർ സാഥി' പോർട്ടൽ വഴിയാണ് നടപടികൾ ഏകോപിപ്പിച്ചത്. സഞ്ചാർ സാഥി പോർട്ടൽ തുടങ്ങിയ ആദ്യ വർഷം മാത്രം 1.58 കോടി സിം കാർഡുകളാണ് റദ്ദാക്കിയത്.

മോഷണം പോയ 200 മൊബൈൽ ഫോണുകൾ കണ്ടെത്തി 'സഞ്ചാർ സാഥി' പോർട്ടൽ

വഞ്ചനാപരമായ കോളുകളെക്കുറിച്ചുള്ള 5 ലക്ഷത്തോളം പരാതികളിൽ നടപടികളുമുണ്ടായെന്നും വെബ്സൈറ്റിൽ പറയുന്നു. സഞ്ചാർ സാഥിയിലെ ചക്ഷു സംവിധാനം സൈബർ കുറ്റകൃത്യങ്ങൾ, സാമ്പത്തിക തട്ടിപ്പുകൾ, എസ്എംഎസ്, ഫോൺ ദുരുപയോഗം എന്നിവ റിപ്പോർട്ട് ചെയ്യാൻ സഹായകമാകുന്നു. നഷ്ടപ്പെട്ട അല്ലെങ്കിൽ മോഷ്ടിക്കപ്പെട്ട ഉപകരണങ്ങൾ കണ്ടെത്തുന്നതിന് ഈ സംവിധാനം സഹായിക്കുന്നു. തട്ടിപ്പ് കോളുകൾ റിപ്പോർട്ട് ചെയ്യാനും നഷ്ടപ്പെട്ട ഫോണുകൾ ബ്ലോക്ക് ചെയ്യാനുമുള്ള സഞ്ചാർ സാഥി സേവനം കൂടുതൽ സുഗമമാക്കാൻ കേന്ദ്ര ടെലികോം വകുപ്പ് ആപ് പുറത്തിറക്കിയിട്ടുണ്ട്.

നിലവിൽ വെബ്‌സൈറ്റ് വഴി ഈ സേവനം ഉപയോഗിക്കുമ്പോഴുള്ള പല നടപടിക്രമങ്ങളും ആപ്പിൽ ആവശ്യമില്ല. വെബ് പോർട്ടലിൽ ഒടിപി വെരിഫിക്കേഷൻ ആവശ്യമാണ്. എന്നാൽ ആപ്പിൽ ഇതിന്റെ ആവശ്യമില്ല. ആപ് സ്റ്റോറുകൽ സഞ്ചാർ സാഥി എന്ന് തിരഞ്ഞ് ആപ് ഇൻസ്റ്റാൾ ചെയ്യാം. ഫോൺ നമ്പറുകൾ ആപ്പിൽ രജിസ്റ്റർ ചെയ്യണം. സഞ്ചാർ സാഥി പോർട്ടൽ മൊബൈൽ മോഷണത്തിനെതിരെയും സൈബർ തട്ടിപ്പുകൾക്കെതിരെയും പോരാടാൻ സഹായിക്കുന്നു.

മോഷണം പോയ 200 മൊബൈൽ ഫോണുകൾ കണ്ടെത്തി 'സഞ്ചാർ സാഥി' പോർട്ടൽ

നഷ്ടപ്പെട്ടതോ മോഷ്ടിക്കപ്പെട്ടതോ ആയ ഫോണുകൾ റിപ്പോർട്ട് ചെയ്യുന്നതിനു പുറമേ, പേരിൽ എത്ര സിം കാർഡുകൾ റജിസ്റ്റർ ചെയ്ത ഈ പോർട്ടൽ വഴി, മൊബൈൽ ഫോൺ ഉപയോക്താക്കൾക്ക് ഫോണുകൾ മോഷണം പോയാലോ നഷ്ടപ്പെട്ടാലോ എവിടെയാണെന്ന് കണ്ടെത്താനും സിം മാറ്റിയാലും അത് ബ്ലോക്ക് ചെയ്യാനും കഴിയും. sancharsaathi.gov.in എന്ന പോർട്ടൽ സന്ദർശിച്ച് സേവനം പ്രയോജനപ്പെടുത്താം.

ഈ പോർട്ടലിൽ മൂന്ന് പ്രധാന സൗകര്യങ്ങൾ ലഭ്യമാണ്. രാജ്യത്തെവിടെയും നഷ്ടപ്പെട്ടതോ മോഷ്ടിക്കപ്പെട്ടതോ ആയ ഫോണുകൾ ട്രാക്ക് ചെയ്യാനും ബ്ലോക്ക് ചെയ്യാനും സഹായിക്കുന്ന സെൻട്രൽ എക്യുപ്മെന്റ് ഐഡന്റിറ്റി രജിസ്റ്റർ (സിഇഐആർ) ആണ് ആദ്യത്തെ പരിഷ്‌കാരം. മൊബൈൽ മോഷണം കേന്ദ്രീകൃതമായി പരാതിപ്പെടാം. അതിനുശേഷം പൊലീസിന്റെയും മൊബൈൽ സേവന കമ്പനികളുടെയും സഹായത്തോടെ ഉടൻ തന്നെ മൊബൈൽ ബ്ലോക്ക് ചെയ്യും.

രണ്ടാമത്തേത് നിങ്ങളുടെ മൊബൈൽ അറിയുക (KYM) എന്നറിയപ്പെടുന്നു. ഇതുവഴി ഉപഭോക്താക്കൾക്ക് അവരുടെ നമ്പറും ഐഡന്റിറ്റിയും സംബന്ധിച്ച വിവരങ്ങൾ ലഭിക്കും. തങ്ങളുടെ പേരിലും രേഖകളിലും എത്ര മൊബൈൽ നമ്പറുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് കണ്ടെത്താൻ ഈ സൗകര്യം സഹായിക്കും, അത് നേരിട്ട് പരാതിപ്പെടാവുന്നതും വ്യാജ നമ്പർ പോർട്ടലിൽ നിന്ന് തന്നെ ബ്ലോക്ക് ചെയ്യാവുന്നതുമാണ്. മൂന്നാമത്തെ സൗകര്യം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഫേഷ്യൽ റെക്കഗ്‌നിഷൻ പവർഡ് സൊല്യൂഷൻ ഫോർ ടെലികോം സിം സബ്സ്‌ക്രൈബർ വെരിഫിക്കേഷൻ (ASTR) ആണ്.

മോഷണം പോയ 200 മൊബൈൽ ഫോണുകൾ കണ്ടെത്തി 'സഞ്ചാർ സാഥി' പോർട്ടൽ

ഇത് പൂർണമായും എഐ അടിസ്ഥാനമാക്കിയുള്ള സാങ്കേതികവിദ്യയാണ്. ഒരു ഐഡന്റിറ്റി രേഖയിൽ ഫോട്ടോയോ ലൊക്കേഷനോ മാറ്റി എത്ര മൊബൈൽ നമ്പറുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് അറിയാൻ കഴിയും. അതായത്, രാജ്യത്ത് എവിടെയെങ്കിലും നിങ്ങളുടെ പേരിൽ സിം എടുത്തിട്ടുണ്ടെങ്കിൽ അത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വഴി കണ്ടെത്താനാകും. നമ്മുടെ പേരിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന സിം കാർഡിന്റെ വിവരങ്ങൾ അറിയാനുള്ള വഴി: ആധാർ നമ്പർ പോലുള്ള നമ്മുടെ ഐഡി വിവരങ്ങൾ ഉപയോഗിച്ച് എത്ര സിമ്മുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് കണ്ടെത്താൻ, ഇഷ്ടമുള്ള ഇന്റർനെറ്റ് ബ്രൗസർ തുറന്ന് 'Tafcop portal' എന്ന് സെർച്ച് ചെയ്യുക. അവിടെ 'സഞ്ചാർ സാഥി' പോർട്ടലിലേക്കുള്ള ഓപ്ഷൻ കണ്ടെത്താൻ കഴിയും.

തുടർന്ന് ദൃശ്യമാകുന്ന സഞ്ചാർ സാഥി പേജിൽ, നമ്മുടെ മൊബൈൽ നമ്പർ ടൈപ്പ് ചെയ്ത് ഒരു ക്യാപ്ച നൽകാൻ ആവശ്യപ്പെടും. ഇത് നൽകി കഴിഞ്ഞാൽ 'വാലിഡേറ്റ് ക്യാപ്ച'യിൽ ക്ലിക്ക് ചെയ്യുക, അപ്പോൾ ഒരു ഒടിപി ലഭിക്കും. ഇത് OTP ഫീൽഡിൽ നൽകി 'ലോഗിൻ' ബട്ടണിൽ ടാപ്പ് ചെയ്യുക. പിന്നീട് ലഭ്യമാകുന്ന വെബ്‌പേജിൽ, നമ്മുടെ പേരിൽ ആക്ടീവായിരിക്കുന്ന മൊബൈൽ നമ്പറുകൾ കാണാൻ കഴിയും.

സംശയാസ്പദമായി തോന്നുന്ന നമ്പർ ഇക്കൂട്ടത്തിൽ കണ്ടെത്തുകയാണെങ്കിൽ, ഇടതുവശത്തുള്ള ടിക്ക് ബോക്‌സിൽ ക്ലിക്കുചെയ്ത് അത് റിപ്പോർട്ടുചെയ്യാം, 'എന്റെ നമ്പർ അല്ല' ഓപ്ഷൻ തിരഞ്ഞെടുത്ത് ചുവടെയുള്ള 'റിപ്പോർട്ട്' ബട്ടണിൽ ക്ലിക്കുചെയ്ത് തുടരാം. അതുവഴി ആ നമ്പർ നിങ്ങളുടേതല്ലെന്ന് ടെലികമ്മ്യൂണിക്കേഷൻ വകുപ്പിനെ അറിയിക്കും. തുടർന്ന് ആ പ്രത്യേക നമ്പറിനുള്ള സേവനങ്ങൾ സർക്കാർ നിർത്തിയേക്കാം. നിങ്ങൾക്ക് ഇനി ഒരു പ്രത്യേക കണക്ഷൻ ആവശ്യമില്ലെങ്കിൽ, 'ആവശ്യമില്ല (Not required)' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കാം. നിങ്ങൾ ഉപയോഗിക്കുന്ന നമ്പർ ഉറപ്പിക്കാൻ 'ആവശ്യമുള്ളത്' (Required) എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് 'റിപ്പോർട്ട്' ബട്ടണിൽ അമർത്താം. ഏകദേശം ഒന്നര വർഷത്തിനിടയിൽ തട്ടിപ്പ് അടക്കമുള്ള കാരണങ്ങളുടെ പേരിൽ കേന്ദ്ര ടെലികോം വകുപ്പ് റദ്ദാക്കിയത് 2.75 കോടി മൊബൈൽ കണക്ഷനുകളാണ്.

ഓൺലൈൻ തട്ടിപ്പ് കോളുകൾ ജനങ്ങൾക്ക് റിപ്പോർട്ട് ചെയ്യാൻ കഴിയുന്ന 'സഞ്ചാർ സാഥി' പോർട്ടൽ വഴിയാണ് നടപടികൾ ഏകോപിപ്പിച്ചത്. സഞ്ചാർ സാഥി പോർട്ടൽ തുടങ്ങിയ ആദ്യ വർഷം മാത്രം 1.58 കോടി സിം കാർഡുകളാണ് റദ്ദാക്കിയത്. വ്യാജ രേഖ നൽകിയെടുത്ത സിം കാർഡുകൾ, സൈബർ തട്ടിപ്പിൽ ഉൾപ്പെട്ട കണക്ഷനുകൾ അടക്കം ഇതിൽ ഉൾപ്പെടും. സൈബർ തട്ടിപ്പുകളിൽ ഉൾപ്പെട്ട 3.13 ലക്ഷം മൊബൈൽ ഫോണുകളും ഒന്നര വർഷത്തിനിടെ രാജ്യമാകെ ബ്ലോക്ക് ചെയ്തു.

മോഷണം പോയ 200 മൊബൈൽ ഫോണുകൾ കണ്ടെത്തി 'സഞ്ചാർ സാഥി' പോർട്ടൽ

കേന്ദ്രത്തിന്റെ എഐ അധിഷ്ഠിത വ്യാജ സിം കാർഡ് വേട്ട ('അസ്ത്ര്'ASTR) വഴിയും കണക്ഷനുകൾ റദ്ദാക്കുന്നുണ്ട്. സിം എടുക്കാനായി ഉപയോക്താക്കൾ നൽകുന്ന ചിത്രങ്ങൾ മുഴുവനായി പരിശോധിക്കും. ടെലികോം വകുപ്പ് ആരംഭിച്ച എഎസ്ടിആർ എന്ന ഫേഷ്യൽ റെക്കഗ്നിഷൻ സംവിധാനത്തിന്റെ സഹായത്തോടെ ഒരേ വ്യക്തികളുടെ പേരിൽ വ്യാജ രേഖകളുപയോഗിച്ച് എടുത്ത 63.46 ലക്ഷം കണക്ഷനുകൾ റദ്ദാക്കിയിട്ടുണ്ട്. ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ, കേന്ദ്ര ആഭ്യന്തരമന്ത്രാലയം, നിയമനിർവഹണ ഏജൻസികൾ, ബാങ്കുകൾ, ഐആർസിടിസി പോലുള്ള സ്ഥാപനങ്ങളിൽ നിന്നുള്ള പരാതികളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിൽ 8.62 ലക്ഷം കണക്ഷനുകളാണ് റദ്ദാക്കിയത്.

Take a Poll

വ്യക്തിഗത സിം കാർഡ് പിരിധി കവിഞ്ഞതിന് 53.86 ലക്ഷം കണക്ഷനുകൾ നീക്കം ചെയ്തു. ഉപഭോക്താക്കൾക്ക് തങ്ങളുടെ പേരിൽ അപരിചിതമായ കണക്ഷനുകൾ ഉണ്ടോ എന്നറിയാനുള്ള സൗകര്യം സഞ്ചാർ സാഥി പോർട്ടൽ ഒരുക്കിയിരുന്നു. സൗകര്യം ഉപയോഗിച്ച് തന്റേതല്ലെന്ന് ഉപഭോക്താക്കൾ അറിയിച്ച 32.18 ലക്ഷം നമ്പറുകൾ നീക്കം ചെയ്തു. മുമ്പ് പലപ്പോഴായി എടുത്തതും ഇപ്പോൾ ഉപയോഗത്തിൽ ഇല്ലാത്തതുമായ കണക്ഷനുകൾ ഉപഭോക്താക്കൾ ആവശ്യമില്ലെന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ 11.57 ലക്ഷം കണക്ഷനുകളും നീക്കം ചെയ്തവയിലുണ്ട്. സർക്കാർ ഉദ്യോഗസ്ഥർ എന്ന വ്യാജേന +92 എന്ന നമ്പറിൽ തുടങ്ങുന്ന നമ്പറിൽ നിന്ന് വിളിച്ച് സൈബർ തട്ടിപ്പുകൾ നടത്തിയ 577 കണക്ഷനുകൾ നീക്കം ചെയ്തു. സൈബർ കുറ്റകൃത്യങ്ങൾക്കായി ഉപയോഗിച്ചിരുന്ന 1.86 ലക്ഷം മൊബൈൽ ഫോണുകളും ബ്ലോക്ക് ചെയ്തു. വ്യാജ നമ്പറുകൾ ഉപയോഗിച്ച് നിർമിച്ച 6.10 ലക്ഷം വാട്‌സാപ്പ് നമ്പറുകളും നീക്കം ചെയ്തു. തട്ടിപ്പുകൾക്ക് ഉപയോഗിച്ചിരുന്ന 6.10 ലക്ഷം പേമെന്റ് വാലറ്റുകളും ബാങ്ക് അക്കൗണ്ടുകളും നീക്കം ചെയ്തിട്ടുണ്ട്.

More from GizBot

Best Mobiles in India

English summary
The Department of Telecommunications (DoT) announced the successful recovery of 200 stolen mobile phones through the Sanchar Saathi portal. The platform allows users to report lost or stolen devices and provides additional services, such as checking SIM card registrations and reporting fraudulent calls. Thanks to the efforts of local police and the cyber cell, the recovered phones, worth approximately Rs 42 lakh, were returned to their rightful owners.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X