വൈറല്‍ വീഡിയോകള്‍ 'ഒന്നായി' ഇവിടെ കാണൂ....!

Written By:

2014-ല്‍ നിരവധി വീഡിയോകളാണ് യൂട്യൂബ് വഴി വൈറലായത്. 2014 ല്‍ വൈറലായ യൂട്യൂബ് വീഡിയോകള്‍ കോര്‍ത്തിണക്കി ഒരു സൂപ്പര്‍ വൈറല്‍ വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് സപാറ്റോ യൂട്യൂബ് ചാനല്‍.

233 വീഡിയോ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന വൈറല്‍ വീഡിയോയ്ക്ക് ആറു മിനിറ്റ് 45 സെക്കന്‍ഡ് ആണ് ദൈര്‍ഘ്യം. 233 വീഡിയോകളും കൃത്യമായി തിരിച്ചറിയാനാകുന്ന രീതിയിലുള്ള മികച്ച എഡിറ്റിങ്ങാണ് വീഡിയോയുടെ ആകര്‍ഷണം.

വൈറല്‍ വീഡിയോകള്‍ 'ഒന്നായി' ഇവിടെ കാണൂ....!

സപാറ്റോയുടെ 'ബെസ്റ്റ് ഓഫ് വെബ്' സീരീസിന്റെ ഭാഗമായാണ് പുതിയ വീഡിയോ പുറത്തുവന്നിരിക്കുന്നത്. ബെസ്റ്റ് ഓഫ് വെബ് 7 എന്നാണ് ഈ വീഡിയോക്ക് പേര് നല്‍കിയിരിക്കുന്നത്.

വൈറല്‍ വീഡിയോകള്‍ കോര്‍ത്തിണക്കി ഒരുക്കിയ വീഡിയോയും മറ്റൊരു വൈറലാവുകയാണ്. അപ്‌ലോഡു ചെയ്ത് ദിവസങ്ങള്‍ക്കകം തന്നെ 30 ലക്ഷത്തിലേറെ പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. ബെസ്റ്റ് ഓഫ് വെബ് 7 കാണുന്നതിനായി താഴെ ക്ലിക്ക് ചെയ്യുക.

Read more about:
English summary
200 of the year’s best viral videos in less than 7 minutes.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot