ജിയോ ഡിറ്റിഎച്ച്, ബ്രോഡ്ബാന്‍ഡ് സേവനം ഉടന്‍ എത്തുന്നു!

Written By:

റിലയന്‍സ് ജിയോ 18,000 കോടി അധിക നിക്ഷേപം ചെയ്യുന്നു എന്നാതാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ പുതിയ പ്ലാന്‍.

റിലയന്‍സ് ജിയോ ടെലികോം മേഖലയില്‍ സൗജന്യ വോയിസ് കോളുകളും എസ്എംഎസ്, 4ജി ഡാറ്റ എന്നീ സേവനങ്ങള്‍ നല്‍കി ജനപ്രീതി നേടിയിരിക്കുന്നു.

ജിയോ ഡിറ്റിഎച്ച്, ബ്രോഡ്ബാന്‍ഡ് സേവനം ഉടന്‍ എത്തുന്നു!

എന്നാല്‍ ഇതു കൂടാതെ ജിയോ ഇന്‍ഫോകോം ബ്രോഡ്ബാന്‍ഡ് സേവനങ്ങളും ഡിറ്റിഎച്ചു പോലുളള സേവനങ്ങളും വിവിധ മേഖലകളിലേക്കു വ്യാപിപ്പിച്ച് കമ്പനി പ്രോഡക്ട് പോര്‍ട്ട്‌ഫോളിയോ വികസിപ്പാക്കാന്‍ രംഗത്തെത്തിയിരിക്കുകയാണ്.

ജിയോ ഡിറ്റിഎച്ച് ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ നോക്കാം..

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

റിലയന്‍സ് ജിയോ FTTH ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍

റിലയന്‍സ് ജിയോ നെറ്റ്‌വര്‍ക്കിനു വേണ്ടി 18,000 കോടി രൂപ അധിക നിക്ഷേപം ചെയ്യുമെന്ന് മുകേഷ് അംബാനി പറഞ്ഞു. FTTH സേവനങ്ങള്‍ ഇതിനകം തന്നെ ഏതാനും സ്ഥലങ്ങളില്‍ ട്രയലുകള്‍ തുടങ്ങിയിട്ടുണ്ട്. സേവനങ്ങള്‍ ഉടന്‍ തന്നെ കൂടുതല്‍ നഗരങ്ങളില്‍ വ്യാപിപ്പിക്കും.

100 Mbps സ്പീഡ്

100 MBPS സ്പീഡിലായിരിക്കും FTTH ബ്രോഡ്ബാന്‍ഡ് സേവനത്തില്‍ ജിയോ നല്‍കുന്നത്. ഇത് ഏറ്റവും മികച്ച ബ്രോഡ്ബാന്‍ഡ് സേവനം എന്നാണ് ജിയോ പറയുന്നത്.

ജിയോ ഡിറ്റിഎച്ച്

ഞങ്ങള്‍ക്കു കിട്ടിയ റിപ്പോര്‍ട്ടു പ്രകാരം ജിയോ ഡിറ്റിഎച്ച് കൊണ്ടു വരുന്നത് ജിയോ ഫൈബര്‍ ബ്രോഡ്ബാന്‍ഡ് ടെക്‌നോളജി ഉപയോഗിച്ചാണ്. ഏപ്രിലിനു ശേഷം എത്രയും പെട്ടന്നു തന്നെ ജിയോ ഡിറ്റിഎച്ച് എത്തുമെന്നു പ്രതീക്ഷിക്കുന്നു.

ഡിറ്റിഎച്ച് ചാനലുകള്‍

റിപ്പോര്‍ട്ടുകള്‍ പ്രകാരം ജിയോ ഡിറ്റിഎച്ച് 432 ചാനലുമായാണ് എത്തുന്നത്. അതില്‍ 350 സാധാരണ എച്ച്ഡി ചാനലുകളും 50 എച്ച്ഡി ചാനലുകള്‍ 4K റെസെല്യൂഷനിലും കാണാം. ഇപ്പോള്‍ നിലവില്‍ കളര്‍ ടിവി, സോണി, സ്റ്റാര്‍ നെറ്റ്‌വര്‍ക്ക്, സീ നെറ്റ്‌വര്‍ക്ക്, സ്റ്റാര്‍ സ്‌പോര്‍ട്ട്‌സ്, ടെന്‍ സ്‌പോര്‍ട്ട്‌സ്, ഡിഡി സ്‌പോര്‍ട്ട്‌സ്, എബിപി, സീ ന്യൂസ്, ആജ് തക്, ഇന്ത്യ ന്യൂസ് കൂടാതെ മിക്കവാറും എല്ലാ പ്രാദേശിക ചാനലുകളും ഇംഗ്ലീഷ് മൂവി ചാനലുകളും ഉണ്ട്. ഭാവിയില്‍ ഇനിയും ചാനലുകള്‍ കൊണ്ടു വരാനാണ് ജിയോ ലക്ഷ്യമിടുന്നത്.

ഡിറ്റിഎച്ച് വില

180 രൂപ മുതല്‍ 200 രൂപയ്ക്കുളളില്‍ പ്രതിമാസ റീച്ചാര്‍ജജ് പ്ലാന്‍ ആക്കാനാണ് ജിയോ ലക്ഷ്യമിടുന്നതെന്ന് പല റിപ്പോര്‍ട്ടുകളും പറയുന്നു. 4ജി സേവനത്തില്‍ വച്ചു നോക്കുമ്പോള്‍ ഇതാണ് ഏറ്റവും വില കുറഞ്ഞ പ്ലാന്‍ എന്നു കരുതാം.

ഡിറ്റിഎച്ച് വെല്‍ക്കം ഓഫര്‍

ജിയോ ഇന്റര്‍നെറ്റ് പ്ലാനും മൂന്നു മാസത്തെ വെല്‍ക്കം ഓഫറുകള്‍ നല്‍കിയിരുന്നു. എന്നാല്‍ ജിയോ ഡിറ്റിഎച്ച് ആറു മാസത്തെ വെല്‍ക്കം ഓഫര്‍ നല്‍കുമെന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഡിറ്റിഎച്ച് പാക്കുകള്‍

. ജിയോ ഡിറ്റിഎച്ച് ബെയിസിക് ഹോം പാക്ക്
. ജിയോ സില്‍വര്‍ ഡിറ്റിഎച്ച്
. ജിയോ ഡിറ്റിഎച്ച് ഗോള്‍ഡ് പാക്ക്
. ജിയോ പ്ലാറ്റിനം പാക്ക് ഫോര്‍ ഡിറ്റിഎച്ച്
. ജിയോ ഡിറ്റിഎച്ച് മൈ പ്ലാന്‍സ്

ഡിറ്റിഎച്ച് പ്ലാന്‍ വിലകള്‍

. നോര്‍മല്‍ പാക്ക് 49-55 രൂപയ്ക്കുളളില്‍
. എച്ച്ഡി സ്‌പോര്‍ട്ട് ചാനല്‍ - 60-69 രൂപയ്ക്കുളളില്‍
. വാല്യൂ പ്രൈം ചാനല്‍- 120-150 രൂപയ്ക്കുളളില്‍
. കിഡ്‌സ് ചാനല്‍ - 180-190 രൂപയ്ക്കുളളില്‍
. മൈ ഫാമിലി പാക്ക് - 50-54 രൂപയ്ക്കുളളില്‍
. മൈ സ്‌പോര്‍ട്ട്‌സ് - 159-169 രൂപയ്ക്കുളളില്‍
. ബിഗ് അള്‍ഡ്രാ പാക്ക് - 199-250 രൂപയ്ക്കുളളില്‍
. ഡൂം - 99-109 രൂപയ്ക്കുളളില്‍

ജിയോ ടിവി പ്ലാനുകള്‍

ജിയോ ടിവി ആപ്പ് ഉപയോഗിച്ച് റിലയന്‍സ് ജിയോ 432 ലൈവ് ചാനലുകള്‍ നല്‍കാനാണ് തീരുമാനിക്കുന്നത്. വോഡാഫോണ്‍, ഐഡിയ എന്നീ കമ്പനികള്‍ ഇത്രയും ചാനലുകള്‍ ഇപ്പോള്‍ നല്‍കുന്നില്ല.

ഭാഷകളില്‍

ജിയോ ടിവി നല്‍കുന്ന 432 ചാനലുകളില്‍ 15 ഭാഷകളാണ് ഉള്‍പ്പെടുന്നത്. എന്നാല്‍ തുടക്കത്തില്‍ 200 ചാനലുകളും ആറ് ഭാഷയുമാണ് നല്‍കാന്‍ ലക്ഷ്യമിടുന്നത്.

ജിയോ ടിവി കാറ്റഗറി

10 കാറ്റഗറികളാണ് ജിയോ ടിവിയില്‍ നല്‍കാന്‍ പോകുന്നത്. അതില്‍ എട്ട് ബിസിനസ് ന്യൂസ് ചാനലുകള്‍, 31 ഡിവോഷണല്‍ ചാനലുകള്‍, 100 എന്റര്‍ടൈന്‍മെന്റ് ചാനലുകള്‍, 27 ഇന്‍ഫോടൈന്‍മെന്റ് ചാനലുകള്‍ (Infotainment Channels), 23 കുട്ടികളുടെ ചാനലുകള്‍, 12 ലൈഫ്‌സ്റ്റെയില്‍ ചാനലുകള്‍, 38 മൂവി ചാനലുകള്‍, 34 മ്യൂസ്‌ക് ചാനലുകള്‍, 139 ന്യൂസ് ചാനലുകള്‍, 20 സ്‌പോര്‍ട്ട്‌സ് ചാനലുകള്‍ എന്നിവയാണ് നല്‍കുന്നത്.

ജിയോ ടിറ്റിഎച്ച്

ജിയോ ടിറ്റിഎച്ചില്‍ 300 ചാനലുകള്‍ ഉള്‍പ്പെടുത്തി ആരംഭിക്കാനാണ് ജിയോ ലഭ്യമിടുന്നത്. അതിനു ശേഷം അനേകം ചാനലുകള്‍ ഉള്‍പ്പെടുത്തുകയും ചെയ്യും. ഇതു കൂടാതെ ടിവി പരിപാടികള്‍ ഏഴു ദിവസം വരെ സേവ് ചെയ്യാനും സാധിക്കുന്നു. കാരണം എല്ലാ ഷോകളും സിനിമകളും ജിയോ സെര്‍വ്വറുകളില്‍ സൂക്ഷിക്കാന്‍ സാധിക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Reliance Industries plans to spend a further Rs 18,000 crore additional investment in Jio.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot