ബഹിരാകശത്തു നിന്ന് ഭൂമിയിലേക്കൊരു ചാട്ടം...

Posted By:

2012-ല്‍ ലോകം ഒരു ചരിത്രസംഭവത്തിന് സാക്ഷ്യം വഹിച്ചു. ബഹിരാകാശത്തുനിന്ന് ആദ്യമായി ഒരു മനുഷ്യന്‍ ശബ്ദവേഗത്തെ മറികടന്നുകൊണ്ട് ഭൂമിയിലേക്കു ചാടി. ഓസ്ട്രിയക്കാരനായ ഫെലിക്‌സ് ബോംഗാട്‌നര്‍ എന്നാണ് അദ്ദേഹത്തിന്റെ പേര്.

ഹീലിയം ബലൂണില്‍ ഭൗമോപരിതലത്തില്‍ നിന്ന് 128000 അടി ഉയരത്തിലേക്ക് ഹീലിയം ബലൂണില്‍ സഞ്ചരിക്കുകയും അവിടെ നിന്ന് ഭൂമിയിലേക്ക് ചാടുകയുമായിരുന്നു ഇദ്ദേഹം. വളരെ സുരക്ഷിതമായിതന്നെ ഭൂമിയില്‍ ഇറങ്ങുകയും ചെയ്തു.

അഞ്ചു വര്‍ഷം നീണ്ട പരിശീലനത്തിനൊടുവിലാണ് അദ്ദേഹം ഈ സാഹസത്തിന് ഇറങ്ങിത്തിരിച്ചത്. അവസാന നിമിഷം, ബഹിരാകാശത്തുനിന്ന് ചാടുന്നതിനു മുമ്പ് വൈസറില്‍പവര്‍ സപ്ലെ നഷ്ടമായത് ചെറിയ ആശങ്കയുണ്ടായെങ്കിലും പിന്നീട് എല്ലാം ശരിയാവുകയായിരുന്നു.

ഫെലിക്‌സ് ബോംഗാട്‌നറുടെ ചരിത്രത്തില്‍ ഇടം നേടിയ ആ ചാട്ടത്തിന്റെ അമ്പരപ്പിക്കുന്ന ചിത്രങ്ങള്‍ കാണാന്‍ താഴേക്കു സ്‌ക്രോള്‍ ചെയ്യുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

ഹീലിയം ബലൂണില്‍ ഭൗമോപരിതലത്തിലേക്ക് പറക്കാനൊരുങ്ങുന്ന ഫെലിക്‌സ് ബോംഗാട്‌നര്‍

 

#2

ഇതാണ് അദ്ദേഹത്തേയും വഹിച്ചുകൊണ്ടു പറന്ന ഹീലിയം ബലൂണ്‍.

#3

ഹീലിയം ബലൂണ്‍ യാത്ര തുടങ്ങുന്നു.

#4

ഹീലിയം ബലൂണില്‍ ചാടാന്‍ തയാറായി ഇരിക്കുന്ന ഫെലിക്‌സ് ബോംഗാട്‌നര്‍

 

#7

ഹീലിയം ബലൂണില്‍ നിന്ന് പുറത്തേക്ക്‌

#5

ഹീലിയം ബലൂണില്‍ ഘടിപ്പിച്ച വാഹനത്തില്‍ നിന്ന് ചാടാനൊരുങ്ങുന്നു.

 

#6

 

ഹീലിയം ബലൂണില്‍ ഘടിപ്പിച്ച വാഹനത്തില്‍ നിന്ന് ചാടാനൊരുങ്ങുന്നു.

 

#8

താഴെ കാണുന്നതാണ് ഭൂമി

 

#9

ഭൗമോപരിതലത്തില്‍ നിന്ന് 128000 അടി ഉയരത്തില്‍ വച്ച് താഴേക്ക് ചാടുന്നു.

 

#10

ഇവിടെ തുടങ്ങുന്നു സാഹസികമായ ആ യാത്ര

 

#11

ഇനി ഭൂമിയിലേക്കുള്ള യാത്ര

#12

ഇനി ഭൂമിയിലേക്കുള്ള യാത്ര

#13

ഭൂമിയിലേക്കുള്ള യാത്ര

#14

ഭൂമിയിലേക്കുള്ള യാത്ര

#15

ആദ്യത്തെ ഏതാനും നിമിഷം അദ്ദേഹം ഗുരുത്വാകര്‍ഷണത്തിന്റെ അഭാവം കാരണം വട്ടം തനിയെ കിടന്നു കറങ്ങി.

 

#16

ശബ്ദ വേഗതയെ മറികടന്നാണ് അദ്ദേഹം താഴെയെത്തിയത്.

 

#17

ഭൂമിയില്‍ എത്തുന്നതിനു തൊട്ടുമുമ്പ് പാരച്ചൂട്ട് തുറന്നു.

 

 

#18

നിലത്തിറങ്ങിയ ശേഷം കൈ ഉയര്‍ത്തിക്കാണിക്കുന്ന ഫെലിക്‌സ് ബോംഗാട്‌നര്‍

#19

ഫെലിക്‌സ് ബോംഗാട്‌നര്‍ വിജയകരമായി ഭൂമിയില്‍ ഇറങ്ങിയപ്പോള്‍ സന്തേഷം പങ്കുവയ്ക്കുന്ന കണ്‍ട്രോളിംഗ് സ്‌റ്റേഷനിലെ ജീവനക്കാര്‍.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
 ബഹിരാകശത്തു നിന്ന് ഭൂമിയിലേക്കൊരു ചാട്ടം...

Read more about:

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot