Home
News

220 ജിബി ഡാറ്റയും ആനുകൂല്യങ്ങളും; അതിശയിപ്പിക്കും ഈ ബിഎസ്എൻഎൽ പ്ലാൻ

സ്വകാര്യ ടെലിക്കോം കമ്പനികൾ പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്ക് വർധിപ്പിച്ചിട്ട് അധിക കാലം ആയിട്ടില്ല. പക്ഷെ പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് നിരക്ക് വർധനവിന്റെ പരിണിത ഫലം കമ്പനികൾ അറിഞ്ഞ് തുടങ്ങിയിട്ടുമുണ്ട്. നിരക്ക് വർധനവിന് ശേഷം രാജ്യത്തെ രണ്ടാമത്തെ വലിയ ടെലിക്കോം കമ്പനിയായ എയർടെലിന് നഷ്ടമായത് 28 ദശലക്ഷം യൂസേഴ്സിനെയാണ് ( ഡിസംബറിൽ അവസാനിച്ച ക്വാർട്ടറിൽ ). 25 ശതമാനം വരെയാണ് എയർടൽ തങ്ങളുടെ പ്രീപെയ്ഡ് നിരക്കുകളിൽ വർധനവ് കൊണ്ട് വന്നത്. നിരക്ക് വർധനവിൽ മറ്റ് സ്വകാര്യ ടെലിക്കോം കമ്പനികളും തിരിച്ചടി പ്രതീക്ഷിക്കുന്നുണ്ടാവാം. പക്ഷെ വീണ് കിട്ടിയ അവസരം മുതലാക്കുകയാണ് രാജ്യത്തെ പൊതുമേഖല ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ.

സ്വകാര്യ കമ്പനികൾ

സ്വകാര്യ കമ്പനികൾ നിരക്ക് ഉയർത്തിയിട്ടും ബിഎസ്എൻഎൽ തങ്ങളുടെ പ്രീപെയ്ഡ് നിരക്കുകളിൽ വലിയ മാറ്റം കൊണ്ട് വന്നിരുന്നില്ല. നിരക്ക് വർധനവ് നിലവിൽ വന്നതോടെ കൂടുതൽ ലാഭകരമായ പ്രീപെയ്ഡ് പ്ലാനുകളും കണ്ണഞ്ചിപ്പിക്കുന്ന ആനുകൂല്യങ്ങളും വാലിഡിറ്റിയുമൊക്കെ പ്രഖ്യാപിക്കുകയാണ് ബിഎസ്എൻഎൽ. 197 രൂപയ്ക്ക് 150 ദിവസം വാലിഡിറ്റി നൽകുന്ന പ്ലാനുകൾ ഒക്കെ ഇടയ്ക്ക് ബിഎസ്എൻഎൽ പ്രഖ്യാപിച്ചിരുന്നു. പിന്നാലെ സ്വകാര്യ കമ്പനികളുടെ കണക്ഷനുകൾ ഉപേക്ഷിച്ച് ബിഎസ്എൻഎല്ലിലേക്ക് നിരവധി യൂസേഴ്സ് പോർട്ട് ചെയ്യുകയും ചെയ്യുന്നുണ്ട്.

ബിഎസ്എൻഎൽ 666 രൂപ പ്രീപെയ്ഡ് പ്ലാൻ

ബിഎസ്എൻഎൽ 666 രൂപ പ്രീപെയ്ഡ് പ്ലാൻ

ബിഎസ്എൻഎൽ ഓഫർ ചെയ്യുന്ന ലാഭകരമായ പ്രീപെയ്ഡ് റീചാർജ് പ്ലാൻ ആണ് 666 രൂപ പ്ലാൻ. ആനുകൂല്യങ്ങൾ കൊണ്ടും ഈ പ്ലാൻ കൂടുതൽ ആകർഷകമാകുന്നു. പ്രതിദിനം 2 ജിബി ഡാറ്റയാണ് ബിഎസ്എൻഎല്ലിന്റെ 666 രൂപ പ്ലാൻ നൽകുന്നത്. ഏത് നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് വോയ്‌സ് കോളിങും പ്രതിദിനം 100 എസ്എംഎസും പ്ലാനിനൊപ്പം ലഭിക്കുന്നു. സിങ് മ്യൂസിക്കിലേക്കുള്ള സൌജന്യം സബ്സ്ക്രിപ്ഷനും പ്ലാനിന്റെ ഭാഗമാണ്. 110 ദിവസത്തെ വാലിഡിറ്റി കാലയളവിലാണ് പ്ലാൻ വരുന്നത്. വാലിഡിറ്റി കാലയളവ് പരിഗണിക്കുമ്പോൾ 666 രൂപ പ്രീപെയ്ഡ് പ്ലാൻ ആകെ 220 ജിബി ഡാറ്റയാണ് നൽകുന്നത്. സൗജന്യ പിആർബിടി, സൗജന്യ ഹാർഡി ഗെയിം സേവനം എന്നിവയും ഈ പ്ലാനിൽ ലഭ്യമാണ്.

ബിഎസ്എൻഎൽ സെൽഫ് കെയർ

ബിഎസ്എൻഎൽ സെൽഫ് കെയർ

2 ജിബിയുടെ പ്രതിദിന ഡാറ്റ ആനുകൂല്യം എല്ലാ ദിവസവും അർദ്ധരാത്രി 12 മണിക്ക് പുതുക്കും. ഏതെങ്കിലും ഉപയോക്താവിന് പ്രതിദിന ഡാറ്റാ ആനുകൂല്യം നേരത്തെ തീർന്നെങ്കിൽ പെട്ടെന്നുള്ള ഉപയോഗത്തിന് ഡാറ്റ വൗച്ചർ ഉപയോഗിച്ച് റീചാർജ് ചെയ്യണം. താൽപ്പര്യമുള്ള ഉപയോക്താക്കൾക്ക് 666 രൂപ നൽകി പ്ലാൻ സബ്സ്ക്രൈബ് ചെയ്യാം. ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പിൽ നിന്നോ റീചാർജ് പോർട്ടലിൽ നിന്നോ റീചാർജ് ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്, വരിക്കാർക്ക് ബിഎസ്എൻഎൽ ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാം അല്ലെങ്കിൽ 9414024365 എന്ന നമ്പറിൽ കസ്റ്റമർ കെയറിലേക്ക് വാട്സ്ആപ്പ് സന്ദേശം അയയ്ക്കാം.

ബിഎസ്എൻഎൽ 499 രൂപ പ്രീപെയ്ഡ് പ്ലാൻ

ബിഎസ്എൻഎൽ 499 രൂപ പ്രീപെയ്ഡ് പ്ലാൻ

ഇത് കൂടാതെ, ബിഎസ്എൻഎൽ പുറത്തിറക്കിയ മറ്റൊരു പ്ലാൻ ആണ് 499 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ. ഈ പ്ലാനിൽ 2 ജിബി പ്രതിദിന ഡാറ്റ, പ്രതിദിനം 100 സൗജന്യ എസ്എംഎസുകൾ കോളുകൾ എന്നിവ ലഭ്യമാകും. 90 ദിവസത്തെ വാലിഡിറ്റി കാലയളവിലേക്കാണ് ഈ പ്ലാൻ വരുന്നത്. ബിഎസ്എൻഎൽ ട്യൂണുകളിലേക്കുള്ള സൗജന്യ ആക്സസ്, സിംഗ് മ്യൂസിക് എന്നിവയും 499 രൂപ പ്രീപെയ്ഡ് പ്ലാൻ ഓഫർ ചെയ്യുന്നു. എന്നാൽ പ്രത്യേക ആനുകൂല്യങ്ങൾ റീചാർജ് ചെയ്ത തീയതി മുതൽ ആദ്യത്തെ 18 ദിവസത്തേക്ക് മാത്രമേ ലഭ്യമാകൂ എന്നൊരു ക്യാച്ചും ഇതിൽ ഉണ്ട്.

ബിഎസ്എൻഎൽ 197 രൂപ പ്രീപെയ്ഡ് പ്ലാൻ

ബിഎസ്എൻഎൽ 197 രൂപ പ്രീപെയ്ഡ് പ്ലാൻ

ബിഎസ്എൻഎൽ പുറത്തിറക്കിയ പുതിയ 197 രൂപ റീചാർജ് പ്ലാൻ ടെലിക്കോം ഇൻഡസ്ട്രിയിലെ തന്നെ ഏറ്റവും ലാഭകരമായ ഓഫറാണ്. 197 രൂപ നിരക്കിൽ 150 ദിവസത്തെ വാലിഡിറ്റിയാണ് പ്ലാൻ നൽകുന്നത്. അൺലിമിറ്റഡ് വോയ്‌സ് കോളിങ്, സൗജന്യ എസ്എംഎസ് ആനുകൂല്യങ്ങൾ, പ്രതിദിനം രണ്ട് ജിബി ഡാറ്റ എന്നിവയും ഈ പ്ലാൻ ഓഫർ ചെയ്യുന്നു. വൻ ആനുകൂല്യങ്ങൾ ഉണ്ടെങ്കിലും 197 രൂപ റീചാർജ് പ്ലാനിൽ ചെറിയൊരു ക്യാച്ചും ബിഎസ്എൻഎൽ കൊണ്ട് വന്നിട്ടുണ്ട്.

ഇന്റർനെറ്റ് ആക്സസ്

197 രൂപ പ്ലാനിൽ ഓഫർ ചെയ്യുന്ന പ്രധാന ആനുകൂല്യങ്ങൾ ആദ്യത്തെ 18 ദിവസത്തേക്ക് മാത്രമെ കിട്ടുകയുള്ളൂ. 18 ദിവസം കഴിഞ്ഞാൽ യൂസേഴ്സിന് 40 കെബിപിഎസ് വേഗതയിൽ ഇന്റർനെറ്റ് ആക്സസ് ചെയ്യാൻ കഴിയും. അൺലിമിറ്റഡ് വോയ്‌സ് കോളിങ് ആനുകൂല്യവും ആദ്യ 18 ദിവസത്തേക്ക് മാത്രം ലഭിക്കുന്നതാണ്. എന്നാൽ വാലിഡിറ്റി കാലയളവിൽ ഉടനീളം ഇൻകമിങ് കോളുകൾ ലഭിക്കും.

പ്രീപെയ്ഡ് പ്ലാൻ

18 ദിവസത്തിന് ശേഷവും ആനുകൂല്യങ്ങൾ വേണ്ടവർ പ്ലാൻ ടോപ്പ് അപ്പ് ചെയ്യണം. പരിധികളും മറ്റും ഉണ്ടെങ്കിലും 197 രൂപ പ്രീപെയ്ഡ് പ്ലാൻ നൽകുന്ന പണത്തിന് മൂല്യം നൽകുന്ന റീചാർജ് പ്ലാൻ തന്നെയാണ്. വിലയുമായി തട്ടിച്ച് നോക്കുമ്പോൾ ഒട്ടനവധി ആനുകൂല്യങ്ങളും 197 രൂപ പ്ലാൻ ഓഫർ ചെയ്യുന്നു. അധികം ഡാറ്റ ഉപയോഗിക്കാത്തവർക്ക് അനുയോജ്യമായ ദീർഘകാല പ്ലാൻ ആണിത്. സെക്കൻഡറി സിം കാർഡുകൾക്കായും 197 രൂപയുടെ പ്ലാൻ തിരഞ്ഞെടുക്കാവുന്നതാണ്.

4ജി സേവനങ്ങൾ

ബി‌എസ്‌എൻ‌എൽ ആകർഷകമായ ആനുകൂല്യങ്ങളും പുതിയ പ്ലാനുകളും ഒക്കെ അവതരിപ്പിക്കുന്നതിനെ ഒരു പോസിറ്റീവ് നീക്കമായി കാണേണ്ടതുണ്ട്. കാലങ്ങളായി കാണിക്കുന്ന കെടുകാര്യസ്ഥതകളിൽ നിന്നുള്ള മാറ്റം എന്നും വിലയിരുത്താവുന്നതാണ്. രാജ്യത്തെ എതിരാളികളായ ജിയോ, എയർടെൽ, വോഡഫോൺ ഐഡിയ എന്നിവയ്‌ക്കെതിരെ മത്സരിക്കാൻ കമ്പനി ആഗ്രഹിക്കുന്നുവെന്നും വ്യക്തമായി കാണാൻ കഴിയും. എന്നിരുന്നാലും രാജ്യവ്യാപകമായി 4ജി സേവനങ്ങൾ പോലും ലഭ്യമാക്കാൻ കഴിയാത്തത് വലിയ പോരായ്മയായി അവശേഷിക്കുന്നു. അതും മറ്റ് കമ്പനികൾ 5ജി ട്രയൽസുമായി മുന്നോട്ട് പോകുമ്പോൾ.

More from GizBot

Best Mobiles in India

English summary
It has not been long since private telecom companies have increased rates on prepaid plans. But according to reports, private companies are beginning to realize the repercussions of the rate hike. But BSNL, the country's public sector telecom company, is seizing the opportunity.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X