ഫോട്ടോ എടുക്കാന്‍ അറിയുന്നവന് എന്തിന് ഫോട്ടോഷോപ് !!!

Posted By:

വല്ലഭന് പുല്ലും ആയുധം എന്ന പഴമൊഴി കേള്‍ക്കാത്തവര്‍ ഉണ്ടാവില്ല. അതൊന്നു മാറ്റിപ്പിടിക്കുകയാണ് ഇവിടെ. ഫോട്ടോ എടുക്കാന്‍ അറിയുന്നവന് ഫോട്ടോഷോപ് ആവശ്യമില്ല. എത്ര മികച്ച ഫോട്ടോഗ്രാഫറകണെങ്കിലും ഇത് അംഗീകരിക്കണമെന്നില്ല.

എന്നാല്‍ സൗത്ത് കൊറിയക്കാരിയായ ജീ യുംഗ് ലീയുടെ ചിത്രങ്ങള്‍ ഒന്നു കണ്ടതിനു ശേഷം തീരുമാനിക്കു, ഫോട്ടോഷോപ് വേണമോ എന്ന്. ഇദ്ദേഹം ഒരു ഫോട്ടോ പോലും ഫോട്ടോഷോപ്പോ മറ്റ് എഡിറ്റിംഗ് പ്രോഗ്രാമുകളൊ ഒരിക്കലും ഉപയോഗിക്കാറില്ല.

എന്നാല്‍ അതീവ ശ്രദ്ധയോടെയും തയാറെടുപ്പുകളോടെയുമാണ് ഓരോ ചിത്രങ്ങളും ഇവര്‍ പകര്‍ത്തുക. ചിലപ്പോള്‍ ഒരു മാസം വരെ മെനക്കെട്ടിരുന്നാണ് ഫോട്ടോയ്ക്കു സെറ്റ് ഒരുക്കുന്നത്.

ഫ്രാന്‍സിലെ പ്രശസ്തമായ ഒപ്പിയം ഗാലറിയില്‍ അടുത്ത വര്‍ഷം ഫെബ്രുവരി ഏഴു മുതല്‍ മാര്‍ച്ച് വരെ ജീ യുംഗ് ലീയുടെ ചിത്രങ്ങളുടെ പ്രദര്‍ശനം ഒരുക്കുന്നുണ്ട്. സ്‌റ്റേജ് ഓഫ് ൈമന്‍ഡ് എന്നു പേരിട്ടിരിക്കുന്ന ഈ പ്രദള്‍ശനത്തില്‍ അവരുടെ യാതൊരു കൃത്രിമത്വവും ഇല്ലാത്ത, ഫോട്ടോഷോപ്പൊ മറ്റു ടൂളുകളൊ ഉപയോഗിക്കാത്ത ചിത്രങ്ങളാണ് അവതരിപ്പിക്കുന്നത്.

ആചിത്രങ്ങള്‍ ഗിസ്‌ബോട് വായനക്കാര്‍ക്കായി ഇവിടെ അവതരിപ്പിക്കുന്നു.

ഫോട്ടോ എടുക്കാന്‍ അറിയുന്നവന് എന്തിന് ഫോട്ടോഷോപ് !!!

ചിത്രങ്ങള്‍ക്കും വാര്‍ത്തയ്ക്കും കടപ്പാട് ഗിസ്‌മോഡൊ

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot