Home
News

ഹമ്പമ്പോ.. കണ്ണുതള്ളേണ്ട, ഇന്ത്യയിൽ എത്ര പേർ 5ജി ഉപയോഗിക്കുന്നുണ്ടെന്ന് അറിയാമോ?

കണ്ണിമ ചിമ്മുന്ന വേഗത്തിൽ ഡാറ്റകൾ കൈമാറാൻ സാധിക്കുന്ന 5ജി നെറ്റ്‌വർക്കിലേക്കാണ് ലോകം ഇന്ന് ഉറ്റുനോക്കുന്നത്. സ്മാർട്ട് ഫോണുകളും ഇന്റർനെറ്റും ഇതിനൊടകം തന്നെ ലോകത്തെ കീഴടക്കി കഴിഞ്ഞു. അതുകൊണ്ടു തന്നെ ഇന്റർനെറ്റിന്റെ എറ്റവും പുതിയ ഭാവിയായ 5ജി വിവര സാങ്കേതിക രംഗത്ത് വൻ വിപ്ലവം സൃഷ്ടിച്ചിരിക്കുകയാണ്. 2022 ഒക്ടോബറിൽ 5ജി നെറ്റ്‌വർക്കുകൾ ആരംഭിച്ചതിനുശേഷം, ഏകദേശം 25 കോടി മൊബൈൽ വരിക്കാർ ഇന്ത്യയിൽ അഞ്ചാം തലമുറ സേവനങ്ങൾ ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ടെന്ന് ആശയവിനിമയ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം പുറത്ത് വിട്ട സാമ്പത്തിക സർവേ റിപ്പോർട്ടിലാണ് വിവരങ്ങൾ. രാജ്യത്തിന്റെ ഡിജിറ്റൽ സൗകര്യവികസനത്തിൽ നിർണായകമായ നാഴികക്കല്ലാണിത്.

രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായുള്ള 776 ജില്ലകളിൽ 773 ഇടത്തും 5ജി എത്തിയതായി ടെലികോം മന്ത്രാലയത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. സ്വകാര്യ ടെലികോം ഓപ്പറേറ്റർമാരായ റിലയൻസ് ജിയോയും ഭാരതി എയർടെല്ലുമാണ് രാജ്യത്തിന്റെ 5ജി വികസനത്തിൽ മുന്നിലുള്ളത്. 2022 ഒക്ടോബറിലാണ് ജിയോയും എയർടെല്ലും ആദ്യമായി 5ജി അവതരിപ്പിച്ചത്.

ഇന്ത്യയിൽ എത്ര പേർ 5ജി ഉപയോഗിക്കുന്നുണ്ടെന്ന് അറിയാമോ?

2023 ഓഗസ്റ്റിന് മുമ്പ് രാജ്യ വ്യാപകമായി 5ജി ഉറപ്പിക്കാൻ ജിയോയ്ക്കായി. 2023 ജനുവരിയോടെ എയർടെൽ 17 നഗരങ്ങളിലും 5ജി സേവനം എത്തിച്ചു. മറ്റൊരു സ്വകാര്യ കമ്പനിയായ വോഡാഫോൺ ഐഡിയ (വിഐ) പരീക്ഷണാടിസ്ഥാനത്തിൽ 5ജി മുംബൈയിൽ തുടങ്ങിക്കഴിഞ്ഞു. വരും ആഴ്ചകളിൽ മറ്റ് നഗരങ്ങളിലേക്കും വിഐയുടെ 5ജി എത്തും.

മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 5ജി ബേസ് സ്റ്റേഷനുകളുള്ള 8451 ഗ്രാമങ്ങളുമായി ഉത്തർ പ്രദേശാണ് മുന്നിൽ. തൊട്ടു പിന്നാലെ 6910 ഗ്രാമങ്ങലുമായി മഹാരാഷ്ട്രയും 5393 സ്റ്റേഷനുമായി രാജസ്ഥാനും 4601 ഗ്രാമങ്ങളുമായി ബീഹാർ 4521 ഗ്രാമങ്ങലുമായി പശ്ചിമബംഗാളും ഉണ്ട്. 2024 സെപ്റ്റംബർ വരെ ഇന്ത്യയിലെ മൊത്തം ഇന്റർനെറ്റ് വരിക്കാരുടെ എണ്ണം 97.15 കോടിയിലെത്തി.

92.78 കോടിയുമായി വയർലെസ് ഉപഭോക്താക്കളാണ് മുന്നിൽ. വയേർഡ് ഇന്റർനെറ്റ് വരിക്കാരുടെ എണ്ണം 4.36 കോടിയാണ്. വൈഫൈ വരിക്കാരുടെ എണ്ണം 7.23 ലക്ഷമായി വർദ്ധിച്ചിട്ടുണ്ട്. അതേസമയം പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എൻഎൽ 2025 ജൂണോടെ 5ജി വിന്യാസത്തിലേക്ക് കടക്കും. ബിഎസ്എൻഎൽ തദ്ദേശീയമായി വികസിപ്പിച്ച 4ജി വിന്യാസം അതിന്റെ പൂർത്തീകരണത്തിന്റെ അവസാന ഘട്ടത്തിലാണ്.

ഇന്ത്യയിൽ എത്ര പേർ 5ജി ഉപയോഗിക്കുന്നുണ്ടെന്ന് അറിയാമോ?

2025 ഫെബ്രുവരി 28 വരെയുള്ള കണക്കുകൾ പ്രകാരം 4.69 ലക്ഷം 5ജി ബിടിഎസ് സ്റ്റേഷനുകൾ ടെലികോം ഓപ്പറേറ്റർമാർ രാജ്യവ്യാപകമായി സ്ഥാപിച്ചിട്ടുണ്ട്. 5ജിക്ക് ശേഷം തദ്ദേശീയമായി വികസിപ്പിക്കുന്ന 6ജി നെറ്റ്‌വർക്ക് സ്ഥാപിക്കാനുള്ള ശ്രമങ്ങളും ഇന്ത്യ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയിലെ പ്രതിമാസ 5ജി ഡാറ്റാ ട്രാഫിക് മൂന്ന് മടങ്ങ് വർദ്ധിച്ചു.

2026-ന്റെ ആദ്യ പാദത്തോടെ 5ജി ഡാറ്റാ ഉപഭോഗം 4ജിയെ മറികടക്കുമെന്ന് ഈ റിപ്പോർട്ട് പറയുന്നു. 5ജി ഡാറ്റാ ഉപയോഗത്തിൽ ഏറ്റവും ഉയർന്ന വളർച്ച രേഖപ്പെടുത്തിയത് കാറ്റഗറി ബി, സി സർക്കിളുകളിലാണ്. അവിടെ ഡാറ്റാ ഉപഭോഗം യഥാക്രമം 3.4 മടങ്ങും 3.2 മടങ്ങും വർദ്ധിച്ചു.

2023ൽ 20 ശതമാനം മാത്രമായിരുന്ന സ്ഥാനത്ത്, മെട്രോ നഗരങ്ങളിലെ 5ജി ഡാറ്റ ഉപയോഗം ഇപ്പോൾ മൊത്തം മൊബൈൽ ബ്രോഡ്ബാൻഡ് ഡാറ്റയുടെ 43% എത്തിയിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ഈ കാലയളവിൽ, 4ജി ഡാറ്റ വളർച്ച കുറഞ്ഞു. ഇത് ഉപഭോക്താക്കൾ വേഗതയേറിയതും മികച്ചതുമായ കണക്റ്റിവിറ്റിക്ക് 5ജി ഇഷ്ടപ്പെടുന്നുവെന്ന് വ്യക്തമായി കാണിക്കുന്നു.

ഇന്ത്യയിൽ എത്ര പേർ 5ജി ഉപയോഗിക്കുന്നുണ്ടെന്ന് അറിയാമോ?

ഇന്ത്യയിൽ 5ജി ഉപകരണങ്ങളുടെ എണ്ണം വളരെ വേഗത്തിൽ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 2024 ആകുമ്പോഴേക്കും സജീവമായ 5ജി ഡിവൈസുകൾ 271 ദശലക്ഷമായി ഉയരും. പ്രതിവർഷം ഇരട്ടി വർദ്ധനവാണിത്. തുടർന്നുള്ള വർഷങ്ങളിൽ, 2025 ആകുമ്പോഴേക്കും ഏകദേശം 90% സ്മാർട്ട്‌ഫോണുകളിലും 5ജി ലഭ്യമാകുന്നതിനാൽ ഈ എണ്ണം ഇനിയും വർദ്ധിക്കും.

എന്താണ് 5ജി ?
വയർലെസ് സാങ്കേതികവിദ്യയുടെ അഞ്ചാം തലമുറയാണ് 5ജി. ലോകം കണ്ട ഏറ്റവും വേഗതയേറിയതും കരുത്തുറ്റതുമായ സാങ്കേതികവിദ്യകളിലൊന്നായാണ് ഇത് അറിയപ്പെടുന്നത്. ആളുകളെയും സമൂഹത്തെയും അടിമുടി പരിവർത്തനം ചെയ്യാൻ ഇതിന് സാധിക്കും. വളരെ വേഗത്തിൽ ഡാറ്റാ കൈമാറ്റ നിരക്ക്, ഉയർന്ന ബാൻഡ് വിഡ്ത്ത്, കണക്റ്റിവിറ്റിക്കുള്ള കൂടുതൽ അവസരങ്ങൾ എന്നിവ 5ജി അൾട്രാ വൈഡ്ബാൻഡ് നെറ്റ്വർക്ക് സാങ്കേതികവിദ്യയിലൂടെ സാധ്യമാകുന്നുണ്ട്.

4ജി നെറ്റ്വർക്കിനെക്കാൾ നൂറു മടങ്ങ് വേഗത്തിൽ ഡേറ്റ കൈമാറ്റം ചെയ്യാൻ കഴിയുമെന്നാണ് 5ജി നെറ്റ്വർക്ക് വാഗ്ദാനം ചെയ്യുന്നത്. 5ജിയുടെ തുടക്കം2018 അമേരിക്കയിലാണ് ആദ്യമായി 5ജി നെറ്റ്വർക്ക് തുടക്കം കുറിച്ചത്. ശേഷം യൂറോപ്യൻ രാജ്യങ്ങളും ചൈനയും 5ജിയുടെ പാത പിന്തുടർന്നു.

4ജി സ്മാർട്ട് ഫോണുകളുടെ ലോകത്ത് ആളുകൾ ദിനംപ്രതി ഡേറ്റയാണ് ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ ഡേറ്റയുടെ സ്പീഡ് കുറയുകയും സർവീസിൽ പലപ്പോഴും തടസ്സപ്പെടുകയും ചെയ്യാറുണ്ട്. പ്രത്യേകിച്ച് ഒരേസമയം ആളുകൾ ഡേറ്റ ഉപയോഗിക്കുമ്പോൾ. എന്നാൽ 5ജിയിലേക്ക് മാറി കഴിയുമ്പോൽ ഇത്തരത്തിലുളള തടസ്സങ്ങൾ ഇല്ലാതാകും.

വാണിജ്യം, പ്രതിരോധം, അടിസ്ഥാന സൗകര്യങ്ങൾ, വ്യവസായം തുടങ്ങിയ എല്ലാ മേഖലകളിലെയും വളർച്ചക്കും മാറ്റത്തിനും 5ജി പ്രയോജനം ചെയ്യും. ഓരേ സമയം ആയിരത്തോളം ഡിവൈസുകളെ കൈകാര്യം ചെയ്യാൻ 5ജിക്ക് നിഷ്പ്രയാസം സാധിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. ഒരു സിനിമ 2ജി നെറ്റ് വർക്കിൽ ഡൗൺലോഡ് ചെയ്യാൻ എടുക്കുന്ന സമയം രണ്ട് മണിക്കൂറും അത് 4 ജിയിലേക്ക് എത്തുമ്പോൾ 7 മിനിറ്റായി കുറയുന്നു.

ഇന്ത്യയിൽ എത്ര പേർ 5ജി ഉപയോഗിക്കുന്നുണ്ടെന്ന് അറിയാമോ?

എന്നാൽ 5ജിയിൽ വെറും പത്ത് സെക്കൻഡുകൾക്കുളളിൽ സിനിമ ഡൗൺലോഡായി കിട്ടും. അതേസമയം 5ജി ഡൗൺലോഡ് വേഗത നെറ്റ് വർക്കിന്റെ റേഞ്ചും സ്ഥാനവും ആശ്രയിച്ചാവും ലഭ്യമാകുക. 5ജി സാധ്യതകൾ4 ജി നെറ്റ്വർക്കിൽ ലേറ്റൻസി 45 മില്ലിസെക്കൻഡായിരുന്നെങ്കിൽ 5ജിയിൽ 5 മില്ലി സെക്കൻഡ് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. അതായത് 5ജി ഉപയോഗിച്ച് നെറ്റിൽ ഒരു നിർദേശം കൊടുത്താൽ സെക്കൻഡുകൾക്കുള്ളിൽ പ്രതികരണമുണ്ടാകും.

ഒരു വീഡിയോ അല്ലെങ്കിൽ ഏതെങ്കിലും ഒരു വിഷയത്തെപ്പറ്റി അറിയുന്നതിന് നെറ്റിൽ ഒരു നിർദേശം കൊടുക്കുന്നതിനും പ്രതികരണമുണ്ടാകുന്നതിനും ഇടയ്ക്കുളള സമയമമാണ് ലേറ്റൻസി. വെർച്വൽ റിയാലിറ്റി, റോബോട്ടിക്‌സ്, ബയോടെക്‌നോളജി, കാറുകൾ, ഓൺലൈൺ ഗെയിംമിങ്ങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ മേഖലകളിൽ 5ജിക്ക് വിപ്ലവകരമായ മാറ്റം സൃഷ്ടിച്ചിട്ടുണ്ട്. 5ജിയിലൂടെ ട്രാഫിക് നിയന്ത്രണം സുഗമമാക്കാൻ സാധിക്കും. എന്തെന്നാൽ വിവിധ സ്ഥലങ്ങളിൽ ഘടിപ്പിച്ച സെൻസറുകളും നിയന്ത്രണ സംവിധാനങ്ങളും സിഗ്നൽ ലൈറ്റുകളും തമ്മിലുളള ആശയവിനിമയം 5ജിയിലൂടെ കാര്യക്ഷമമാക്കാൻ കഴിഞ്ഞു. ഇത്തരത്തിൽ 5 ജിയിലൂടെ പുതിയ അവസരങ്ങൾ വർധിക്കുന്നതിലൂടെ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നുണ്ട്.

പക്ഷേ പുതുതായി പുറത്ത് വന്ന കണക്ക് ജില്ലയുടെ ഏതെങ്കിലും ഒരു മൂലയിൽ ഏതെങ്കിലും ഒരു മൊബൈൽ കമ്പനിയുടെ 5G എത്തുന്നുണ്ടോ എന്ന് മാത്രമാണ് പരിശോധിക്കുന്നത്. ഉപയോക്താക്കൾക്ക് സ്റ്റേബിൾ 5G ലഭിക്കുന്നുണ്ടോ എന്നുള്ളത് ചോദ്യമാണ്. അതിനാൽ തന്നെ ഉപയോക്താക്കളുടെ പരാതികൾ വ്യാപകമാണ്.അതിവേഗത്തിൽ വയർലെസായി നെറ്റ്‌വർക്ക് ലഭ്യമാകാൻ സാങ്കേതികമായ ഒട്ടനവധി പ്രശ്‌നങ്ങൾ ഇനിയും പരിഹരിക്കപ്പെടേണ്ടതുണ്ട് എന്നതാണ് എടുത്തു പറയേണ്ടത്. ട്രാൻസ്മിറ്ററുകൾ, റേഡിയോ തരംഗങ്ങൾ, സ്മാർട്ട് ഫോണുകളുൾപ്പടെയുളള ഉപകരങ്ങളിലും അടിസ്ഥാന സൗകര്യങ്ങളിലെല്ലാം മാറ്റം വരുത്തണം. എന്നാൽ മാത്രമേ ഇപ്പോൾ ലഭ്യമാകുന്ന വേഗത്തിന്റെ നൂറിരട്ടി മടങ്ങിൽ ഇന്റർനെറ്റ് ലഭിക്കുകയുളളു.

വരും വർഷങ്ങളിൽ ഇന്ത്യൻ മൊബൈൽ ഉപയോക്താക്കൾക്ക് മികച്ച കണക്ഷനുകൾ നൽകുന്ന 6ജി-യുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി ടെലികമ്മ്യൂണിക്കേഷൻ ദാതാക്കൾ ഇതിനകം തന്നെ നിക്ഷേപം നടത്തുകയും ആസൂത്രണം ചെയ്യുകയും ചെയ്യുന്നുണ്ട്. ബിസിനസ് സാധ്യതകൾ വർദ്ധിപ്പിക്കുകയും പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കുകയും 6ജി ഉൾപ്പെടെയുള്ള ഭാവി സാങ്കേതികവിദ്യകൾക്ക് വഴിയൊരുക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന 5ജി അഡ്വാൻസ്ഡിലേക്കുള്ള പരിണാമത്തെയും വരും വർഷങ്ങളിൽ പ്രതീക്ഷിക്കാം.

More from GizBot

Best Mobiles in India

English summary
India has seen nearly 25 crore mobile subscribers adopting 5G services since its launch in October 2022, with telecom operators deploying 4.69 lakh 5G base stations across the country. The expansion of 5G services is available in 99.6% of districts, with Uttar Pradesh, Maharashtra, and Rajasthan leading the deployment. As of February 2025, major telecom companies such as Reliance Jio and Bharti Airtel have completed their nationwide 5G rollout, with Vodafone Idea launching its 5G network in Mumbai.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X