എക്കാലത്തേയും മികച്ച 25 സാങ്കേതിക വിദഗ്ധര്‍

By Bijesh
|

ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ മനുഷ്യനെ നയിക്കുന്നത് സാങ്കേതിക വിദ്യയാണ് എന്നതില്‍ തര്‍ക്കമില്ല. മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ നമ്മുടെ ജീവിതത്തെ ചെറുതായല്ല സ്വാധീനിച്ചിട്ടുള്ളത്. ഇതൊന്നുമില്ലാത്ത ലോകത്തെ കുറിച്ചു ചിന്തിക്കാന്‍ പുതിയ തലമുറയ്ക്ക് സാധിക്കുകയുമില്ല. ഒരുപാട് പ്രതിഭാശാലികളുടെ അധ്വാനവും ബുദ്ധിയുമാണ് സാങ്കേതിക രംഗത്ത് ഇന്നുകാണുന്ന ഈ വളര്‍ച്ചയ്ക്കു പിന്നില്‍. എന്നാല്‍ ഇവരെ അധികമാരും ഓര്‍ക്കാറില്ല എന്നതാണ് വാസ്തവം. നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്ന കണ്ടുപിടുത്തങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ച 25 പ്രതിഭാശാലികളെ പരിചയപ്പെടാം.

ഇവാന്‍ വില്ല്യംസ്, ക്രിസ്റ്റഫര്‍ ഐസക് സ്‌റ്റോണ്‍, ജാക്ക് ഡോര്‍സെ

ഇവാന്‍ വില്ല്യംസ്, ക്രിസ്റ്റഫര്‍ ഐസക് സ്‌റ്റോണ്‍, ജാക്ക് ഡോര്‍സെ

ഏറ്റവും പ്രചാരമുള്ള സോഷ്യല്‍നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളില്‍ ഒന്നായ ട്വിറ്റര്‍ കണ്ടുപിടിച്ചത് ഇവരാണ്.

മാര്‍ക്ക് സക്കര്‍ബര്‍ഗ്

മാര്‍ക്ക് സക്കര്‍ബര്‍ഗ്

പുതിയ തലമുറയില്‍ ഫേസ് ബുക്ക് ഉപയോഗിക്കാത്തവരായി ആരുമുണ്ടാകില്ല. രാഷ്ട്രീയല വിപ്ലവങ്ങള്‍ക്കു പോലും കാരണമായ ഈ കൂട്ടായ്മയ്ക്കു തുടക്കമിട്ടത് മാര്‍ക്ക് സക്കര്‍ബര്‍ഗ് ആണ്. ഹവാര്‍ഡ് സര്‍വകലാശാലയിലെ പഠനകാലത്താണു സക്കര്‍ബര്‍ഗിന് ഇത്തരമൊരാശയമുണ്ടായത്.

ലാറിപേജ്, സെര്‍ജി ബ്രിന്‍

ലാറിപേജ്, സെര്‍ജി ബ്രിന്‍

ഗൂഗിള്‍ എന്ന വാക്കില്ലാതെ ഇന്റര്‍നെറ്റിനെ കുറിച്ചു ചിന്തിക്കാനാവില്ല. സെര്‍ച്ച് എന്‍ജിന്‍ മുതല്‍ മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷനുകളില്‍ വരെ ഗൂഗിളിന്റെ കൈയൊപ്പു പതിഞ്ഞിട്ടുണ്ട്. 1998-ല്‍ ലാറിപേജും സെര്‍ജി ബ്രിന്നും ചേര്‍ന്നാണ് ഗൂഗിള്‍ ആരംഭിച്ചത്.

ഫ്യുജിയോ മസൂക്ക

ഫ്യുജിയോ മസൂക്ക

ജപ്പാന്‍കാരനായ ഫ്യുജിയോ മസൂക്കയാണ് യു.എസ്.ബി. ഡ്രൈവ് വികസിപ്പിച്ചെടുത്തത്.

റേ ടോമില്‍സണ്‍

റേ ടോമില്‍സണ്‍

ഇ- മെയില്‍ സന്ദേശങ്ങള്‍ അയക്കുന്നവര്‍ ടോമില്‍സണോട് കടപ്പെട്ടിരിക്കുന്നു. തുടക്കകാലത്ത് ഒരേ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്ന ആളുകള്‍ക്കു മാത്രമെ പരസ്പരം ഇ- മെയില്‍ അയയ്ക്കുവാന്‍ കഴിയുമായിരുന്നുള്ളു. ഇതില്‍നിന്നു മാറി വ്യത്യസ്ത കമ്പ്യൂട്ടറുകള്‍ ഉപയോഗിക്കുന്ന, ലോകത്തെവിടെയുമുള്ളവര്‍ക്ക് പരസ്പരം മെയില്‍ അയയ്ക്കാന്‍ സാധിക്കുന്ന തരത്തിലേക്ക് സാങ്കേതിക വിദ്യ വികസിപ്പിച്ചത് ടൊമില്‍സണാണ്. ഇ- മെയില്‍ ഐഡി ഉണ്ടാക്കുന്നതിനായി @ എന്ന അടയാളം കൊണ്ടുവന്നതും ഇദ്ദേഹമാണ്‌

വിക് ഹെയ്‌സ്

വിക് ഹെയ്‌സ്

വൈ-ഫൈ സംവിധാനത്തിന്റെ ഉപജ്ഞാതാവാണ് വിക് ഹെയ്‌സ്.

വിന്‍ടണ്‍ സര്‍ഫ്, റോബര്‍ട്ട് കാന്‍

വിന്‍ടണ്‍ സര്‍ഫ്, റോബര്‍ട്ട് കാന്‍

ഇന്റര്‍നെറ്റിന്റെ പിതാക്കള്‍ എന്നാണ് വിന്‍ടണ്‍ ഗ്രേ സെര്‍ഫും റോബര്‍ട്ട് കാനും അറിയപ്പെടുന്നത്. ടിം ബെര്‍ണേഴ് ലീ ആണ് ഇന്റര്‍നെറ്റിന്റെ ഉപജ്ഞാതാവെങ്കിലും സര്‍ഫിന്റെയും കാനിന്റെയും ഗവേഷണങ്ങളാണ് ലീയെ സഹായിച്ചത്.
ആമേരിക്കന്‍ ശാസ്ത്രജ്ഞരായ ഇരുവരും നിരവധി പുരസ്‌കാരങ്ങള്‍ക്കും അര്‍ഹരായിട്ടുണ്ട്.

സ്റ്റീവ് ജോബ്‌സ്

സ്റ്റീവ് ജോബ്‌സ്

ആപ്പിളിലൂടെ ഡിജിറ്റല്‍ വിപ്ലവത്തിനു തുടക്കം കുറിച്ചത് സ്റ്റീവ് ജോബ്‌സ് ആണ്. സ്മാര്‍ട്‌ഫോണ്‍, ടാബ്ലറ്റ് രംഗത്ത് ആപ്പിള്‍ സൃഷ്ടിച്ച തരംഗം സ്റ്റീവ്‌ജോബ്‌സിന്റെ പ്രവര്‍ത്തന മികവിലൂടെയായിരുന്നു.

ബില്‍ ഗേറ്റ്‌സ്

ബില്‍ ഗേറ്റ്‌സ്

ലോകത്തിലെ ഏറ്റവും സമ്പന്നരിലൊരാളായ ബില്‍ ഗേറ്റ്‌സ് മൈക്രോസോഫ്റ്റിന്റെ സ്ഥാപകരില്‍ പ്രധാനിയാണ്. വിന്‍ഡോസ് ഉള്‍പ്പെടെയുള്ള ഓപ്പറേറ്റിംഗ്‌ സിസ്റ്റവും മറ്റു സോഫ്റ്റ്‌വെയറുകളും മൈക്രോസോഫ്റ്റിന്റേതാണ്. നിലവില്‍ മൈക്രോസോഫ്റ്റിന്റെ ചെയര്‍മാനും മുന്‍ ചീഫ് എക്‌സികുട്ടീവുമാണ്.

ജോര്‍ജ് ഡിവോള്‍

ജോര്‍ജ് ഡിവോള്‍

വ്യാവസായിക രംഗത്ത് ഉപയോഗിക്കാന്‍ കഴിയുന്ന യന്ത്രമനുഷ്യനെ സൃഷ്ടിച്ചത് ജോര്‍ജ് ഡിവോള്‍ ആണ്. യൂണിമേറ്റ് എന്ന ഈ റോബോട്ടിനെ ആദ്യമായി ഉപയോഗിച്ചത് ജനറല്‍ മോട്ടോഴ്‌സ് ആണ്.

ഡഗ്ലസ് എംഗ്‌ളെബര്‍ട്ട്

ഡഗ്ലസ് എംഗ്‌ളെബര്‍ട്ട്

കമ്പ്യൂട്ടര്‍ മൗസ് കണ്ടുപിടിച്ചത് ഡഗ്ലസ് എംഗ്‌ളെബര്‍ട്ട് ആണ്.

മാര്‍ട്ടിന്‍ കൂപ്പര്‍

മാര്‍ട്ടിന്‍ കൂപ്പര്‍

സെല്‍ഫോണിന്റെ പിതാവാണ് മാര്‍ട്ടിന്‍ കൂപ്പര്‍. റേഡിയോ സ്‌പെക്ട്രം മാനേജ്‌മെന്റ് വിദഗ്ധനും കൂടിയാണ് ഇദ്ദേഹം.

റോബര്‍ട്ട് മെറ്റ്കാഫ്

റോബര്‍ട്ട് മെറ്റ്കാഫ്

കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്കായ ഇതെര്‍നെറ്റ് കണ്ടുപിടിച്ചവരില്‍ ഒരാളാണ് റോബര്‍ട് മെറ്റ്കാഫ്.

ആര്‍തര്‍ സി. ക്ലര്‍ക്

ആര്‍തര്‍ സി. ക്ലര്‍ക്

ഉപഗ്രഹങ്ങളുടെ സഹായത്തോടെ വാര്‍ത്താവിനിമയ സംവിധാനം വികസിപ്പിക്കാമെന്നു കണ്ടെത്തിയത് ആര്‍തര്‍ സി. ക്ലര്‍ക്കാണ്. ശാസ്ത്രജ്ഞന്‍ എന്നതിനൊപ്പം എഴുത്തുകാരന്‍ കൂടിയാണ് അദ്ദേഹം.

വില്യം ഗിബ്‌സണ്‍

വില്യം ഗിബ്‌സണ്‍

നോവലിസ്റ്റായ വില്യം ഗിബ്‌സന്റെ സങ്കല്‍പങ്ങളാണ് സൈബര്‍ സ്‌പേസ് എന്ന സങ്കല്‍പത്തിനാധാരം

ഡെന്നിസ് റിച്ചി

ഡെന്നിസ് റിച്ചി

കമ്പ്യൂട്ടിംഗ് സാങ്കേതിക വിദ്യക്ക് നിസ്തുല സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ് ഡെന്നിസ് റിച്ചി. സി പ്രോഗ്രാമിംഗ് ഭാഷയും യുണിക്‌സ് ഓപ്പറേറ്റിംഗ് സിസ്റ്റവും അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട സംഭാവനകളായി കരുതുന്നു.

കൊണ്‍റാഡ് സൂസെ

കൊണ്‍റാഡ് സൂസെ

കമ്പ്യൂട്ടറിന്റെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്ന വ്യക്തിയാണ് കൊണ്‍റാഡ് സൂസെ. ആദ്യത്തെ കമ്പ്യൂട്ടര്‍ പ്രോഗ്രാമായ ഇസെഡ് 3 സൂസെയുടെ കണ്ടുപിടുത്തമാണ്.

ഗോര്‍ഡണ്‍ മൂര്‍

ഗോര്‍ഡണ്‍ മൂര്‍

ഇന്‍ടെല്‍ കോര്‍പറേഷന്റെ സഹ സ്ഥാപകനും മൂര്‍സ് ലോയുടെ ഉപജ്ഞാതാവുമാണ് ഗോര്‍ഡണ്‍ മൂര്‍. ഇന്റഗ്രേറ്റഡ് സര്‍ക്യൂട്ടുകളിലെ ട്രാന്‍സിസ്റ്ററുകളുടെ എണ്ണം ഒരോ രണ്ടുവര്‍ഷത്തിലും ഇരട്ടിയാവുമെന്നതാണ് മൂര്‍സ് ലോ പറയുന്നത്. 20-ാം നൂറ്റാണ്ടു മുതലുള്ള സാങ്കേതിക വികാസത്തിന് ഈ തത്വം നിസ്തുലമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.

ജാക്ക് ക്ലെയര്‍ കില്‍ബി, റോബര്‍ട്ട് നോയ്‌സെ

ജാക്ക് ക്ലെയര്‍ കില്‍ബി, റോബര്‍ട്ട് നോയ്‌സെ

മൈക്രോചിപ്പുകളുടെ ഉപജ്ഞാതാക്കളാണ് ജാക്ക് ക്ലെയര്‍ കില്‍ബിയും റോബര്‍ട്ട് നോയസെയും. ഇരുവരും വെവ്വേറെയാണ് ഇതു സംബന്ധിച്ച് പരീക്ഷണങ്ങള്‍ നടത്തിയിരുന്നതെങ്കിലും ആധുനിക മൈെക്രാ ചിപ്പുകളുടെ രൂപീകരണത്തിന് ഇരുവരുടെയും കണ്ടെത്തലുകള്‍ സഹായകമായി. കാല്‍കുലേറ്ററും തെര്‍മല്‍ പ്രിന്ററും കില്‍ബിയുടെ സ്വന്തം കണ്ടെത്തലുകളാണ്.

ഗ്രേസ് മുറെ ഹോപ്പര്‍

ഗ്രേസ് മുറെ ഹോപ്പര്‍

ആദ്യകാല പ്രോഗ്രാമിംഗ് ഭാഷകളിലൊന്നായ കോബോള്‍ (കോമണ്‍ ബിസിനസ് ഓറിയന്റഡ് ലാഗ്വേജ്) രൂപകല്‍പന ചെയ്തത് യു.എസ്. നേവിയിലെ റിയര്‍ അഡ്മിറല്‍ ആയിരുന്ന ഗ്രേസ് മുറെ ഹോപ്പര്‍ ആണ്. ഈ പ്രോഗ്രാമിംഗ് ഭാഷയുടെ വികസിതരൂപമാണ് ഇന്ന് വ്യവസായിക, സാമ്പത്തിക, ഭരണ രംഗങ്ങളില്‍ ഉപയോഗിക്കുന്നത്. മാര്‍ക് 1 കമ്പ്യൂട്ടറിന്റെ ആദ്യ പ്രോഗ്രാമര്‍മാരില്‍ ഒരാളുമാണ് ഈ വനിത.

ജോസഫ് നിസ്‌ഫോര്‍ നിപ്‌സെ

ജോസഫ് നിസ്‌ഫോര്‍ നിപ്‌സെ

ഹീലിയോഗ്രഫിയില്‍ നിപ്‌സെ നടത്തിയ പരീക്ഷണങ്ങളാണ് ലോകത്തെ ആദ്യ ഫോട്ടോ ഉണ്ടാവാന്‍ കാരണമായത്. അതുകൊണ്ടുതന്നെ ഫോട്ടോഗ്രഫിയുടെ ഉപജ്ഞാതാവായാണ് അദ്ദേഹം അറിയപ്പെടുന്നത്. ആദ്യത്തെ ഇന്റേണല്‍ കമ്പസ്റ്റണ്‍ എന്‍ജിന്‍ കണ്ടുപിടിച്ചതും നിപ്‌സെയും സഹോദരനും ചേര്‍ന്നാണ്.

പോള്‍ ഗോട്ട്‌ലിബ് നിപ്‌കോ

പോള്‍ ഗോട്ട്‌ലിബ് നിപ്‌കോ

ഇലക്‌ട്രോ മെക്കാനിക്കല്‍ ഉപകരണമുപയോഗിച്ച് ആദ്യമായി ടെലിവിഷന്‍ പ്രവര്‍ത്തിപ്പിച്ചത് നിപ്‌കോയാണ്. നിപ്‌കോവ് ഡിസ്‌ക് എന്നറിയപ്പെടുന്ന സ്‌കാനിംഗ് ഡിസ്‌ക് ഉപയോഗിച്ചാണ് ഇത് സാധ്യമാക്കിയത്.

അദാ ലവ്‌ലേസ്

അദാ ലവ്‌ലേസ്

ലോകത്തിലെ ആദ്യ കമ്പ്യൂട്ടര്‍ പ്രോഗ്രാമറായാണ് അദ അറിയപ്പെടുന്നത്.

അലന്‍ ട്യൂറിംഗ്

അലന്‍ ട്യൂറിംഗ്

ആധുനിക കമ്പ്യൂട്ടറിന്റെ കണ്ടുപിടുത്തത്തിനു കാരണമായ ട്യൂറിംഗ് മെഷിന്‍ കണ്ടുപിടിച്ചത് ഇദ്ദേഹമാണ്. കമ്പ്യൂട്ടര്‍ സയന്‍സിന്റെ പിതാവെന്നും ഇദ്ദേഹം അറിയപ്പെടുന്നു. സ്വവര്‍ഗരതിയുടെ പേരില്‍ നിയമനടപടിക്കു വിധേയനായ ഇദ്ദേഹം വിഷം ഉള്ളല്‍ചെന്ന് മരിക്കുകയായിരുന്നു.

ടിം ബെര്‍ണേര്‍സ് ലീ

ടിം ബെര്‍ണേര്‍സ് ലീ

ഇന്റര്‍നെറ്റ് കണ്ടുപിടിച്ചത് ടിം ബെര്‍ണേഴ്‌സ് ലീ ആണ്.

എക്കാലത്തേയും മികച്ച 25 സാങ്കേതിക വിദഗ്ധര്‍
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X