സ്റ്റീവ് ജോബ്‌സ് ഇങ്ങനെയും!

Posted By: Staff

സ്റ്റീവ് ജോബ്‌സ് ഇങ്ങനെയും!

സ്റ്റീവ് ജോബ്‌സ് എന്നവ്യക്തിയേ പറ്റി കേള്‍ക്കാത്തവര്‍ ഇന്നത്തെ കാലത്ത് ചുരുക്കമായിരിയ്ക്കും. ആപ്പിളിന്റെ സഹസ്ഥാപകനും, സിഇഒയും ഒക്കെയായിരുന്ന ഇദ്ദേഹം സ്വകാര്യ കമ്പ്യൂട്ടര്‍ വിപ്ലവത്തിലെ അതികായനായാണ് വിലയിരുത്തപ്പെടുന്നത്. ആപ്പിളിന് പുറമേ പിക്‌സര്‍ ആനിമേഷന്‍ സ്റ്റുഡിയോസിന്റെയും സ്ഥാപകരിലൊരാളായിരുന്നു സ്റ്റീവ് ജോബ്‌സ്. പിക്‌സറിന്റെ പേരില്‍ ടോയ് സ്‌റ്റോറി പോലെ ശ്രദ്ധേയമായ ആനിമേഷന്‍ ചിത്രങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.

ആപ്പിള്‍ എന്ന പേര് ഇന്ന് ഇത്രയധികം പ്രശസ്തമായതിന് പിന്നില്‍ ഈ ഒരേയൊരു വ്യക്തിയുടെ വിഭാവന ശേഷിയും, സാങ്കേതിക പരിജ്ഞാനവുമാണ് എടുത്തു പറയാനുള്ളത്.  1985 ല്‍ അധികാരത്തര്‍ക്കങ്ങളുടെ പേരില്‍ ആപ്പിള്‍ വിട്ട സ്റ്റീവ്, നെക്സ്റ്റ് എന്ന പേരില്‍ ഒരു കമ്പ്യൂട്ടര്‍ പ്ലാറ്റ്‌ഫോം നിര്‍മ്മാണ കമ്പനി ആരംഭിച്ചു. സ്റ്റീവ് ജോബ്‌സിന്റെ അഭാവത്തില്‍ ആപ്പിള്‍ വളരുകയായിരുന്നില്ല. കൂടുതല്‍ തകര്‍ച്ചകളിലേയ്ക്കടുക്കുകയായിരുന്നു. ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം നിര്‍മ്മിയ്ക്കാനാകാതെ പരാജയപ്പെട്ടപ്പോള്‍ ആപ്പിള്‍ വീണ്ടും സ്റ്റീവിനെ തേടിയെത്തി.  അങ്ങനെ മാക് ഓ എസ് എക്‌സ് പുറത്തിറങ്ങി. പതിയെ അദ്ദേഹം കമ്പനിയിലെ അധികാരം വീണ്ടെടുത്തു. തകര്‍ച്ചയില്‍ നിന്നും ചുരുങ്ങിയ നാളുകള്‍ കൊണ്ട്  ആപ്പിള്‍ ലാഭത്തിലേയ്ക്ക് വളര്‍ന്നു. ബാക്കിയെല്ലാം ചരിത്രമാണ്.

2011 ഒക്ടോബറില്‍ സാങ്കേതികതയുടെ കെട്ടുപാടുകളില്‍ നിന്ന് വിട്ടിറങ്ങിപ്പോയ ആ സമര്‍ത്ഥനായ ബിസിനസ്സുകാരനെ, അത്ഭുതങ്ങള്‍ സ്വപ്‌നം കണ്ട ആ അതിമാനുഷ വൈഭവത്തെ ഓര്‍ക്കാനായി, പലകാലങ്ങളില്‍ സ്റ്റീവ് ജോബ്‌സ് മുഖചിത്രങ്ങളില്‍ നിറഞ്ഞ ചില പ്രസിദ്ധീകരണങ്ങള്‍ കാണാം. ക്ലിക്ക് ചെയ്താല്‍ ശരിയായ വലിപ്പത്തില്‍ കാണാം.

[gallery link="file"]


Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot