ഫേസ്ബുക്കില്‍ ഇന്ത്യന്‍ തെരഞ്ഞെടുപ്പ് ചര്‍ച്ചചെയ്തത് 2.9 കോടി ആളുകള്‍

Posted By:

ഇന്ത്യയില്‍ നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് സംബന്ധിച്ച് പ്രമുഖ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്കിലൂടെ ചര്‍ച്ച നടത്തിയത് 2.9 കോടി ആളുകള്‍. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതുമുതല്‍ അവസാനഘട്ട പോളിംഗ് സമാപിച്ചതുവരെയുള്ള കണക്കാണ് ഇത്. തെരഞ്ഞെടുപ്പ് സംബന്ധിച്ച പോസ്റ്റ്, കമന്റ്, ലൈക് എന്നിവ 22 േകാടിയിലധികം വരും.

ഫേസ്ബുക്കില്‍ ഇന്ത്യന്‍ തെരഞ്ഞെടുപ്പ് ചര്‍ച്ചചെയ്തത് 2.9 കോടി ആളുകള്‍

ഇന്ത്യയില്‍ ഒരു ദിവസത്തെ മൊത്തം ഫേസ്ബുക് ഉപയോക്താക്കളുടെ മൂന്നില്‍ രണ്ട് പേര്‍ തെരഞ്ഞെടുപ്പ് ചര്‍ച്ചകളില്‍ പങ്കാളികളായെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ബി.ജെ.പി നേതാവും നിയുക്ത പ്രധാനമന്ത്രിയുമായ നരേന്ദ്രമോഡിയെ കുറിച്ചുമാത്രം 1.3 കോടി ആളുകള്‍ സംസാരിച്ചു. ഏഴരക്കോടി പോസ്റ്റുകളും കമന്റുകളും ലൈകുകളുമാണ് മോഡിയുമായി ബന്ധപ്പെട്ട് വന്നത്.

മാത്രമല്ല, തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ഫേസ്ബുക്കില്‍ ഏറ്റവും കൂടുതല്‍ ലൈകുകള്‍ ലഭിച്ച രണ്ടാമത്തെ വ്യക്തി എന്ന വിശേഷണവും മോഡിക്ക് ലഭിച്ചു. യു.എസ്. പ്രസിഡന്റ് ബരാക് ഒബാമയാണ് ഒന്നാമത്. ബി.ജെ.പിയുടെ ഔദ്യോഗിക ഫേസ്ബുക് പേജ് 45.31 ലക്ഷം പേരും കോണ്‍ഗ്രസിന്റെ പേജ് 33.09 ലക്ഷം പേരും എ.എ.പി ഫേസ്ബുക് പേജ് 21.19 ലക്ഷം പേരും ലൈക് ചെയ്തു.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot