ആറ് സെക്കന്‍ഡ് കൊണ്ട് ക്രഡിറ്റ്/ഡബിറ്റ്‌ കാര്‍ഡിലെ വിവരങ്ങള്‍ ചോര്‍ത്താം!

Written By:

ഇപ്പോള്‍ ക്രഡിറ്റ് കാര്‍ഡുകളും ഡബിറ്റ് കാര്‍ഡുകളും ഉപയോഗിക്കാത്തവരായി ആരും തന്നെ ഇല്ല. ക്രഡിറ്റ് കാര്‍ഡുകളും ഡബിറ്റ് കാര്‍ഡുകളും ഹാക്ക് ചെയ്യാന്‍ വെറും ആറ് സെക്കന്‍ഡ് മാത്രമേ മതിയാകൂ എന്നാണ് വിദഗ്ധര്‍ പറയുന്നത്. ഓണ്‍ലൈന്‍ ട്രാന്‍സാക്ഷനുകളിലും പല തട്ടിപ്പുകളും നടക്കാറുണ്ട്.

യുഎസ്എസ്ഡി പണമിടപാട് വഴി എങ്ങനെ പണം അയക്കാം?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വിദഗ്ധര്‍ പറയുന്നത് ഇങ്ങനെ

ക്രഡിറ്റ് കാര്‍ഡ് നമ്പര്‍, കാലാവധി, സെക്യൂരിറ്റി കോഡ് എന്നീ വിവരങ്ങള്‍ കണ്ടു പിടിക്കാന്‍ വെറും ആറു സെക്കന്‍ഡ് മതിയെന്നാണ് ന്യൂകാസില്‍ സര്‍വ്വകലാശാലയിലെ വിദഗ്ധര്‍ പറയുന്നത്.

വ്യാജ ആപ്പിള്‍ ഐഫോണ്‍ എങ്ങനെ കണ്ടെത്താം?

പല സംവിധാനത്തിലെ വീഴ്ചകളാണ് ഇതിനു പിന്നില്‍

വിസ പണമിടപാട് സംവിധാനത്തിലെ വീഴ്ചയാണ് ഹാക്കര്‍മാരെ ക്രഡിറ്റ് കാര്‍ഡ്/ഡബിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്താന്‍ സഹായിക്കുന്നത്. ഓണ്‍ലൈനിലൂടെ പണമിടപാട് നടത്തുത്തുമ്പോള്‍ നിരവധി തവണ തെറ്റായ ശ്രമം നടത്തുന്ന ഹാക്കര്‍മാരെ കണ്ടെത്താല്‍ ബാങ്കുകള്‍ക്കോ ഓണ്‍ലൈന്‍ നെറ്റ്‌വര്‍ക്കിനോ സാധിക്കുന്നില്ല. ഇതാണ് ഇവരെ തുടരാന്‍ സഹായിക്കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു.

ന്യൂ സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

തട്ടിപ്പ് നടത്തുന്നത് ഇങ്ങനെ?

വിവിധ വെബ്‌സൈറ്റുകളിലായി കാര്‍ഡുകളുടെ രഹസ്യ വിവരങ്ങള്‍ പല തവണ എന്റര്‍ ചെയ്താണ് തട്ടിപ്പ് നടത്തുന്നത്. ഇതിനായി കാര്‍ഡിലെ വിവരങ്ങളെ വ്യത്യസ്ഥ നീതികളില്‍ കോര്‍ത്തിണക്കിയിരിക്കും. വെറും സെക്കള്‍ക്കുളളില്‍ തന്നെ നിങ്ങളുടെ കാര്‍ഡുകളിലെ രഹസ്യ വിവരങ്ങള്‍ ഇത്തത്തില്‍ ചോര്‍ത്താം.

നിങ്ങളുടെ ഫേസ്ബുക്ക് പ്രൊഫൈല്‍ ആരൊക്കെ സന്ദര്‍ശിച്ചു എന്ന് എങ്ങനെ അറിയാ?

ഗസ്റ്റിംഗ് രീതിയാണ് ഇതില്‍

ഊഹത്തില്‍ പുറത്താണ് ഈ ഹാക്കിങ്ങ് നടക്കുന്നത്. അതിനാലാണ് ഇതിനെ 'ഗസ്റ്റിംഗ് അറ്റാക്ക്' എന്നു പറയുന്നത്. ഇത് വളരെ ചിലവു കുറഞ്ഞതും ലളിതവുമാണ്‌. ലാപ്‌ടോപ്പും ഇന്റര്‍നെറ്റ് കണക്ഷനും ഉണ്ടെങ്കില്‍ ആര്‍ക്കും ഇത് ചെയ്യാം.

വണ്‍പ്ലസ് 3T 120ജിബി വേരിയന്റ്‌ വെറും 1 രൂപയ്ക്ക്!വേഗമാകട്ടേ!

ഓണ്‍ലൈന്‍ പണമിടപാടിലെ രണ്ടു വീഴ്ചകളാണ് ഇവരെ സഹായിക്കുന്നത്

ഓണ്‍ലൈന്‍ പണമിടപാടിലെ രണ്ടു വീഴ്ചകളാണ് ഹാക്കര്‍മാരെ സഹായിക്കുന്നത്. വ്യത്യസ്ഥ വെബ്‌സൈറ്റുകളില്‍ പലതവണയായി കാര്‍ഡിലെ വിവരങ്ങള്‍ തെറ്റായി നല്‍കിയാല്‍ അത് കണ്ടെത്താനോ തടയാനോ കഴിയില്ല. ഇതിലൂടെ കാര്‍ഡിലെ വിവരങ്ങള്‍ നല്‍കേണ്ടിടത്ത് 1-15 തവണ ഹാക്കേഴ്‌സ് തങ്ങളുടെ ശ്രമങ്ങള്‍ നടത്തും.

പാസ്‌വേഡ് നഷ്ടപ്പെട്ട മെമ്മറി കാര്‍ഡ് എങ്ങനെ ഓപ്പണ്‍ ചെയ്യാം?

രണ്ടാമത്തേത്, ഓണ്‍ലൈന്‍ പണമിടപാടിനായി ഓരേ വെബ്‌സൈറ്റിലും വ്യത്യസ്ഥമായ രീതിയിലാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. ഇങ്ങനെ ഊഹങ്ങള്‍ കൊണ്ടും കാര്‍ഡിലെ വിവരങ്ങള്‍ അതിവേഗം ചോര്‍ത്താം.

 

ഈ വിവരങ്ങളാണ് ഹാക്കര്‍മാരെ എളുപ്പത്തിലാക്കുന്നത്

ബാങ്കിന്റെ പേര്, കാര്‍ഡ് വിവരങ്ങള്‍ എല്ലാം നല്‍കുന്നതിലൂടെ ഓണ്‍ലൈന്‍ പണമിടപാട് ദുര്‍ബലപ്പെടുത്തുന്നു. ബാക്കി വിവരങ്ങള്‍ ഹാക്കര്‍മാര്‍ക്ക് കണ്ടെത്താന്‍ വളരെ എളുപ്പമാണ് എന്നാണ് വിദഗ്ധര്‍ പറയുന്നത്.

ഈ ഫോണുകളില്‍ ജനുവരി ഒന്നു മുതല്‍ വാട്ട്‌സാപ്പ് നിര്‍ത്തലാക്കുന്നു!

കൂടുതലും വിസ കാര്‍ഡുകളില്‍ മാത്രമാണ് ഇങ്ങനെ നടക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Hackers used malware that they injected into Hitachi Payment Services’ systems to steal 3.2 million debit cards’ details in India.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot