ഇനി തപ്പി നടക്കേണ്ട! എയർടെല്ലിന്റെ 30 ദിവസത്തെ പ്രീപെയ്ഡ് പ്ലാനുകളെ കുറിച്ച് അറിയേണ്ടത്തെല്ലാം ഇവിടെയുണ്ട്
ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ടെലികോം ഓപ്പറേറ്ററായ ഭാരതി എയർടെല്ലിന് 30 ദിവസത്തെ സേവന വാലിഡിറ്റിയിൽ വരുന്ന മൂന്ന് പ്രീപെയ്ഡ് പ്ലാനുകൾ ഉണ്ട്. ഈ മൂന്ന് പ്ലാനുകളെ കുറിച്ച് ആണ് ഈ ലേഖനം സംസാരിക്കുന്നത്. പ്ലാനുകൾ 219 രൂപയിൽ തുടങ്ങി 589 രൂപ വരെയാണ് വില. ഉപഭോക്താക്കൾക്ക് 30 ദിവസവും ഒരു മാസത്തെ വാലിഡിറ്റിയും നൽകുന്ന പ്ലാനുകൾ ഉൾപ്പെടുത്താൻ ടെലികോം റെഗുലേറ്റർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ടെലികോം ഓപ്പറേറ്റർമാർ 30 ദിവസത്തെ പ്ലാനുകൾ അവതരിപ്പിച്ചത്. എന്നാൽ ഇതിൽ എല്ലാ പ്ലാനുകളിലും നിങ്ങൾക്ക് പരിധിയില്ലാത്ത 5ജി ലഭിക്കില്ല.
അതിനാൽ നിങ്ങൾക്ക് 5ജി വേണമെങ്കിൽ, എയർടെല്ലിന്റെ മറ്റ് പ്ലാനുകൾ നോക്കേണ്ടതാണ്. എന്നിരുന്നാലും, 5ജിയുടെ ആവശ്യം നിങ്ങൾക്ക് ഇല്ല എങ്കിൽ, അല്ലെങ്കിൽ അത് മൊബൈൽ പ്ലാൻ ലഭിക്കുന്നതിൽ നിന്ന് നിങ്ങളെ തടയുന്നില്ലെങ്കിൽ, ഈ പ്ലാനുകൾ തിരഞ്ഞെടുക്കാവുന്നതാണ്. താരിഫ് വർദ്ധനവിന് ശേഷം 30 ദിവസത്തെ സേവന സാധുതയുള്ള ഭാരതി എയർടെൽ പ്രീപെയ്ഡ് പ്ലാനുകൾ ഇതാ...

30 ദിവസത്തെ സേവന വാലിഡിറ്റിയോടെ വരുന്ന ഭാരതി എയർടെല്ലിൻ്റെ മൂന്ന് പ്ലാനുകൾക്ക് 219 രൂപ, 355 രൂപ, 589 രൂപ എന്നിങ്ങനെ ആണ് വില. ഇവയ്‌ക്കെല്ലാം വളരെ വ്യത്യസ്തമായ ആനുകൂല്യങ്ങൾ ഉണ്ട്. അതിനാൽ ആണ് വിലയിലെ വ്യത്യാസം വരുന്നത്. നമുക്ക് ഈ പ്ലാനുകളിലെല്ലാം നിങ്ങൾക്ക് എന്താണ് ലഭിക്കുന്നത് എന്ന് പരിശോധിക്കാം.
ഭാരതി എയർടെൽ 219 രൂപ പ്രീപെയ്ഡ് പ്ലാൻ: ഭാരതി എയർടെല്ലിൽ നിന്ന് ഉള്ള 219 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ 30 ദിവസത്തെ സേവന വാലിഡിറ്റിയോടെ ആണ് വരുന്നത്. ഈ പ്ലാനിൽ ഉപയോക്താക്കൾക്ക് 3 ജിബി ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, 300 എസ്എംഎസ്, രണ്ട് എയർടെൽ താങ്ക്സ് ആനുകൂല്യങ്ങൾ സൗജന്യ ഹെലോട്യൂൺസ്, വിങ്ക് മ്യൂസിക് എന്നിവ ലഭിക്കും. ഈ പ്ലാനിനൊപ്പം എയർടെൽ 5 രൂപയുടെ ടോക്ക്ടൈമും നൽകുന്നു.
ഭാരതി എയർടെൽ 355 രൂപ പ്രീപെയ്ഡ് പ്ലാൻ: ഭാരതി എയർടെല്ലിൻ്റെ 355 രൂപയുടെ പ്രീപെയ്ഡ് പ്ലാനും 30 ദിവസത്തെ സേവന വാലിഡിറ്റി ഉണ്ട്. ഈ പ്ലാനിനൊപ്പം ഉപയോക്താക്കൾക്ക് 25 ജിബി ലംപ്സം ഡാറ്റയും അൺലിമിറ്റഡ് വോയ്‌സ് കോളിംഗും 100 എസ്എംഎസും/ദിവസം ലഭിക്കും. Apollo 24|7 Circle, Wynkലെ സൗജന്യ Hellotunes, Wynk Music എന്നിവയാണ് ഈ പ്ലാനിനൊപ്പം ചേർത്തിരിക്കുന്ന എയർടെൽ താങ്ക്സ് ആനുകൂല്യങ്ങൾ.
ഭാരതി എയർടെൽ 589 രൂപ പ്രീപെയ്ഡ് പ്ലാൻ: ഭാരതി എയർടെല്ലിൽ നിന്ന് ഉള്ള 589 രൂപയുടെ പ്രീപെയ്ഡ് പ്ലാനിന് 30 ദിവസത്തെ സേവന വാലിഡിറ്റി ഉണ്ട്. ഈ പ്ലാനിൽ ഉപയോക്താക്കൾക്ക് 50 ജിബി ഡാറ്റയും അൺലിയിറ്റഡ് വോയ്‌സ് കോളിംഗും 300 എസ്എംഎസും ലഭിക്കും. അപ്പോളോ 24|7 സർക്കിൾ, സൗജന്യ ഹെലോട്യൂൺസ്, വിങ്ക് മ്യൂസിക് എന്നിവ ആണ് ഈ പ്ലാനിൻ്റെ അധിക നേട്ടങ്ങൾ.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.


Click it and Unblock the Notifications








