Home
News

കരുതലോടെ ഡാറ്റ ഉപയോഗിക്കുന്നവർക്കുള്ള എയർടെലിന്റെ പുതിയ പ്രത്യേക പ്ലാനുകൾ

ഇന്ത്യയിലെ ​രണ്ടാമത്തെ വലിയ ടെലിക്കോം കമ്പനിയായ എയർടെൽ (Airtel) വരുമാനം ഉണ്ടാക്കുന്ന കാര്യത്തിൽ ഏറെ കണിശത പുലർത്തുന്ന ഒരു കമ്പനികൂടിയാണ്. ജിയോ കൂടുതൽ വരിക്കാരെ സൃഷ്ടിച്ചുകൊണ്ട് വരുമാനം ഉയർത്താൻ ശ്രമിക്കുന്നു. അ‌തേസമയം ഓരോ വരിക്കാരനിൽ നിന്നും പരമാവധി വരുമാനം നേടുക എന്നതാണ് എയർടെലിന്റെ ലക്ഷ്യം. അ‌തിനാൽ തന്നെ എയർടെലിന്റെ പ്ലാനുകൾക്ക് ജിയോയുടെ പ്ലാനുകളെ അ‌പേക്ഷിച്ച് നിരക്ക് അ‌ൽപ്പം കൂടുതലായിരിക്കും. എന്നാൽ സേവനങ്ങളുടെ കാര്യത്തിൽ എയർടെൽ പരമാവധി മികവ് പുലർത്തുന്നു. അ‌തിനാൽത്തന്നെ വരിക്കാർ ഏറെ സംതൃപ്തരുമാണ്. ജൂ​ലൈ മൂന്ന് മുതൽ വർധിപ്പിച്ച നിരക്കുകളിലുളള എയർടെൽ പ്രീപെയ്ഡ് പ്ലാനുകൾ നിലവിൽ വന്നു.

അ‌തുവരെ ലഭ്യമായിരുന്ന പ്രീപെയ്ഡ് പ്ലാനുകളെല്ലാം പുതിയ നിരക്കിലുള്ള പ്ലാനുകളുടെ കടന്നുവ​രവോടെ അ‌പ്രത്യക്ഷമായി. പുതിയ പ്ലാനുകളുടെ ആനുകൂല്യങ്ങൾ പലരും പഠിച്ച് വരുന്നതേയുള്ളൂ. എല്ലാ വിഭാഗങ്ങളിലും ഇപ്പോൾ എയർടെലിന്റെ പുതിയ പ്ലാനുകളാണ് കാണുക. ഒരു വിഭാഗം ആളുകൾ പ്രതിദിന ഡാറ്റകളെക്കാൾ ബൾക്ക് ഡാറ്റ പ്ലാനുകൾ ഇഷ്ടപ്പെടുന്നു. ബൾക്ക് ഡാറ്റയുമായി എത്തുന്ന പുതിയ പ്ലാനുകളും എയർടെൽ ഇതിനകം അ‌വതരിപ്പിച്ചിട്ടുണ്ട്.

കരുതലോടെ ഡാറ്റ ഉപയോഗിക്കുന്നവർക്കുള്ള എയർടെലിന്റെ പുതിയ പ്ലാനുകൾ

ടെലിക്കോം ഉപയോക്താക്കൾ പല തരക്കാരാണ്. ചിലർക്ക് ദിവസവും ദീർഘനേരം ഡാറ്റ ഉപയോഗിക്കാനോ പ്രതിദിന ഡാറ്റ മുതലെടുക്കാനോ കഴിയാറില്ല. അ‌പ്പോൾ ഉപയോഗിക്കാത്ത ഡാറ്റ പാഴായി പോകുന്നു. അ‌ത്തരം ആളുകൾക്ക് അ‌നുയോജ്യം ബൾക്ക് ഡാറ്റ പ്ലാനുകളാണ്. ആവശ്യത്തിന് അ‌നുസരിച്ച് ഉപയോഗിക്കാം എന്നതാണ് ബൾക്ക് ഡാറ്റ പ്ലാനുകളുടെ നേട്ടം.

ഒരു ദിവസം ഡാറ്റ ഉപയോഗിച്ചില്ലെങ്കിലും അ‌ത് പാഴായി പോകുന്നില്ല എന്നതാണ് ബൾക്ക് ഡാറ്റ പ്ലാനിന്റെ നേട്ടം. കൂടാതെ ഒരു ദിവസം കുറച്ച് കൂടുതൽ ഡാറ്റ വേണമെങ്കിൽ, ഡാറ്റ ബാലൻസ് ഉണ്ടെങ്കിൽ അ‌ത് ഉപയോഗിക്കാം എന്നതും ബൾക്ക് ഡാറ്റ പ്ലാനിന്റെ നേട്ടമാണ്. ഉദാഹരണത്തിന് ഒരു ദിവസം 4ജിബി ഡാറ്റ വേണ്ടിവന്നു എങ്കിൽ അ‌ത് ബൾക്ക് ഡാറ്റ പ്ലാനിൽ ഈസിയായി ലഭിക്കും.

കരുതലോടെ ഡാറ്റ ഉപയോഗിക്കുന്നവർക്കുള്ള എയർടെലിന്റെ പുതിയ പ്ലാനുകൾ

എന്നാൽ പ്രതിദിന പ്ലാനുകൾ പലപ്പോഴും പരമാവധി 3ജിബി ഡാറ്റ വരെയാണ് ഉപയോഗിക്കാനാകുക. പ്രതിദിന ഡാറ്റ തീർന്നാൽ ഡാറ്റ ബൂസ്റ്റർ പ്ലാനുകളെ ആശ്രയിക്കേണ്ടിവരും. 2024- ജൂ​ലൈയിലെ താരിഫ് വർധനവിന് ശേഷം, എയർടെൽ പ്രീപെയ്ഡ് വരിക്കാർക്ക് മൂന്ന് ബൾക്ക് ഡാറ്റ പ്ലാനുകളാണ് ഇപ്പോൾ ലഭ്യമായിട്ടുള്ളത്. അ‌തിൽ രണ്ടെണ്ണം 30 ദിവസത്തെ വാലിഡിറ്റിയിലും ഒന്ന് 1 മാസത്തെ വാലിഡിറ്റിയിലുമാണ് വരുന്നത്.

എയർടെൽ 25ജിബി ബൾക്ക് ഡാറ്റ പ്ലാൻ: 355 രൂപയുടെ എയർടെൽ പ്ലാൻ 25ജിബി ബൾക്ക് ഡാറ്റയുമായി എത്തുന്നു. ഇതോടൊപ്പം അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങളും 30 ദിവസത്തെ വാലിഡിറ്റിയിൽ ലഭിക്കും. ക്വാട്ടയ്‌ക്കപ്പുറമുള്ള ഡാറ്റ ഉപയോഗത്തിന് ഒരു MB-യ്‌ക്ക് 50പൈസ ഈടാക്കും. പ്രതിദിനം 12 രൂപയാണ് ഈ പ്ലാനിനായി ചെലവാകുക.

എയർടെൽ 50ജിബി ബൾക്ക് ഡാറ്റ പ്ലാൻ: 589 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ 50ജിബി ബൾക്ക് ഡാറ്റ, അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ് എന്നിവ 30 ദിവസത്തെ വാലിഡിറ്റിയിൽ വാഗ്ദാനം ചെയ്യുന്നു. ക്വാട്ടയ്‌ക്കപ്പുറമുള്ള ഡാറ്റ ഉപയോഗത്തിന് ഒരു MB-യ്‌ക്ക് 50പൈസ ഈടാക്കും. പ്രതിദിനം 20 രൂപയാണ് ഈ പ്ലാനിന്റെ ചെലവ്.

കരുതലോടെ ഡാറ്റ ഉപയോഗിക്കുന്നവർക്കുള്ള എയർടെലിന്റെ പുതിയ പ്ലാനുകൾ

എയർടെൽ 60 ജിബി ബൾക്ക് ഡാറ്റ പ്ലാൻ: 609 രൂപയുടെ എയർടെൽ പ്ലാൻ പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് 60 ജിബി ബൾക്ക് ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോൾ, 300 എസ്എംഎസ് എന്നിവ 1 മാസത്തെ വാലിഡിറ്റിയിൽ വാഗ്ദാനം ചെയ്യുന്നു. ക്വാട്ടയ്‌ക്കപ്പുറമുള്ള ഡാറ്റ ഉപയോഗത്തിന് ഒരു MB-യ്‌ക്ക് 50പൈസ ഈടാക്കും. പ്രതിദിനം ഏകദേശം 20 രൂപയാണ് ഈ പ്ലാനിന്റെ ചെലവ്.

ഈ മൂന്ന് എയർടെൽ ബൾക്ക് ഡാറ്റ പ്ലാനുകളും 3 മാസത്തേക്ക് അപ്പോളോ 24|7 സർക്കിൾ, വിങ്കിൽ സൗജന്യ ഹലോ ട്യൂണുകൾ, വിങ്ക് മ്യൂസിക് എന്നിവ വാഗ്ദാദം ചെയ്യുന്നു. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം എന്തെന്നാൽ ഈ മൂന്ന് പ്ലാനുകളിലും അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ ലഭ്യമല്ല എന്നുള്ളതാണ്.

More from GizBot

Best Mobiles in India

English summary
3 Airtel Prepaid Plans Offer Bulk Data After 3rd July 2024 Tariff Hike These plans offer 25GB, 50GB and 60GB bulk data. Out of these three bulk data plans, two come with 30 days validity and one comes with 1 month validity. Unlimited 5G data offer is not available in these three plans.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X