ഗൂഗിളിന്റെ goo.gl-ന് മൂന്ന് മികച്ച പകരക്കാര്‍

Posted By: Lekshmi S

നീളമുള്ള URL-ലുകള്‍ ഇഷ്ടപ്പെടുന്നവര്‍ അധികമുണ്ടാകില്ല. നിങ്ങളൊരു വെബ്‌സൈറ്റ് ഉടമസ്ഥനാണെങ്കിലും വായനക്കാരനാണെങ്കിലും ഇത് തന്നെയായിരിക്കും നിലപാട്. URL-കളുടെ നീളം കുറയ്ക്കുന്നതിനായാണ് ഗൂഗിള്‍ goo.gl അവതരിപ്പിച്ചത്. എന്നാല്‍ ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍ ശരിയാണെങ്കില്‍ ഗൂഗിള്‍ അധികം വൈകാതെ ഈ സേവനം അവസാനിപ്പിക്കും.

ഗൂഗിളിന്റെ goo.gl-ന് മൂന്ന് മികച്ച പകരക്കാര്‍

goo.gl-ന് പകരം ഉപയോഗിക്കാന്‍ കഴിയുന്ന URL ഷോര്‍ട്ട്‌നറുകള്‍ കണ്ടെത്താനുള്ള ഓട്ടത്തിലാണ് മിക്കവരും. അവര്‍ക്കായാണ് ഈ കുറിപ്പ്. goo.gl-നെ വെല്ലുന്ന മൂന്ന് URL ഷോര്‍ട്ട്‌നറുകള്‍ പരിചയപ്പെടാം.

നൂറുകണക്കിന് URL ഷോര്‍ട്ട്‌നറുകള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. അതുകൊണ്ട് തന്നെ നമുക്ക് അനുയോജ്യമായ ഒന്ന് കണ്ടെത്തുക അത്ര എളുപ്പമായിരിക്കില്ല. ഞങ്ങള്‍ പരിചയപ്പെടുത്തുന്ന URL ഷോര്‍ട്ട്‌നറുകള്‍ നിങ്ങള്‍ക്ക് ധൈര്യമായി ഉപയോഗിക്കാം. അവ നിങ്ങളെ നിരാശപ്പെടുത്തില്ല.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Bit.ly

വിപണിയില്‍ ലഭ്യമായ ഏറ്റവും മികച്ച URL ഷോര്‍ട്ട്‌നറുകളില്‍ ഒന്നാണ് Bit.ly. വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള സ്ഥലത്ത് ചെറുതാക്കേണ്ട URL പേസ്റ്റ് ചെയ്ത് Shorten- എന്ന ടാബ് അമര്‍ത്തുക. പുതുതായി ലഭിക്കുന്ന URL ക്ലിപ്‌ബോര്‍ഡിലേക്ക് കോപ്പി ചെയ്ത് എപ്പോള്‍ വേണമെങ്കിലും ഉപയോഗിക്കാം. ഇത് പൂര്‍ണ്ണമായും സൗജന്യമാണ്. Bit.ly-യുടെ പ്രീമിയം പതിപ്പുമുണ്ട്. ഇത് ഉപയോഗിക്കുന്നവര്‍ക്ക് ലഭിക്കുന്ന URL-ല്‍ bit.ly കാണില്ല.

Ow.ly

URL-കളുടെ നീളം കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു ഷോര്‍ട്ട്‌നറാണ് Ow.ly. നേരത്തേ ഇത് ആര്‍ക്കും സൗജന്യമായി ഉപയോഗിക്കാന്‍ കഴിയുമായിരുന്നു. സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി HootSuite-ല്‍ സൈന്‍ അപ്പ് ചെയ്യുന്നവര്‍ക്ക് മാത്രമായി സേവനം പരിമിതപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍. സൈന്‍ അപ്പ് ചെയ്തുകഴിഞ്ഞാല്‍ എല്ലാ സേവനങ്ങളും സൗജന്യമായി ഉപയോഗിക്കാം. URL ചെറുതാക്കുന്നതിന് പുറമെ മറ്റ് ചില സേവനങ്ങളും HootSuite-ല്‍ ലഭ്യമാണ്. നിങ്ങളുടെ എല്ലാ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും ഇത് വഴി ഉപയോഗിക്കാന്‍ കഴിയും.

ഫയര്‍ബെയ്‌സ്

സോഫ്റ്റ്‌വെയര്‍ ഡെവലപ്പര്‍മാര്‍ക്ക് വേണ്ടിയുള്ള ഗൂഗിളിന്റെ മൊബൈല്‍ പ്ലാറ്റ്‌ഫോമാണ് ഫയര്‍ബെയ്‌സ്. ഇത് URL-ന്റെ നീളം കുറയ്ക്കുന്നതിനായും ഉപയോഗിക്കാനാകും. ആപ്പുകള്‍ ഉണ്ടാക്കാനും പരീക്ഷിക്കാനുമാണ് ഫയര്‍ബെയ്‌സിനെ ആളുകള്‍ കൂടുതലായി ആശ്രയിക്കുന്നത്.

ഇവ മൂന്നും ഉപയോഗിച്ച് നോക്കി നിങ്ങള്‍ക്ക് ഏറ്റവും ഉപയോഗപ്രദമായത് തിരഞ്ഞെടുക്കുക.

വരാനിരിക്കുന്ന വൺപ്ലസ് 6ൽ നോച്ച് മറച്ചുവെക്കാനുള്ള സൗകര്യവും

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Google announced today that its URL shortening service, goo.gl, will be shutting down starting in April. Existing links will still function properly. Given that the Google's URL shortening service will be shut down, here are three alternatives you can give a try to shorten URLs from now on and these will do the job as intended.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot