ഒരു വെടിക്ക് 2, 3 പക്ഷികൾ! മറ്റ് ആനുകൂല്യങ്ങൾക്കൊപ്പം ഒടിടി വാഗ്ദാനം ചെയ്യുന്ന 3 പുതിയ പ്ലാനുകളുമായി ജിയോ
വലിയൊരു വില വർദ്ധനവ് മാറ്റത്തിന് ശേഷം, വിപുലീകൃത വാലിഡിറ്റിയും ഒടിടി ആനുകൂല്യങ്ങളും ഉള്ള നിരവധി പുതിയ പ്ലാനുകൾ ജിയോ അവതരിപ്പിച്ചു. 999 രൂപയുടെ പുതിയ പ്ലാൻ ഉൾപ്പെടെ ഉള്ള പ്ലാനുകൾ ഇപ്പോൾ 98 ദിവസത്തെ വാലിഡിറ്റി വാഗ്ദാനം ചെയ്യുന്നു. ജിയോയുടെ 349 രൂപയുടെ പ്ലാനാണ് 5ജി നെറ്റ്‌വർക്കിലേക്ക് പ്രവേശനം നൽകുന്ന ഏറ്റവും വില കുറഞ്ഞ പ്ലാൻ. ഏറ്റവും പുതിയ അപ്‌ഡേറ്റിണ് ഒപ്പം, ഈ പ്ലാൻ ഇപ്പോൾ 28 ദിവസത്തേക്ക് അൺലിമിറ്റഡ് കോളിംങ്ങും 2 ജിബി 4ജി ഡാറ്റയും വാഗ്ദാനം ചെയ്യുന്നു.
അതേ സമയം എയർടെല്ലിൻ്റെ ജനപ്രിയ പ്രതിമാസ പ്ലാനിന് 379 രൂപയും 2 ജിബി 4 ജി ഡാറ്റയും അൺലിമിറ്റഡ് 5ജി ഡാറ്റയും 30 ദിവസത്തെ വാലിഡിറ്റിയിൽ വാഗ്ദാനം ചെയ്യുന്നു. ജിയോയുടെ ഏറ്റവും പുതിയ 999 രൂപ പ്ലാൻ ഒരു പുതിയ പ്ലാനല്ല.

പ്രതിദിനം 3 ജിബി 4ജി ഡാറ്റ സഹിതം 84 ദിവസത്തെ വാലിഡിറ്റി വാഗ്ദാനം ചെയ്ത 1,199 രൂപ പ്ലാനിന് പകരമായാണ് ഇത് വരുന്നത്. അതേ സമയം പുതിയ 999 രൂപ പ്ലാൻ വില കുറഞ്ഞതല്ല, മാത്രമല്ല ഇത് 14 അധിക ദിവസത്തെ വാലിഡിറ്റിയും വാഗ്ദാനം ചെയ്യുന്നു.
എന്നാൽ ഈ ലേഖനത്തിൽ പറയാൻ പോകുന്നത് ഈ പ്ലാനുകളെ കുറിച്ച് അല്ല. ജൂലൈ 3ന് വിലവർദ്ധന നടപ്പാക്കിയതിന് ശേഷം, എന്റർടെയിൻമെന്റ് പ്ലാനുകൾ ഉൾപ്പെടെ നിരവധി റീചാർജ് പ്ലാനുകൾ ജിയോ അതിൻ്റെ ലിസ്റ്റിംഗിൽ നിന്ന് നീക്കം ചെയ്തു. എന്നിരുന്നാലും, കമ്പനി ഇപ്പോൾ ഒടിടി ആനുകൂല്യങ്ങളോടെ മൂന്ന് പുതിയ പ്ലാനുകൾ ആണ് അവതരിപ്പിച്ചിരിക്കുന്നത്.
ഈ പ്ലാനുകൾ Disney+ Hotstar, Jio Saavn Pro തുടങ്ങിയ ഒടിടി പ്ലാറ്റ്‌ഫോമുകളിലേക്ക് കോംപ്ലിമെൻ്ററി സബ്‌സ്‌ക്രിപ്‌ഷനുകൾ നൽകുന്നു. കൂടാതെ, പ്ലാനുകളിലൊന്ന് Zee5-SonyLiv കോംബോയിലേക്ക് കോംപ്ലിമെൻ്ററി സബ്‌സ്‌ക്രിപ്‌ഷൻ വാഗ്ദാനം ചെയ്യുന്നു. ഈ പ്ലാനുകളെ കുറിച്ച് നിങ്ങൾ അറിയേണ്ട എല്ലാ വിശദാംശങ്ങളും ഈ ലേഖനത്തിൽ ഉണ്ട്.
ജിയോ 1,049 രൂപയുടെ പ്രീപെയ്ഡ് റീചാർജ് പ്ലാൻ: ഈ 1,049 രൂപ വിലയുള്ള പ്ലാൻ 84 ദിവസത്തേ വാലിഡിറ്റിയിൽ ആണ് വരുന്നത്. ഇത് അൺലിമിറ്റഡ് വോയ്‌സ് കോളിംഗും പ്രതിദിനം 100 എസ്എംഎസും സഹിതം പ്രതിദിനം 2 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു. ഈ പ്ലാൻ Zee5-SonyLiv കോംബോയിലേക്ക് കോംപ്ലിമെൻ്ററി സബ്സ്ക്രിപ്ഷനും വാഗ്ദാനം ചെയ്യുന്നു.
ജിയോ 949 രൂപയുടെ പ്രീപെയ്ഡ് റീചാർജ് പ്ലാൻ: ഈ 949 രൂപ വിലയുള്ള പ്ലാനും 1,049 രൂപ പ്ലാൻ പോലെ തന്നെ 84 ദിവസത്തേക്ക് സാധുവാണ്. ഇത് അൺലിമിറ്റഡ് വോയ്‌സ് കോളിംഗും പ്രതിദിനം 100 എസ്എംഎസും സഹിതം പ്രതിദിനം 2 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു. ഈ പ്ലാൻ Disney+ Hotstarലേക്ക് കോംപ്ലിമെൻ്ററി സബ്സ്ക്രിപ്ഷനും വാഗ്ദാനം ചെയ്യുന്നു.
ജിയോ 329 രൂപയുടെ പ്രീപെയ്ഡ് റീചാർജ് പ്ലാൻ: 329 രൂപ വില ഉള്ള ഈ പ്ലാൻ 28 ദിവസത്തേ ദിവസത്തേ വാലിഡിറ്റിയിൽ ആണ് വരുന്നത്. ഇത് പ്രതിദിനം 1.5 ജിബി ഡാറ്റയും അൺലിമിറ്റഡ് വോയ്‌സ് കോളിംഗും പ്രതിദിനം 100 എസ്എംഎസും വാഗ്ദാനം ചെയ്യുന്നു ഈ പ്ലാൻ JioSaavn Proയുടെ കോംപ്ലിമെൻ്ററി സബ്സ്ക്രിപ്ഷനും വാഗ്ദാനം ചെയ്യുന്നു.
മുകളിൽ പറഞ്ഞ മൂന്ന് പ്ലാനുകളിലും പറഞ്ഞ ആനുകൂല്യങ്ങൾക്ക് പുറമേ, ഈ പ്ലാനുകൾ ജിയോ ടിവി (Jio TV), ജിയോ സിനിമ (Jio Cinema), ജിയോ ക്ലൗഡ് (Jio Cloud) സബ്‌സ്‌ക്രിപ്‌ഷനുകളും വാഗ്ദാനം ചെയ്യുന്നു. നിങ്ങൾക്ക് വേണ്ട റീചാർജ് പ്ലാനുകൾ ബുദ്ധിപൂർവം തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.


Click it and Unblock the Notifications








