ഡിജിറ്റല്‍ ക്ലാസ് മുറികള്‍ വരുന്നു.

Posted By: Arathy

കറുത്ത ബോര്‍ഡില്‍ വെളുത്ത ചോക്കുകള്‍ ഉപയോഗിച്ച് എഴുതി. വടികൊണ്ട്‌ ചൂണ്ടി കാണിച്ച് പഠിപ്പിക്കുന്ന ടീച്ചര്‍. നമ്മുടെ ബാല്യത്തിലെ ഓര്‍മ്മകളാണ് ഇത്. ഇനി ഇത് വെറും ഓര്‍മ്മകളാക്കുവാന്‍ പോകുന്നു. ഇനിയുള്ള വിദ്യാര്‍ഥികള്‍ക്ക്‌ ഇത് ഒരു കേട്ടു കേള്‍വിയാക്കും.

ഡിജിറ്റല്‍ ക്ലാസ് മുറികള്‍ വരുന്നു.

കേരളത്തില്‍ ഡിജിറ്റല്‍ ക്ലാസ് മുറികള്‍ വരുന്നു. വര്‍ഷങ്ങളായി വരും വരും എന്ന് പറഞ്ഞിരുന്ന ഡിജിറ്റല്‍ ക്ലാസ് മുറികള്‍ സത്യമാക്കുവാന്‍ പോകുന്നു. കേരളത്തിലെ 30 കോളേജുകളിലാണ് ഡിജിറ്റല്‍ ക്ലാസ് മുറികള്‍ വരുന്നത്. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐറ്റി കമ്പനിയായ എന്ദ്യോനെറ്റാണ്‌ കേരളത്തിലെ കോളേജുകള്‍ക്ക് ഡിജിറ്റല്‍ ക്ലാസ് മുറികള്‍ നല്‍ക്കുന്നത്. എജിനീയര്‍ കോളേജുകള്‍ അടക്കമുള്ള സ്ഥാപനങ്ങളാണ്‌ ഡിജിറ്റല്‍ ക്ലാസ് മുറികള്‍ക്കായി എന്ദ്യോനെറ്റിന്റെ കരാറില്‍ ഒപ്പ് വെച്ചിരിക്കുന്നത്.

വലിയ എല്‍സിഡി സ്‌ക്രീന്‍, കംപ്യൂട്ടര്‍, എഴുതുവാനുള്ള ഡിജിറ്റല്‍ ബോര്‍ഡ് എന്നീ ഉപകരണങ്ങള്‍ ചേര്‍ത്താണ് ഡിജിറ്റല്‍ ക്ലാസ് മുറികള്‍  സജ്ജീകരിക്കുക. ഇതിലൂടെ ഇന്റെര്‍നെറ്റ് പോലുള്ള ന്യൂതന സാങ്കേതികവിദ്യ ഉപയോഗിക്കാനുള്ള സൗകര്യങ്ങളും വിദ്യാര്‍തികള്‍ക്ക് ലഭിക്കുന്നതാണ്. ടെലിവിഷന്‍ മാര്‍ഗേനയുള്ള ഈ ഡിജിറ്റല്‍ പഠനരീതി വിദ്യാര്‍ഥികള്‍ക്ക്‌ കൂടുതല്‍ അറിവ് പകരുമെന്ന് എന്ദ്യോനെറ്റ് കമ്പനി പറയുന്നു.

 

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot