ഭാവിയുടെ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍!!!

By Bijesh
|

ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ നിത്യ ജീവിതത്തില്‍ ഒഴിവാക്കാന്‍ പറ്റാത്ത ഒന്നാണ്. മൊബൈല്‍ ഫോണും ടാബ്ലറ്റും മുതല്‍ ടി.വിയും ഫ്രിഡ്ജും അടക്കം നമ്മുടെ ജീവിതത്തെ മുന്നോട്ടു നയിക്കുന്നത് ഈ ഉപകരണങ്ങളാണ്. ദിവസവും നൂതന സാങ്കേതിക വിദ്യയുമായി ധാരാളം ഉത്പന്നങ്ങള്‍ ഇറങ്ങുന്നുമുണ്ട്.

ഉപയോഗത്തോടൊപ്പം ഈ ഉപകരണങ്ങളെല്ലാം വീടിന് അലങ്കാരവും ഹൈടെക്കും ആക്കി മാറ്റിയാലോ. അത്തരത്തിലുള്ള ഏതാനും ഗാഡ്ജറ്റുകളാണ് ഇന്ന് നിങ്ങള്‍ക്കായി അവതരിപ്പിക്കുന്നത്.

അതായത് സാധാരണ ഉപയോഗം സാധ്യമാവുന്നതും അതേസമയം വീടിന്റെ ഇന്റീരിയറിന് ഭംഗി നല്‍കുന്നതുമായ കുറെ ഉപകരണങ്ങള്‍. സുതാര്യമായ ടെലിവിഷന്‍ മുതല്‍ വ്യത്യസ്തമായ ടേബിള്‍ ലാംപും വാള്‍പേപ്പറും വരെ ഉണ്ട് ഈ കൂട്ടത്തില്‍.

ഇതെല്ലാം വിവിധ ഡിസൈനര്‍മാരുടെ ഭാവനയില്‍ തെളിഞ്ഞ സങ്കല്‍പങ്ങളാണ്. വ്യാവസായിക അടിസ്ഥാനത്തില്‍ ഇതുവരെ വില്‍പനയ്‌ക്കെത്തിയിട്ടില്ല. 6ാവിയിലെ ഈ ഉത്പന്നങ്ങള്‍ കാണുന്നതിനായി താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.

Transparent TV
 

Transparent TV

സുതാര്യമായ ടെലിവിഷന്‍ സ്‌ക്രീന്‍ കണ്ടിട്ടുണ്ടോ. മൈക്കല്‍ ഫ്രീബ് ഡിസൈന്‍ ചെയ്ത ഈ ടി.വി. പഴയ LCD ഡിസ്‌പ്ലെ ടെക്‌നോളജിയും ആധുനിക TOLED ടെക്‌നോളജിയും സംയോജിച്ചതാണ്. വീടിന്റെ ചുമരില്‍ ചേര്‍ത്തുവച്ചാല്‍ അങ്ങനെ ഒരു വസ്തു അവിടെ ഉണ്ടെന്നുതന്നെ അറിയില്ല. ഓഫ് ചെയ്യുമ്പോള്‍ സുതാര്യമായ ഗ്ലാസ് ഫലകം പോലെ തോന്നുന്ന സ്‌ക്രീന്‍, പ്രവര്‍ത്തിക്കുമ്പോള്‍ തെളിഞ്ഞ ചിത്രങ്ങളാണ് സമ്മാനിക്കുന്നത്.

Floor Plan Light switch

Floor Plan Light switch

ഓരോ ലൈറ്റിന്റെയും സ്വിച്ച് ഏതാണെന്ന് അറിയാതെ എപ്പോഴെങ്കിലും കുഴങ്ങിയിട്ടുണ്ടോ? എങ്കില്‍ അതിനുള്ള പരിഹാരമാണ് ഈ മാസ്റ്റര്‍ ലൈറ്റ് സ്വിച്. ഒരു സ്ഥലത്തു നിന്നുകൊണ്ടുതന്നെ മറ്റു മുറികളിലെ ഓരോ ലൈറ്റിന്റെയും സ്വിച് ഏതാണെന്നു മനസിലാക്കാന്‍ ഇതിലൂടെ സാധിക്കും.

The AURA Lamp

The AURA Lamp

മുറിയില്‍ വെളിച്ചം പടര്‍ത്തുന്നതിനൊപ്പം പ്രത്യേകമായ പ്രഭാവലയം തീര്‍ക്കുകയും ചെയ്യുന്ന ഈ ലൈറ്റ് ഫ്രാന്‍സിലാണ് നിര്‍മിച്ചിരിക്കുന്നത്. കൈകൊണ്ടുണ്ടാക്കിയതാണ് ഇത്.

Dimensional Wall Panels

Dimensional Wall Panels

ചുമരുകള്‍ക്ക് ഭംഗി നല്‍കുന്നതിനുള്ളതാണ് വാള്‍ പാനലുകള്‍. അത് 3 ഡിയിലായാലോ. വീടുകളില്‍ മാത്രമല്ല, ഓഫീസുകളിലും റെസ്‌റ്റോറന്റുകളിലും ഇത് ഥംഗി വര്‍ദ്ധിപ്പിക്കും.

Sony Eclipse
 

Sony Eclipse

സോളാര്‍ പവര്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മീഡിയ പ്ലെയര്‍ ആണ് സോണി എക്ലിപ്‌സ്. ബാറ്ററിയെ കുറിച്ച് ചിന്തിക്കുകയേ വേണ്ട.

Pouring Light Lamp

Pouring Light Lamp

ഇത്തരത്തിലൊന്ന് വിപണിയിലറങ്ങിയാല്‍ വിറ്റുപോകുമെന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. കപ്പില്‍ നിന്ന് വെള്ളമൊഴിക്കുന്ന മാതൃകയിലാണ് ഈ ലൈറ്റ്്. കപ്പിനകത്തെ LED ലൈറ്റുകളും വെള്ളത്തിന്റെ മാതുകയിലുള്ള വസ്തുവനകത്തെ ഫോസ്ഫറസിനും ചേര്‍ന്നാണ് ഇത് പ്രകാശിക്കുന്നത്.

Senzo Nightlight

Senzo Nightlight

രാത്രിയില്‍ എഴൂന്നേറ്റ് ലൈറ്റിന്റെ സ്വിച് അന്വേഷിച്ചു ബുദ്ധിമുട്ടിയിട്ടുണ്ടോ നിങ്ങള്‍. എങ്കില്‍ അതിനുള്ള പരിഹാരമാണ് സെന്‍സോ നൈറ്റ് ലൈറ്റ്. നീളത്തിലുള്ള ഈ ബള്‍ബില്‍ സ്പര്‍ശിച്ചാല്‍ മതി അത് തനിയെ പ്രകാശിക്കും.

Eco Cleaner

Eco Cleaner

ഡിറ്റര്‍ജന്റുകള്‍ ഉപയോഗിച്ച് പാത്രങ്ങള്‍ കഴുകുന്നതിനു പകരമുള്ള സംവിധാനമാണ് ഇക്കോ ക്ലീനര്‍. ഈ ഉപകരണത്തിനകത്ത് അഴുക്കുള്ള പാത്രങ്ങള്‍ നിക്ഷേപിച്ചാല്‍ മതി. അള്‍ട്രാസോണിക് തരംഗങ്ങളുപയോഗിച്ച് പാത്രം വൃത്തിയാക്കുകയും അതില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ഭക്ഷണ പദാര്‍ഥങ്ങള്‍ സസ്യങ്ങള്‍ക്കുള്ള വളമാക്കി മാറ്റുകയും ചെയ്യും ഇക്കോ ക്ലീനര്‍.

Document Extractor – Combi Monitor

Document Extractor – Combi Monitor

കമ്പ്യൂട്ടറിന്റെ മോണിറ്ററിന് പ്രിന്ററായും പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞാലോ. അത്തരമൊന്നാണ് കോംബി മോണിറ്റര്‍ എന്ന സങ്കല്‍പം.

On Switch

On Switch

ഈ സ്വിച്ചിന് വിശേഷണങ്ങള്‍ ഒന്നും ആവശ്യമില്ല. വെറുതെ തൊട്ടാല്‍ മാത്രം മതി. പ്രവര്‍ത്തിക്കും.

Green Smart Glass

Green Smart Glass

ചൂടുള്ള ദ്രാവകങ്ങള്‍ ഒഴിക്കുമ്പോള്‍ അതിലെ താപോര്‍ജം ശേഖരിച്ചു വയ്ക്കാനും പിന്നീട് ഉപയോഗിക്കാനും കഴിയുന്ന ഗ്ലാസാണ് ഇത്.

iQ Alarm clock

iQ Alarm clock

സാധാരണ ഫോണിലോ ക്‌ളോക്കിലോ അലാറം അടിക്കുമ്പോള്‍ സ്‌നൂസ് ബട്ടന്‍ അല്ലെങ്കില്‍ ഓഫ് ചെയ്യുന്നതിനുള്ള ബട്ടന്‍ അമര്‍ത്തി വീണ്ടും ഉറങ്ങുകയാണ് എല്ലാവരും പതിവ്. എന്നാല്‍ നിങ്ങളെ നിര്‍ബന്ധമായും വിളിച്ചെഴുന്നേല്‍പിക്കുന്ന ക്ലോക്കാണ് ഇത്. അലാറം ഓഫ് ചെയ്യണമെങ്കില്‍ വെറുതെ അമര്‍ത്തിയാല്‍ പോര. ക്ലോക്കില്‍ എഴുതിക്കാണിക്കുന്ന ഏതാനും ചോദ്യങ്ങള്‍ക്ക് ശരിയുത്തരം നല്‍കുകയും വേണം. ഈ സമയത്തിനിടെ ആരും ഉണര്‍ന്നുകൊള്ളും.

Orbital Washing Machine

Orbital Washing Machine

ഉപയോഗിക്കാന്‍ ഏറ്റവും എളുപ്പമുള്ള വാഷിംഗ് മെഷീനാണ് ഇത്. ചിത്രത്തില്‍ കാണുന്ന വിധത്തില്‍ വാഷിംഗ് മെഷീനോടു ചേര്‍ന്നുള്ള ബാസ്‌കറ്റ് ഊരിയെടുത്ത് അതില്‍ തുണികള്‍ ഇടുകയും തിരിച്ച് വാഷിംഗ് മെഷീനില്‍ ഘടിപ്പിക്കുകയുഗ ചെയ്താല്‍ മതി.

Bediator

Bediator

അതിശൈത്യമുള്ള സ്ഥലങ്ങളില്‍ അടിയില്‍ നിന്ന് ചുടുവരുന്ന കിടക്ക കിട്ടിയാലോ. അത്തരത്തില്‍ ചിലതൊക്കെ ഇപ്പോള്‍തന്നെ ലഭ്യമാണെങ്കിലും ഇത് വ്യത്യസ്തമായ ഒന്നാണ്. മടക്കാവുന്നതും വൈദ്യുതി ആവശ്യമില്ലാത്തതുമായ ഈ ബെഡുകള്‍ തീര്‍ത്തും സൗകര്യപ്രദം തന്നെ.

LED Ceiling

LED Ceiling

വീടിന്റെ സീലിംഗില്‍ ഇഷ്ടമുള്ള ഡിസൈനില്‍ ലൈറ്റ് സ്ഥാപിക്കുന്നതിനുള്ള സംവിധാനമാണ് ഇത്. LED സ്ഥാപിച്ചാണ് ഇത് സാധ്യമാക്കുന്നത്.

LULA Lung Lamp

LULA Lung Lamp

മുറിക്കകത്തെ വാുയുവിന്റെ നിലവാരം അളക്കാന്‍ കഴിയുന്ന ഉപകരണമാണ് ലുല. ഈ ഉപകരണം ഇന്റര്‍നെറ്റുമായി ഘടിപ്പിച്ചാല്‍ മുറിയിലെ വായുവിന്റെ നിലവാരം സംബന്ധിച്ച പൂര്‍ണ വിവരങ്ങള്‍ ലഭ്യമാകും.

WAT Lamp

WAT Lamp

വെള്ളമൊഴിച്ചാല്‍ ലൈറ്റ് തെളിയുന്ന സംവിധാനമാണ് വാട് ലാംപ്. ഉപകരണത്തിനകത്തുള്ള ഹൈഡ്രോ ഇലക്ട്രിക് ബാറ്ററിയും വെള്ളവും ചേര്‍ന്നാണ് വെളിച്ചം ഉത്പാദിപ്പിക്കുന്നത്.

The Wave Dish Washer

The Wave Dish Washer

പാത്രങ്ങള്‍ കഴുകുന്നതിനു വേണ്ടി രൂപകല്‍പന ചെയ്ത ഉപകരണമാണ് ഇത്.

Swan Umbrella Dryer

Swan Umbrella Dryer

കുട പെട്ടെന്ന് ഉണക്കാനും ആ വെള്ളം ശേഖരിച്ച് മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനും കഴിയുന്ന ഉപകരണമാണ് സ്വാന്‍ അംബ്രല ഡ്രൈയര്‍.

iChef+ Oven

iChef+ Oven

കമ്പ്യൂട്ടറിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന മൈക്രോ വേവ് ഓവനാണ് ഇത്.

The Book Light

The Book Light

വായന ശീലമാക്കിയവര്‍ക്ക് ഏറ്റവും സഹായകരമായ ലൈറ്റാണ് ഇത്. രാത്രിയില്‍ മറ്റുള്ളവരെ ശല്യപ്പെടുത്താതെ പുസ്തകം വായിക്കാന്‍ ഈ ലൈറ്റുപയോഗിച്ച് സാധിക്കും. പ്രകാശം ക്രമീകരിക്കാനും കഴിയും.

ഭാവിയുടെ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍!!!

Most Read Articles
Best Mobiles in India

Read more about:

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more