നിങ്ങള്‍ ഒരിക്കലും കണ്ടിട്ടുണ്ടാവില്ല ഇതുപോലുള്ള സ്മാര്‍ട്‌ഫോണ്‍ ചാര്‍ജറുകള്‍...

By Bijesh
|

സ്മാര്‍ട്‌ഫോണുകള്‍ ഇന്ന് നിത്യ ജീവിതത്തിന്റെ ഭാഗമാണ്. അതുകൊണ്ടുതന്നെ ഫോണിനും ചാര്‍ജറും എല്ലാവരും കൈയില്‍ കൊണ്ടുനടക്കുന്നു. എന്നാല്‍ സ്മാര്‍ട്‌ഫോണുകളില്‍ കാണുന്ന വൈവിധ്യം പോലെതന്നെ ചാര്‍ജറുകളും ഇപ്പോള്‍ പുതുമയാര്‍ന്ന ഡിസൈനില്‍ ഇറങ്ങുന്നുണ്ട്.

പ്രകൃതിയോട് ഇണങ്ങളിനില്‍ക്കുന്നതും യാത്രകളില്‍ ഉപകരിക്കുന്നതും പോര്‍ട്ടബിള്‍ അല്ലാത്തുമൊക്കെയായി നിരവധി ചാര്‍ജറുകള്‍ ഇന്ന് ലഭ്യമാണ്. ഒപ്പം മനോഹരമാല ഡിസൈനും ചാര്‍ജറുകള്‍ക്ക് ഭംഗി വര്‍ദ്ധിപ്പിക്കുന്നു.

എന്തായാലും അത്തരത്തിലുള്ള, ഇതുവരെ നിങ്ങള്‍ കണ്ടിരിക്കാന്‍ ഇടയില്ലാത്ത ഏതാനും സ്മാര്‍ട്‌ഫോണ്‍ ചാര്‍ജറുകള്‍ ചുവടെ കൊടുക്കുന്നു.

#1

#1

ചാര്‍ജറിലെ ലിവര്‍ കൈകൊണ്ട് തിരിച്ച് സ്മാര്‍ട്‌ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന ഉപകരണമാണ് ഇത്. വൈദ്യുതി ആവശ്യമില്ല. കൂടാതെ AM, FM വെതര്‍ അലേര്‍ട് റേഡിയോയും ഇതിലുണ്ട്. വില: 55.46 ഡോളര്‍

 

#2

#2

ഇതും വൈദ്യുതിയില്ലാതെ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന ചാര്‍ജര്‍ ആണ്. താപോര്‍ജമാണ് കാംപ് സ്റ്റൗവില്‍ ഉപയോഗിക്കുന്നത്. 129.95 ഡോളറാണ് വില.

 

#3
 

#3

ചൂടുള്ളതോ തണുത്തതോ ആയ പാനീയങ്ങള്‍ ഉപയോഗിച്ച് ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന ഉപകരണമാണ് ഇത്. കപിന്റെ രൂപത്തിലുള്ള ചാര്‍ജറില്‍ ചായയോ കാപ്പിയോ അല്ലെങ്കില്‍ തണുത്തവെള്ളമോ നിറച്ച ശേഷം സ്മാര്‍ട്‌ഫോണുമായി കണക്റ്റ് ചെയ്താല്‍ മതി. ചായ കുടിക്കലും ചാര്‍ജിംഗും ഒരുമിച്ചു നടക്കും. സ്റ്റര്‍ലിംഗ് എഞ്ചിനുകളില്‍ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയാണ് ഇതിലും പ്രയോഗിക്കുന്നത്. കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക് ചെയ്യുക. വില: 115 ഡോളര്‍

 

#4

#4

ഒരേസമയം അലങ്കാര വസ്തുവും ചാര്‍ജറും ആയി പ്രവര്‍ത്തിക്കുന്ന ഉപകരണമാണ് ഇത്. ചിത്രത്തില്‍ കാണുന്ന വിധത്തില്‍ ആണ് രൂപം. സോളാര്‍ പാനലുകള്‍ കൊണ്ടുള്ള ഇലകളാണ് പവര്‍ നല്‍കുന്നത്. പ്രകൃതിദത്തമായ വെളിച്ചം ലഭിക്കുന്ന എവിടെയും ഇത് വയ്ക്കാം. തുടര്‍ന്ന് സ്മാര്‍ട്‌ഫോണുമായി കണക്റ്റ് ചെയ്താല്‍ മതി. 455.93 ഡോളര്‍ ആണ് വില.

 

#5

#5

ബാറ്ററി പാക് ആയും ഫ്യുവല്‍ സെല്‍ ആയും ഉപയോഗിക്കാന്‍ കഴിയുന്ന ചാര്‍ജര്‍ ആണ് ഇത്. വെള്ളം കൊണ്ടാണ് ഇതിനാവശ്യമായ എനര്‍ജി ലഭിക്കുന്നത്. അതായത് വെള്ളത്തിലെ ഹൈഡ്രജന്‍ വേര്‍തിരിച്ച് പവര്‍ ആക്കിമാറ്റാനുള്ള സാങ്കേതിക വിദ്യ ഇതിലുണ്ട്. ഉപകരണത്തില്‍ വെള്ളം നിറച്ചു വച്ച ശേഷം സ്മാര്‍ട്‌ഫോണ്‍ കണക്റ്റ് ചെയ്താല്‍ മതി. 299 ഡോളര്‍ വില.

 

#6

#6

ഈ പാത്രത്തില്‍ വെള്ളം നിറച്ചശേഷം തിളപ്പിച്ചാല്‍ മാത്രം മതി. സ്മാര്‍ട്‌ഫോണ്‍ ചാര്‍ജ് ചെയ്യാനാവശ്യമായ പവര്‍ ലഭിക്കും. 149 ഡോളര്‍ ആണ് വില.

 

#7

#7

ഇതും സോളാര്‍ എനര്‍ജിയില്‍ പ്രവര്‍ത്തിക്കുന്ന ചാര്‍ജര്‍ ആണ്. വീടിനുള്ളില്‍ സൂര്യപ്രകാശം ലഭിക്കുന്ന എവിടെയെങ്കിലും വച്ച ശേഷം സ്മാര്‍ട്‌ഫോണുമായി കണക്റ്റ് ചെയ്താല്‍ മതി. വില: 79 ഡോളര്‍

 

#8

#8

ബൈക്കില്‍ ഘടിപ്പിക്കാവുന്ന ഡൈനാമോ സിസ്റ്റമാണ് ഈ ചാര്‍ജര്‍. ബൈക് ഓടിച്ചുകൊണ്ടിരിക്കുമ്പോള്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ ഇത് സഹായിക്കും. വില: 99.99 ഡോളര്‍

 

#9

#9

ചെറിയ ഫാനോടു കുടിയ ഈ ചാര്‍ജര്‍ കാറ്റില്‍ നിന്നാണ് പവര്‍ ഉത്പാദിപ്പിക്കുന്നത്. കാറ്റുള്ള സ്ഥലത്ത് വച്ചശേഷം സ്മാര്‍ട്‌ഫോണുമായി കണക്റ്റ് ചെയ്താല്‍ മതി. വില: 4.53 ഡോളര്‍

 

#10

#10

ഓള്‍ ഇന്‍ വണ്‍ ചാര്‍ജര്‍ എന്നുവേണമെങ്കില്‍ ഇതിനെ വിളിക്കാം. അതായത് സാധാരണ രീതിയില്‍ വൈദ്യുതി പ്ലഗുമായി കണക്റ്റ് ചെയ്യാം. ഡി.സി. ഇന്‍പുട്ടുമുണ്ട്. ഇതിനു പുറമെ കാറ്റ്, സൂര്യപ്രകാശം എന്നിവ ഉപയോഗിച്ചും ഹൈമിനി നിങ്ങളുടെ സ്മാര്‍ട്‌ഫോണ്‍ ചാര്‍ജ് ചെയ്യും. വില: 49.99 ഡോളര്‍

 

#11

#11

യാത്രകളില്‍ ബാഗിനു പിറകില്‍ തൂക്കാവുന്ന സോളാര്‍ ചാര്‍ജര്‍ ആണ് ഇത്. 111.05 ഡോളര്‍

 

#12

#12

യാത്രകളില്‍ ഉപകരിക്കുന്ന സോളാര്‍ ചാര്‍ജര്‍ ആണ് ഇത്. ജനലിനോട് ചേര്‍ത്തുവച്ച ശേഷം സ്മാര്‍ട്‌ഫോണില്‍ കണക്റ്റ് ചെയ്താല്‍ മതി. 39.99 ഡോളര്‍

 

#13

#13

പോക്കറ്റിലിട്ട് കൊണ്ടുനടക്കാവുന്ന സോളാര്‍ ചാര്‍ജര്‍ ആണ് ഇത്. വില 79 ഡോളര്‍.

 

#14

#14

വാസ്തവത്തില്‍ ഇതൊരു ഫുട്‌ബോള്‍ ആണ്. ഫുട്‌ബോള്‍ കളിക്കുമ്പോള്‍ ഉണ്ടാവുന്ന ഘര്‍ഷണത്തില്‍ നിന്ന് ബോളില്‍ ചാര്‍ജ് സംഭരിക്ക പ്പെടുകയാണ് ചെയ്യുന്നത്. തുടര്‍ന്ന് യു.എസ്.ബി. ഡ്രൈവ് വഴി സ്മാര്‍ട്‌ഫോണുമായി കണക്റ്റ് ചെയ്യാം. 99 ഡോളര്‍ ആണ് വില.

 

#15

#15

ചുമരില്‍ പതിക്കാവുന്ന, മെലിഞ്ഞ സോളാര്‍ ചാര്‍ജര്‍ ആണ് ഇത്. വില: 65 ഡോളര്‍

 

#16

#16

ലാപ്‌ടോപും ടാബ്ലറ്റും സ്മാര്‍ട്‌ഫോണും ഉള്‍പ്പെടെ എല്ലാ ഉപകരണങ്ങളും ചാര്‍ജ് ശചയ്യാന്‍ സഹായിക്കുന്ന ചാര്‍ജര്‍ ആണ് ഇത്. ബാഗ് പോലെയാണ് ഈ ചാര്‍ജര്‍. 10,400 mAh റീച്ചാര്‍ജബിള്‍ ബാറ്ററിയാണ് ഇതിനുള്ളില്‍. വില: 169-189 ഡോളര്‍

 

#17

#17

സ്മാര്‍ട്‌ഫോണ്‍ പേഴ്‌സില്‍ കൊണ്ടുനടക്കുന്ന, സ്ത്രീകളടക്കമുള്ളവര്‍ക്ക് അനുയോജ്യമാണ് ഈ ചാര്‍ജര്‍. പഴ്‌സിന്റെ ഉപയോഗം സാധ്യമാക്കുന്ന എവര്‍ പഴ്‌സില്‍ ഫോണ്‍ വച്ചാല്‍ മതി. തനിയെ ചാര്‍ജ് ആകും. 189-600 ഡോളര്‍ ആണ് വില.

 

#18

#18

ചെറിയ ഒരു റിംഗ് ആണ് ഈ ചാര്‍ജര്‍. ഒരിക്കല്‍ റിംഗ് ചാര്‍ജ് ചെയ്തു വച്ചാല്‍ മതി. സ്മാര്‍ട്‌ഫോണില്‍ ചാര്‍ജ് കഴിയുമ്പോള്‍ മനരിട്ട് കണക്റ്റ് ചെയ്യാം. വില: 29 ഡോളര്‍

 

#19

#19

മൂന്നു ഉപകരണങ്ങള്‍ യു.എസ്.ബി. വഴി ഒരേസമയം ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന പോര്‍ടബിള്‍ സ്മാര്‍ട് ബാഗ് ആണ് ഇത്. വില: 119 ഡോളര്‍

 

#20

#20

മൂന്ന് ഉപകരണങ്ങള്‍ ഒരേസമയം ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന പോര്‍ടബിള്‍ ചാര്‍ജര്‍ ആണ് ഇത്. വില: 99-179 ഡോളര്‍

 

#21

#21

നോകിയ ലൂമിയ സ്മാര്‍ട്‌ഫേകാണുകള്‍ക്ക് അനുയോജ്യമായ ചാര്‍ജര്‍. വില: 79.99 ഡോളര്‍

 

#22

#22

ഹോട്ടലുകളിലും പബ്ബുകളിലുമൊക്കെ സഹായകരമാണ് ഈ ചാര്‍ജര്‍. പ്രത്യേക കാര്‍ഡ് ഉപയോഗിച്ചു മാത്രമേ ഇത് തുറക്കാന്‍ കഴിയു. അതുകൊണ്ടുതന്നെ സുരക്ഷിതവുമാണ്.

 

#23

#23

നേര്‍ത്ത ഫിലിം സ്റ്റിക്കുകള്‍ ഉപയോഗിച്ച് ശരീരത്തിലെ ഊഷ്മാവ് വൈദ്യുതി ആക്കിമാറ്റുന്ന ഈ ചാര്‍ജര്‍ ഫ്യുജി ഫിലിം ആണ് വികസിപ്പിച്ചിരിക്കുന്നത്. കൈകള്‍ ഫിലിമിനു മുകളില്‍ വച്ചാല്‍ മാത്രം മതി. തുടര്‍ന്ന് സ്മാര്‍ട്‌ഫോണ്‍ ഇതുമായി കണക്റ്റ് ചെയ്യാം.

 

#24

#24

കാലിലെ ഊഷ്മാവ് വൈദ്യുതോര്‍ജമാക്കി മാറ്റുകയും അതുവഴി സ്മാര്‍ട്‌ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ കഴിയുകയും ചെയ്യുന്ന ഉപകരണമാണ് ഇത്. ഷൂ പോലെ ധരിക്കാവുന്ന ചാര്‍ജറില്‍ ഫോണ്‍ നിക്ഷേപിച്ചാല്‍ മതി.

 

#25

#25

വ്യായമമോ നൃത്തമോ ചെയ്യുമ്പോള്‍ കൈയില്‍ ധരിക്കാവുന്ന ചാര്‍ജര്‍ ആണ് ഇത്. മസില്‍ പവര്‍ ഊര്‍ജമായി മാറും.

 

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X