വര്‍ഷം 30 കഴിഞ്ഞെങ്കിലും ഈ വാച്ചുകള്‍ ഇപ്പോഴും 'സ്മാര്‍ട്'

Posted By:

ഇത് സ്മാര്‍ട്‌വാച്ചുകളുടെ കാലമാണ്. സാംസങ്ങും സോണിയും ഉള്‍പ്പെടെ വിവിധ കമ്പനികള്‍ രണ്ടും മൂന്നും തലമുറ സ്മാര്‍ട്‌ഫോണുകള്‍ അവതരിപ്പിച്ചുകഴിഞ്ഞു. സമയം അറിയുക എന്നതിനപ്പുറം സ്മാര്‍ട്‌ഫോണിന്റെ ചെറുപതിപ്പായും ആരോഗ്യ സംരക്ഷണ ഉപകരണമായുമൊക്കെ ഈ സ്മാര്‍ട്‌വാച്ചുകള്‍ പ്രവര്‍ത്തിക്കുന്നുമുണ്ട്.

എന്നാല്‍ ഈ സ്മാര്‍ട്‌വാച്ചുകള്‍ വരുന്നതിനു മുമ്പും സ്മാര്‍ടായ ചില വാച്ചുകള്‍ ഉണ്ടായിരുന്നു. കാഷ്യോയുടെ കാല്‍കുലേറ്റര്‍ വാച്ച് തന്നെ ഉദാഹരണം. അന്ന് അതൊരു വലിയ സംഭവം തന്നെയായിരുന്നു. ഓള്‍ഡ് ഈസ് ഗോള്‍ഡ് എന്നു പറയും പോലെ ഇന്നും കാഷ്യോയുടെ കാല്‍കുലേറ്റര്‍ വാച്ചിന് ആവശ്യക്കാരുണ്ട് എന്നതാണ് രസകരമായ വസ്തുത.

1980-ല്‍ ആണ് കാഷ്യോയുടെ ഈ വാച്ച് പുറത്തിറങ്ങുന്നത്. എന്നാല്‍ ആദ്യത്തെ കാല്‍കുലേറ്റര്‍ വാച്ച് ഇതല്ല. കാള്‍ക്രോണ്‍ LED റിസ്റ്റ് കാല്‍കുലേറ്റര്‍ ആണ് ആദ്യമായി ഇറങ്ങിയ കാല്‍കുലേറ്റര്‍ വാച്ച്. 1975-ല്‍. എന്നാല്‍ ഹാമില്‍ടണ്‍ വാച്ച് കമ്പനിയുടെ പള്‍സര്‍ ആണ് ആദ്യ കാല്‍കുലേറ്റര്‍ വാച്ച് എന്നും അഭിപ്രായമുണ്ട്.

എന്തായാലും ഗൃഹാതുരത്വമുണര്‍ത്തുന്ന ആ ആദ്യകാല കാല്‍കുലേറ്റര്‍ വാച്ചുകള്‍ ഒന്നു പരിചയപ്പെടാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

1975-ല്‍ ആണ് 18 കാരറ്റ് സ്വര്‍ണമുള്ള പള്‍സര്‍ കാല്‍കുലേറ്റര്‍ വാച്ച് വിപണിയിലെത്തിയത്. 3950 ഡോളര്‍ ( 238106 രൂപ) ആയിരുന്നു അന്ന് വില. പ്രശസ്തമായ ജ്വല്ലറികളിലൂടെ മാത്രമാണ് വിറ്റിരുന്നത്. ഇന്ന് അതേ പള്‍സര്‍ വാച്ച് ഇബെയിലൂടെ വാങ്ങുമ്പോള്‍ 27,500 ഡോളര്‍ ( 1657700 രൂപ) ആണ് വില.

 

#2

1977-ല്‍ ആണ് എച്ച്.പി. കാല്‍കുലേറ്റര്‍ വാച്ച് പുറത്തിറക്കുന്നത്. LED ഡിസ്‌പ്ലെ ഉണ്ടായിരുന്ന ആദ്യ വാച്ച് കൂടിയായിരുന്നു ഇത്. വാച്ചിന് അഞ്ച് മോഡലുകളാണ് ഉണ്ടായിരുന്നത്. 650 ഡോളര്‍ മുതല്‍ 850 ഡോളര്‍ വരെയായിരുന്നു വില. അതായത് 39182 രൂപ മുതല്‍ 51238 രൂപവരെ.

 

#3

കാല്‍കുലേറ്റര്‍ വാച്ചുകളില്‍ വിപ്ലവം സൃഷ്ടിച്ചത് യദാര്‍ഥത്തില്‍ കാഷ്യോയാണ്. കുറഞ്ഞ വിലയില്‍ വൈവിധ്യമാര്‍ന്ന ഡിസൈനുള്ള വാച്ചുകള്‍ കാഷ്യോ അവതരിപ്പിച്ചു. അതില്‍ ആദ്യത്തെതാണ് C-80. വലിയ ബട്ടണുകളുള്ള കാല്‍കുലേറ്റര്‍ ആയിരുന്നു വാച്ചിശന്റപ്രധാന സവിശേഷത. മറ്റൊന്ന് വിലയാണ്. അതുവരെ ഇറങ്ങിയ കാല്‍കുലേറ്റര്‍ വാച്ചുകളെ അപേക്ഷിച്ച് തീരെ വില കുറവായിരുന്നു കാഷ്യോയുടെ കാല്‍കുലേറ്റര്‍ വാച്ചിന്. വെറും 50 ഡോളര്‍ (ഏകദേശം 3000 രൂപ).

 

#4

S-80ക്കു പിന്നാലെ അതേവിലയ്ക്കുതന്നെ ടച്ച് സ്‌ക്രീന്‍ കാല്‍കുലേറ്റര്‍ വാച്ചും കാഷ്യോ പുറത്തിറക്കി. TC-50. എന്നാല്‍ 1983-ല്‍ പുറത്തിറക്കിയ CD-40 ആയിരുന്ന യദാര്‍ഥ സ്മാര്‍ട്‌വാച്ച്. ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള ഡാറ്റകള്‍ സേവ് ചെയ്യാന്‍ കഴിയുന്ന വാച്ചായിരുന്നു ഇത്.

 

#5

പിന്നീട് വന്ന കാഷ്യോ CA-53W സാധാരണ കാല്‍കുലേറ്റര്‍ വാച്ച് ആയിരുന്നു. കാര്യമായ പ്രത്യേകതകള്‍ ഇല്ലെങ്കിലും കാഴ്ചയ്ക്ക് മികച്ച ഒന്നായിരുന്നു ഇത്.

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot