കാറോടിക്കവെ ഫേസ്ബുക്കില്‍ സെല്‍ഫി പോസ്റ്റ് ചെയ്ത യുവതി തൊട്ടടുത്ത നിമിഷം ട്രക്കിടിച്ചു മരിച്ചു

Posted By:

കാര്‍ ഓടിച്ചുകൊണ്ടിരിക്കെ സെല്‍ഫയെടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത യുവതി തൊട്ടടുത്ത നിമിഷം മറ്റൊരു വാഹനമിടിച്ച് മരിച്ചു. യു.എസില്‍ വ്യാഴാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. നോര്‍ത്ത് കരോനിലയില്‍ നിന്ന് കാറോടിച്ച് പോവുകയായിരുന്ന കോര്‍ട്‌നി സാന്‍ഫോര്‍ഡ് എന്ന 32 കാരിയാണ് മരിച്ചത്..

ഫേസ്ബുക്കില്‍ സെല്‍ഫി പോസ്റ്റ് ചെയ്ത യുവതി തൊട്ടടുത്ത നിമിഷം മരിച്ചു

കാറോടിച്ചുകൊണ്ടിരിക്കെ 8.33-ന് സ്വന്തം സെല്‍ഫിയെടുത്ത് ഇവര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. 'ദി ഹാപ്പി സോംഗ് മേക് മി ഹാപ്പി' എന്ന കമന്റും ഇട്ടിരുന്നു. അതുകഴിഞ്ഞ ഒരു മിനിറ്റിനുള്ളില്‍, അതായത് കൃത്യം 8.34-ന് എതിരെ വന്ന ട്രക്കിടിച്ച് ഇവര്‍ മരിക്കുകയായിരുന്നു.

കാര്‍ ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതാണ് അപകടത്തിനു കാരണമെന്ന് കരുതുന്നു. ട്രക് ഇടിച്ചതിന്‍െ തുടര്‍ന്ന് കാര്‍ ഉയര്‍ന്നുപൊങ്ങുകയും തീപിടിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot