Home
News

തിരുമ്പി വന്തിട്ടേന്ന് സൊല്ല്: നിരോധനത്തിൽ കുടുങ്ങിയ 36 ചൈനീസ് ആപ്പുകൾ ഇന്ത്യയിൽ തിരിച്ചെത്തുന്നു

2020 ജൂൺ മാസം. ടെക് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ഇന്ത്യയുടെ ഭാഗത്ത് നിന്നും കടുത്ത തീരുമാനമുണ്ടാകുന്നു. വിവിധ ചൈനീസ് ആപ്പുകൾക്ക് ഇന്ത്യയിൽ പ്രവർത്തിക്കുന്നതിന്‌ വിലക്കേർപ്പെടുത്തിയായിരുന്നു ആ തീരുമാനം. 2020 ജൂൺ മാസം മുതൽ വിവിധഘട്ടങ്ങളിലായി 267 ചൈനീസ് ആപ്പുകളാണ് കേന്ദ്രസർക്കാർ നിരോധിച്ചത്. 59 ആപ്പുകളാണ് ആദ്യഘട്ടത്തിൽ നിരോധിച്ചെങ്കിലും വിവിധ ഘട്ടങ്ങളിലായി 267 ആപ്പുകൾക്ക് വിലക്ക് നേരിടേണ്ടി വന്നു. 2020 മേയ് മുതൽ കിഴക്കൻ ലഡാക്ക് അതിർത്തിയിൽ ചൈനയുമായി നിലനിൽക്കുന്ന സംഘർഷത്തിനു പിന്നാലെയാണ് ചൈനീസ് ആപ്പുകൾക്ക് ഇന്ത്യ വിലക്കേർപ്പെടുത്തിയിരുന്നത്. സുരക്ഷാ മാനദണ്ഡങ്ങൾ മുൻ നിർത്തിയായിരുന്നു വിലക്ക്. അഞ്ച് വർഷം മുമ്പ് നടന്ന സംഭവം ഇപ്പോൾ ഓർക്കാൻ തക്കതായ കാരണമുണ്ട്.

2020ൽ നിന്ന് 2025ലെത്തി നിൽക്കുമ്പോൾ ഈ ആപ്പുകളിൽ പലതും തിരിച്ചെത്തിയിട്ടുണ്ട്. പലരും പേരും ലോഗോയും മാറ്റിയാണ് തിരിച്ചെത്തിയിട്ടുള്ളത് എന്ന് മാത്രം. ക്രിത്യമായി പറഞ്ഞാൽ അന്ന് നിരോധനത്തിൽ രാജ്യം വിട്ട 36 ആപ്പുകൾ ഇപ്പോൾ രാജ്യത്ത് എത്തിയിട്ടുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്. ഈ ആപ്പുകൾ ഇപ്പോൾ ഗൂഗിൾ പ്ലേ സ്‌റ്റോറിൽ നിന്നും ആപ്പിളിന്റെ ആപ്പിൾ സ്‌റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യാനും കഴിയും.

36 ചൈനീസ് ആപ്പുകൾ ഇന്ത്യയിൽ തിരിച്ചെത്തുന്നു

ഇവയിൽ ചിലത് അവയുടെ യഥാർത്ഥ പേരും ഐഡൻറിറ്റിയും നിലനിർത്തിയിട്ടുണ്ട്. മറ്റുള്ളവ ബ്രാൻഡ് ലോഗോ അല്ലെങ്കിൽ ഉടമസ്ഥാവകാശം എന്നിവയിൽ ചെറിയ മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. ഗെയിമിംഗ്, ഷോപ്പിംഗ്, വിനോദം, ഫയൽ ഷെയർ എന്നിവയുൾപ്പെടെ വിവിധ ആവശ്യങ്ങളിൽ ഉൾപ്പെടുന്നവയാണ് ഈ ആപ്പുകൾ. നിരോധനത്തിന് പിന്നാലെ ഇൗ ആപ്പുകൾ ഗൂഗിൾ പ്ലേ സ്‌റ്റോറിൽ നിന്നും ആപ്പിൾ സ്‌റ്റോറിൽ നിന്നും അപ്രത്യക്ഷമാതിരുന്നു.

നിരോധനത്തിൽ കുടുങ്ങി രാജ്യം വിട്ടവയിൽ തിരിച്ചെത്തുമ്പോൾ ചില കൗതുകങ്ങളും ബാക്കിയാവുന്നുണ്ട്. ഫയലുകൾ ഷെയർ ചെയ്യാൻ ഉപയോഗിച്ചിരുന്ന Xender, സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളായ MangoTV , Youku, ഷോപ്പിംഗ് ആപ്പായിരുന്ന Taobao, ഡേറ്റിംഗ് ആപ്പായിരുന്ന Tantan എന്നീ ജനപ്രിയ ആപ്പുകളെല്ലാം തിരിച്ചെത്തിയിട്ടുണ്ട്. സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ MangoTVയിൽ മാറ്റമൊന്നുമില്ലെങ്കിലും മറ്റുള്ളവയിൽ ചെറിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് എന്ന് മാത്രം.

36 ചൈനീസ് ആപ്പുകൾ ഇന്ത്യയിൽ തിരിച്ചെത്തുന്നു

ഉദാഹരണമായി പറയുകയാണെങ്കിൽ ഫയലുകൾ ഷെയർ ചെയ്യാൻ ഉപയോഗിച്ചിരുന്ന Xender ഇപ്പോൾ ആപ്പിളിന്റെ ആപ്പ് സ്‌റ്റോറിൽ ലഭ്യമാണ്. പേര് ചെറുതായി ഒന്ന് മാറ്റി എന്ന് മാത്രം. Xender: File Share, Share Music എന്ന പേരിലാണ് ഇപ്പോൾ അറിയപ്പെടുന്നത്. എന്നിരുന്നാലും ഗൂഗിൾ പ്ലേ സ്‌റ്റോറിൽ ഈ ആപ്പ് ഇപ്പോഴും ലഭ്യമല്ല. അതുപോലെ ഷോപ്പിംഗ് ആപ്പായിരുന്ന Taobaoയുടെ പേരും ചെറുതായി ഒന്ന് മാറ്റിയിട്ടുണ്ട്. Mobile Taobao എന്ന പേരിലാണ് ഈ ആപ്പ് വീണ്ടും രംഗപ്രവേശനം ചെയ്തിട്ടുള്ളത്.

അതേസമയം ഡേറ്റിംഗ് ആപ്പായിരുന്ന Tantan ഇപ്പോൾ TanTan - Asian Dating App എന്ന് പുനർനാമകരണം ചെയ്യപ്പെട്ടിട്ടുണ്ട്. ഈ ആപ്പുകളിൽ ചിലത് അവയുടെ യഥാർത്ഥ ചൈനീസ് ഡെവലപ്പർമാർ തന്നെയാണ് പ്രവർത്തിപ്പിക്കുന്നത്. ഇന്ത്യയിൽ തിരിച്ചെത്താൻ വേണ്ടി വയത്യസ്ത വഴികൾ കണ്ടെത്തിയവരും ഉണ്ട്. ജനപ്രിയ ഫാഷൻ റീട്ടെയിലറായ Shein റിലയൻസുമായുള്ള ലൈസൻസിംഗ് കരാറിലൂടെയാണ് തിരിച്ചുവന്നത്. Sheinഉമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഇപ്പോൾ ഇന്ത്യയ്ക്ക് അകത്ത് തന്നെ സൂക്ഷിക്കുമെന്ന് ഇന്ത്യൻ സർക്കാർ സ്ഥിരീകരിച്ചിട്ടുണ്ട്.

36 ചൈനീസ് ആപ്പുകൾ ഇന്ത്യയിൽ തിരിച്ചെത്തുന്നു

ചില ആപ്പുകളുടെ കാര്യത്തിലേക്ക് വരികയാണെങ്കിൽ യഥാർത്ഥ ഡെവലപ്പർമാർ അവരുടെ ആപ്പുകളെ ചെറിയ മാറ്റങ്ങളോടെ റീബ്രാൻഡ് ചെയ്തിട്ടുണ്ട്. 2020ൽ നിരോധിക്കപ്പെട്ട PUBG mobile 2021ൽ ദക്ഷിണ കൊറിയയുടെ ക്രാഫ്റ്റണിന് കീഴിൽ Battlegrounds Mobile India (BGMI) ആയി തിരിച്ചെത്തയിരുന്നെങ്കിലും 2022ൽ വീണ്ടും നിരോധനത്തിൽ കുടുങ്ങി. തുടർന്ന് 2023ൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചതോടെയാണ് പുനഃസ്ഥാപിക്കാനായത്.

തിരിച്ചെത്തിയ ചില ആപ്പുകളുടെ ഉടമസ്ഥാവകാശം സിംഗപ്പൂർ, വിയറ്റ്‌നാം, ദക്ഷിണ കൊറിയ, ജപ്പാൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അതിനാൽ തന്നെ അവയുടെ ഉത്ഭവം ട്രാക്ക് ചെയ്യാൻ വളരെ ബുദ്ധിമുട്ടാണ്. ആപ്പുകൾക്ക് മേലുള്ള ഒരു സമ്പൂർണ്ണ നിരോധനം ഒരിക്കലും സാധ്യമാകില്ലെന്നാണ് ഈ തിരിച്ചുവരവ് സൂചിപ്പിക്കുന്നത്.

More from GizBot

Best Mobiles in India

English summary
In 2025, many of the 267 Chinese apps banned by India in 2020 have reappeared on the Google Play Store and Apple App Store, with at least 36 now available for download. While some have kept their original branding, others have made minor adjustments to their identity, logo, or ownership details, spanning categories like gaming, shopping, and entertainment.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X