എല്ലാമറിഞ്ഞ് കൂടെ നിൽക്കുന്നവരെ ​കൈവിടാത്ത ബിഎസ്എൻഎൽ; സാധാരണക്കാർക്കുള്ള പ്രിയ പ്ലാൻ ഇതാ

|
എല്ലാമറിഞ്ഞ് കൂടെ നിൽക്കുന്നവരെ ​കൈവിടാത്ത ബിഎസ്എൻഎൽ

ഇന്ത്യൻ ടെലിക്കോം രംഗത്ത് ബിഎസ്എൻഎൽ എന്ന അ‌ധ്യായം ഏതാണ്ട് അ‌വസാനിക്കാറായി എന്ന് ചിന്തിക്കുന്നവർ ഏറെയുണ്ട്. 5ജി സേവനങ്ങൾ ആരംഭിച്ച ഈ കാലഘട്ടത്തിൽപ്പോലും പലയിടങ്ങളിലും 2ജി വേഗത മാത്രം നൽകുന്ന ബിഎസ്എൻഎലിനെപ്പറ്റി ആളുകൾ അ‌ങ്ങനെ കരുതുന്നതിൽ അ‌ദ്ഭുതപ്പെടാനൊന്നുമില്ല. വരിക്കാർക്ക് ഏറെ പ്രതീക്ഷ നൽകിക്കൊണ്ടാണ് ബിഎസ്എൻഎൽ 2022 നോട് വിടപറഞ്ഞ് 2023 ലേക്ക് കടന്നത്.

ഈ വർഷം ആദ്യം 4ജിയും പിന്നാലെ 5ജിയും അ‌വതരിപ്പിക്കുമെന്നാണ് 2022 ഡിസംബറിൽ ബിഎസ്എൻഎൽ പറഞ്ഞിരുന്നത്. എന്നാൽ 2023 ജനുവരി ആദ്യ ആഴ്ചയിൽത്തന്നെ പറഞ്ഞ വാക്കിൽനിന്ന് കമ്പനി പിന്നോട്ടുപോയി. 2023 ന്റെ രണ്ടാം പകുതിയിലാകും 4ജി സേവനങ്ങൾ ആരംഭിക്കുക എന്നും ശേഷം 2024 മാത്രമാകും 5ജി ആരംഭിക്കുക എന്നുമാണ് കമ്പനി അ‌റിയിച്ചത്. ഇത് ഉപയോക്താക്കൾക്കിടയിൽ കടുത്ത നിരാശയാണ് ഉണ്ടാക്കിയത്.

എല്ലാമറിഞ്ഞ് കൂടെ നിൽക്കുന്നവരെ ​കൈവിടാത്ത ബിഎസ്എൻഎൽ

മികച്ച പ്ലാനുകൾ

മറ്റ് ടെലിക്കോം കമ്പനികൾ നൽകുന്നതിനെക്കാൾ മികച്ച പ്ലാനുകൾ ബിഎസ്എൻഎൽ നൽകുന്നുണ്ട്. എന്നാൽ മോശം വേഗത മൂലം ഉപയോക്താക്കൾ വട്ടം ചുറ്റുകയാണ്. അ‌തിനാൽത്തന്നെ ഈ മികച്ച പ്ലാനുകൾക്ക് ആളുകളെ വേണ്ടത്ര ആകർഷിക്കാൻ സാധിക്കുന്നുമില്ല. വേഗതയുടെ കാര്യം ചൂണ്ടിക്കാട്ടിയാണ് എപ്പോഴും വിമർശകർ ബിഎസ്എൻഎല്ലിനെ പ്രതിക്കൂട്ടിൽ നിർത്തുന്നത്. എന്നാൽ ലോകം മുഴുവൻ കുറ്റം പറയുമ്പോഴും ഇപ്പോഴും ബിഎസ്എൻഎല്ലിനെ വിശ്വാസമുള്ള നിരവധി പേരുണ്ട്. ചിലർക്ക് ​പൊതുമേഖലാ സ്ഥാപനം എന്ന നിലയിലാണ് ബിഎസ്എൻഎൽ പ്രിയപ്പെട്ടതാകുന്നത്.

സ്നേഹിക്കാൻ കാരണം പലത്...

മറ്റ് ചിലർക്ക് ഏതൊക്കെയോ സാഹചര്യങ്ങളിൽ ബിഎസ്എൻഎൽ എടുത്തുപോയി, ഇപ്പോഴും അ‌വരുടെ ആവശ്യങ്ങൾ നിറവേറ്റാൻ ബിഎസ്എൻഎൽ ധാരാളമാണ് എന്ന കാഴ്ചപ്പാടുള്ളവരാണ്. മറ്റുചിലർ ആകട്ടെ ഒഴിവാക്കാൻ താൽപര്യമില്ലാത്തതിനാൽ ഒരു സെക്കൻഡറി സിമ്മായി ബിഎസ്എൻഎല്ലിനെ ഉപയോഗിച്ച് വരുന്നു. ഇങ്ങനെ പലവിധ കാരണങ്ങളാൽ ബിഎസ്എൻഎല്ലിനെ ഇപ്പോഴും കൂടെ കൊണ്ടുനടക്കുന്നവർക്കായി കമ്പനി ചില നല്ല പ്ലാനുകൾ മുന്നോട്ട് വച്ചിട്ടുണ്ട്. ഈ നല്ല പ്ലാനുകളുടെ മുൻ നിരയിൽ ഇടം പിടിച്ചിരി​ക്കുന്നൊരു ബിഎസ്എൻഎൽ പ്ലാൻ ആണ് 797 രൂപയുടേത്.

ഡാറ്റ ​വേഗത പ്രശ്നമല്ലാത്തവർ...

ഡാറ്റ വേഗത 'പ്രശ്നമല്ലാത്ത' ബിഎസ്എൻഎൽ വരിക്കാർ, അ‌വരുടെ പ്രധാന പരാതിയായി ഉന്നയിക്കുന്നത് വാലിഡിറ്റി കാലയളവിനെപ്പറ്റിയാണ്. ഇത്തരം ആളുകളുടെ വാലിഡിറ്റി സംബന്ധിച്ച പരാതിക്കുള്ള ബിഎസ്എൻഎല്ലിന്റെ ഉത്തരമാണ് 797 രൂപയുടെ വാർഷിക പ്ലാൻ. റിപ്പബ്ലിക് ദിന ഓഫറിന്റെ ഭാഗമായാണ് ബിഎസ്എൻഎൽ 797 രൂപയുടെ ഈ പ്ലാൻ അ‌വതരിപ്പിച്ചത്. 365 ദിവസത്തെ വാലിഡിറ്റിയാണ് ഈ 797 രൂപയുടെ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. അ‌തായത് ഒരു വർഷം മുഴുവൻ ഉപയോക്താക്കർക്ക് ഇൻകമിങ് സൗകര്യം ഉറപ്പാണ്. ഇതോടൊപ്പം ഏതാനും ആനുകൂല്യങ്ങൾ നിശ്ചിത കാലയളവിലേക്ക് ബിഎസ്എൻഎൽ നൽകുന്നുണ്ട്.

എല്ലാമറിഞ്ഞ് കൂടെ നിൽക്കുന്നവരെ ​കൈവിടാത്ത ബിഎസ്എൻഎൽ

അ‌ൺലിമിറ്റഡ് വോയ്സ് കോളുകൾ...

അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, പ്രതിദിനം 100 SMS, പ്രതിദിനം 2 ജിബി ഡാറ്റ എന്നിവയാണ് ഈ പ്ലാനിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ. നിശ്ചിത ഡാറ്റ പരിധി പിന്നിട്ടാൽ വേഗത 40 കെബിപിഎസ് ആയി കുറയും. ഈ ആകർഷകമായ ആനുകൂല്യങ്ങളൊക്കെ വെറും 60 ദിവസത്തേക്ക് മാത്രമാണ് ലഭ്യമാകുക എന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. ചിലർക്ക് ഈ വാലിഡിറ്റി അ‌ത്ര കാര്യമായി തോന്നില്ല. എന്നാൽ സാധാരണക്കാരായ, ഡാറ്റ ആവശ്യങ്ങൾ അ‌ധികം ഇല്ലാത്ത ഉപയോക്താക്കളെ സം​ബന്ധിച്ചിടത്തോളം ഈ പ്ലാൻ ഏറെ ആശ്വാസകരമാണ്.

ബിഎസ്എൻഎൽ 4ജി, 5ജി...

അ‌തേസമയം, ബിഎസ്എൻഎൽ 4ജി സംബന്ധിച്ച വാർത്തകൾക്ക് ഇപ്പോൾ വീണ്ടും ചൂടുപിടിച്ചിട്ടുണ്ട്. 4ജി അ‌വതരിപ്പിക്കാൻ ബിഎസ്എൻഎൽ കാര്യമായ ശ്രമങ്ങൾ നടത്തിവരുന്നുണ്ട്. ബിഎസ്എൻഎൽ, എംടിഎൻഎൽ തുടങ്ങിയ പൊതുമേഖലാ കമ്പനികൾക്കായി 52,937 കോടി രൂപ സർക്കാർ ബജറ്റിൽ വകയിരുത്തിയെന്ന് ടെലിക്കോം മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കി. ഇത് ബിഎസ്എൻഎല്ലിന്റെ 4ജി നവീകരണ പദ്ധതികൾക്ക് ബലം കൂട്ടുന്നതായാണ് വിലയിരുത്തൽ. കഴിഞ്ഞ വർഷം ജൂലൈയിൽ ബിഎസ്എൻഎല്ലിനായി പ്രഖ്യാപിച്ച 1.64 ലക്ഷം കോടി രൂപയുടെ പുനരുജ്ജീവന പാക്കേജിന്റെ ഭാഗമാണ് ഇപ്പോൾ ബജറ്റിൽ തുക അ‌നുവദിച്ചിരിക്കുന്നത്. നിലവിലുള്ള ടവറുകൾ 4ജി, 5ജി സേവനങ്ങൾക്കായി നവീകരിക്കുന്നതിനും, പുതിയ ടവറുകൾ സ്ഥാപിക്കുന്നതിനും ലാൻഡ്ലൈൻ സംവിധാനങ്ങൾ നവീകരിക്കുന്നതിനും ബജറ്റ് വിഹിതം ഉപയോഗിക്കും.

Best Mobiles in India

English summary
The Rs 797 plan is BSNL's response to validity concerns. BSNL has introduced this Rs. 797 plan as part of its Republic Day offer. This plan offers a validity of 365 days. The benefits of unlimited voice calls, 100 SMS per day, and 2  GB of data per day will be available in this plan for 60 days.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X