3ഡി പ്രിന്റിങ് വഴി നിർമ്മിക്കപ്പെട്ട കൂടുതൽ മെച്ചപ്പെട്ട സ്മാർട്ഫോൺ ബാറ്ററികൾ ഉടൻ വരും!

By GizBot Bureau
|

3ഡി പ്രിന്റിങ്ങിനെ കുറിച്ച് നമ്മൾ കേൾക്കാൻ തുടങ്ങിയിട്ട് കുറച്ചു നാളായിട്ടുണ്ട്. ആദ്യമൊക്കെ കേൾക്കുമ്പോൾ ഇതെങ്ങനെ സാധ്യമാകുന്നു എന്ന് ചിന്തിച്ച നമ്മൾ പിന്നീട് അതിന്റെ പ്രവർത്തനം വിവരിച്ചുള്ള വിഡിയോകളിലൂടെയും മറ്റും എങ്ങനെ 3ഡിയിൽ പ്രിന്റ് ചെയ്യുന്നു എന്നത് മനസിലാക്കിയെടുത്തു. ഇനിയും ഏറെ അദ്ഭുതകരമായ അകണ്ടുപിടിത്തങ്ങൾ നടക്കാൻ പോകുന്ന ഒരു മേഖല കൂടിയാണ് ഈ 3ഡി പ്രിന്റിങ്. ഈ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി സ്മാർട്ഫോൺ ബാറ്ററികൾ നിർമ്മിച്ചാൽ എങ്ങനെയുണ്ടാകും?

 ഇത്തരമൊരു സാങ്കേതിക വിദ്യ

ഇത്തരമൊരു സാങ്കേതിക വിദ്യ

അത്തരമൊരു ശ്രമം നടപ്പിലാക്കാൻ ഒരുക്കുകയാണ് ഇന്ത്യക്കാർ ഉൾപ്പെടെയുള്ള ഒരു കൂട്ടം ശാസ്ത്രജ്ഞർ. കാർനഗി മെലൺ സർവ്വകലാശാലയിലെയും മിസ്സോറി ടെക്നിക്കൽ സർവ്വകലാശാലയിലെയും ചില ഗവേഷകരാണ് ഇത്തരമൊരു സാങ്കേതിക വിദ്യ കൊണ്ടുവരാൻ പോകുന്നതിന്റെ പിറകിൽ. ലീഥിയം അയൺ ബാറ്ററികളുടെ ഇലക്ട്രോഡുകൾ 3ഡി പ്രിന്റിങ് സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമ്മിച്ചെടുക്കാനുള്ള ഒരു ശ്രമമാണ് ഇവർ തുടങ്ങിവെച്ചിരിക്കുന്നത്.

 3ഡി

3ഡി

വെറും ബാറ്ററി ഉണ്ടാക്കുക എന്നതിന് മാത്രമായിട്ട് ഈ 3ഡി സാങ്കേതിക വിദ്യ ഉപയോഗിക്കുകയാണെങ്കിൽ അതിലെ വലിയ പുതുമയൊന്നും നമുക്ക് പറയാൻ പറ്റില്ല. കാരണം ഇന്ന് പലതും ഈ പ്രിന്റിങ് വഴി ഉണ്ടാക്കിയെടുക്കുന്നുണ്ട്. അതിനാൽ തന്നെ അല്പം മെച്ചപ്പെട്ട സ്മാർട്ഫോൺ ബാറ്ററിയാണ് ഇവരുടെ മനസ്സിലുള്ളത്. അല്പം മെച്ചപ്പെട്ട ബാറ്ററി നിലവാരവും എളുപ്പത്തിലുള്ള ചാർജ്ജിങ് സാധ്യമാക്കുന്നതും അധികമായി നിലനിൽക്കുന്നതുമായ സ്മാർട്ഫോൺ ബാറ്ററികൾ ഉണ്ടാക്കിയെടുക്കാൻ ആവുമെന്ന് ഇവർ പറയുന്നു.

3ഡി പ്രിന്റിങ്ങിൽ

3ഡി പ്രിന്റിങ്ങിൽ

സാധാരണ ബാറ്ററികളിൽ മുപ്പത് ശതമാനം മുതൽ അമ്പത് ശതമാനം വരെ ഇലക്ട്രോഡുകൾ പലപ്പോഴും വേണ്ട വിധത്തിൽ ഉപയോഗപ്പെടുത്താൻ പറ്റാറില്ല. എന്നാൽ ഇതിന് ശാശ്വതമായ ഒരു പരിഹാരം 3ഡി പ്രിന്റിങ്ങിൽ നിർമ്മിച്ച ഈ ബാറ്ററികൾ കൊണ്ടുവരും എന്ന് ഇവർ പറയുന്നു. പരമാവധി ഇലക്ട്രോഡിനെ പൂർണ്ണമായും ഉപയോഗപ്പെടുത്താൻ ഉതകുന്ന രീതിയിലുള്ള ഒരു നിർമാണ പ്രക്രിയയാണ് ഇതിലൂടെ കൊണ്ടുവരപ്പെടുക. ഏതായാലും ഈ രംഗത്തെ കൂടുതൽ വാർത്തകൾക്കായി നമുക്ക് കാത്തിരിക്കാം.

ഈ ആഴ്ചയില്‍ നിങ്ങള്‍ക്കു വാങ്ങാന്‍ അനുയോജ്യമായ ഫോണുകള്‍ഈ ആഴ്ചയില്‍ നിങ്ങള്‍ക്കു വാങ്ങാന്‍ അനുയോജ്യമായ ഫോണുകള്‍


Best Mobiles in India

Read more about:
English summary
3d Printing to Improve Smartphone Battery Perfomance

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X