ഒന്നു ചെയ്താൽ വീണ്ടും വീണ്ടും ചെയ്യാൻ തോന്നും; കിടിലൻ 4 ബിഎസ്എൻഎൽ റീച്ചാർജ് പ്ലാനുകൾ
ഇന്ത്യയിലെ നിരവധി സാധാരണക്കാർ ഇന്നും ആശ്രയിക്കുന്ന ടെലിക്കോം സ്ഥാപനമാണ് ബിഎസ്എൻഎൽ (BSNL). പലയിടത്തും ബിഎസ്എൻഎൽ ടെലിക്കോം സേവനങ്ങൾക്ക് നിരവധി പോരായ്മകൾ ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. അവയെല്ലാം പരിഹരിക്കാനും ജിയോയോടും എയർടെലിനോടും മത്സരിക്കാനുള്ള ശേഷി നേടാനുമുള്ള നീക്കങ്ങൾ ബിഎസ്എൻഎൽ നടത്തിവരികയാണ്. അതിനാൽ അധികം വൈകാതെ വരിക്കാർക്ക് 4ജി സേവനങ്ങൾ ലഭ്യമായിത്തുടങ്ങും.
നിരവധി മികച്ച റീച്ചാർജ് പ്ലാനുകൾ ബിഎസ്എൻഎൽ തങ്ങളുടെ വരിക്കാർക്കായി അവതരിപ്പിച്ചിട്ടുണ്ട്. ഇതിൽ പല പ്ലാനുകളും മറ്റ് കമ്പനികളുടെ റീച്ചാർജ് പ്ലാനുകൾ നൽകുന്ന ആനുകൂല്യങ്ങൾ അതിനെക്കാൾ കുറഞ്ഞ നിരക്കിലാണ് ലഭ്യമാകുന്നത്. കുറഞ്ഞ നിരക്കിലുള്ള പ്ലാനുകൾ, അതിൽ നൽകുന്ന തുകയെക്കാൾ മൂല്യമുള്ള ആനുകൂല്യങ്ങൾ- അതാണ് ബിഎസ്എൻഎൽ പ്ലാനുകളുടെ പ്രത്യേകത.

ഒരു തവണ ചെയ്താൽ ഇഷ്ടപ്പെട്ട് വീണ്ടും വീണ്ടും ചെയ്യാൻ പ്രേരിപ്പിക്കുന്നവയാണ് പല ബിഎസ്എൻഎൽ പ്ലാനുകളും. ഉപയോക്താക്കൾക്ക് തങ്ങളുടെ സാമ്പത്തിക സ്ഥിതിക്കും ആവശ്യങ്ങൾക്കും അനുസരിച്ച് തെരഞ്ഞെടുക്കാൻ സാധിക്കുന്ന നിരവധി പ്രീപെയ്ഡ് പ്ലാൻ ബിഎസ്എൻഎൽ റീച്ചാർജ് പ്ലാനുകളുടെ പട്ടികയിൽ കാണാൻ സാധിക്കും. അതിൽ മികച്ച നാല് പ്ലാനുകൾ ഇവിടെ പരിചയപ്പെടാം.
299 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ: ഏറ്റവും കുറഞ്ഞ നിരക്കിൽ, എന്നാൽ എല്ലാ ആനുകൂല്യങ്ങളും ഏറ്റവും മികച്ച അളവിൽ 30 ദിവസത്തേക്ക് ലഭ്യമാക്കുന്ന ബിഎസ്എൻഎൽ പ്ലാൻ ആണ് 299 രൂപയുടേത്. ഡാറ്റ ആവശ്യമുള്ള ബിഎസ്എൻഎൽ ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം മറ്റൊരു ആനുകൂല്യവും ഇല്ലെങ്കിലും കണ്ണുമടച്ച് തെരഞ്ഞെടുക്കാവുന്ന ഒരു റീച്ചാർജ് പ്ലാൻ ആണ് ഇത്.

പ്രതിദിനം 3ജിബി ഡാറ്റ, അൺലിമിറ്റഡ് വോയിസ് കോളിങ്, പ്രതിദിനം 100 എസ്എംഎസ് എന്നിവ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. പ്രതിദിന ഡാറ്റ പരിധി പിന്നിട്ടാൽ ഇന്റർനെറ്റ് വേഗത 40 കെബിപിഎസ് ആയി കുറയും. അധിക ആനുകൂല്യങ്ങളൊന്നും ഇതിലില്ല. എന്നാൽ ബിഎസ്എൻഎൽ സെൽഫ്കെയർ ആപ്പ് ഉപയോഗിച്ച് റീച്ചാർജ് ചെയ്യുമ്പോൾ 3ജിബി എക്സ്ട്രാ ഡാറ്റ കിട്ടും.
499 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ: അൺലിമിറ്റഡ് വോയിസ് കോൾ ആനുകൂല്യം ഈ പ്ലാനിൽ ആസ്വദിക്കാൻ സാധിക്കും. ഇതോടൊപ്പം 2ജിബി പ്രതിദിന ഡാറ്റയും 100 സൗജന്യ എസ്എംഎസുകളും ഈ പ്ലാൻ നൽകുന്നുണ്ട്. കൂടാതെ ബിഎസ്എൻഎൽ സെൽഫ്കെയർ ആപ്പ് ഉപയോഗിച്ച് റീച്ചാർജ് ചെയ്യുമ്പോൾ 3ജിബി എക്സ്ട്രാ ഡാറ്റയും ലഭിക്കും. 75 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി.
599 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ: ദീർഘകാല വാലിഡിറ്റി ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് തെരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനുകളിൽ ഒന്നാണ് ഇത്. പ്രതിദിനം 3ജിബി ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിങ്, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് 84 ദിവസം വാലിഡിറ്റിയുള്ള ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ.

സിങ് മ്യൂസിക്, പിആർബിടി, അസ്ട്രോ സെൽ തുടങ്ങിയ അധിക ആനുകൂല്യങ്ങളും 599 രൂപയുടെ ഈ പ്രീപെയ്ഡ് റീച്ചാർജ് പ്ലാനിൽ ബിഎസ്എൻഎൽ നൽകുന്നുണ്ട്. ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് ഉപയോഗിച്ച് റീച്ചാർജ് ചെയ്യുമ്പോൾ ഈ പ്ലാനിലും 3ജിബി എക്സ്ട്രാ ഡാറ്റ സൗജന്യമായി ലഭ്യമാകും.
666 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ: ദേശീയ റോമിംഗിൽ പോലും ഉപഭോക്താക്കൾക്ക് അൺലിമിറ്റഡ് വോയ്‌സ് കോളിങ് സൗകര്യം, പ്രതിദിനം 2ജിബി ഡാറ്റ, 100 എസ്എംഎസ് എന്നിവ വാഗ്ദാനം ചെയ്യുന്ന പ്ലാനാണിത്. 105 ദിവസമാണ് വാലിഡിറ്റി. ഈ പ്ലാൻ വിളിക്കപ്പെടുന്നതുതന്നെ ബെസ്റ്റ് സെല്ലർ പായ്ക്ക് എന്നാണ്. ബിഎസ്എൻഎൽ ട്യൂൺസ്, സിങ് മ്യൂസിക് ഉൾപ്പെടെയുള്ള അധിക ആനുകൂല്യങ്ങളും ഇതിലുണ്ട്.


Click it and Unblock the Notifications








