Home
News

ഉള്ളതുകൊണ്ട് ഓണം പോലെ! ജിയോ വരിക്കാർക്ക് പ്രയോജനപ്പെടുന്ന 4 റീച്ചാർജ് പ്ലാനുകൾ

ഉള്ളതുകൊണ്ട് ഓണം പോലെ എന്നാണ് പഴമക്കാർ പറഞ്ഞിരിക്കുന്നത്. അ‌തായത് പരിമിതമായ സാഹചര്യത്തിലാണ് നാം ഉള്ളത് എങ്കിലും കിട്ടുന്നതൊക്കെ വച്ച് അ‌ഡ്ജസ്റ്റ് ചെയ്ത് ഓണം പോലെ ​സന്തോഷത്തോടെ മുന്നോട്ട് പോകണം എന്നർഥം. ഇപ്പോൾ ഇന്ത്യയിൽ ടെലിക്കോം നിരക്ക് വർധന നടപ്പിലായിട്ട് ഒരു മാസം പിന്നിട്ടിരിക്കുന്നു. ജിയോയും എയർടെലും ജൂ​ലൈ മൂന്നിനും വൊഡാഫോൺ ഐഡിയ ജൂ​ലൈ നാലിനും ആണ് പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ കൊണ്ടുവന്നത്. നിരക്ക് വർധനയ്ക്ക് മുൻപ് റീച്ചാർജ് ചെയ്ത പലരും ഇപ്പോൾ അ‌ടുത്ത റീച്ചാർജ് ചെയ്യാൻ സമയമായിട്ടുണ്ട്. എന്നാൽ കഴിഞ്ഞ തവണ തങ്ങൾ ഉപയോഗിച്ച റീച്ചാർജ് പ്ലാനുകൾ ഇവർക്കിപ്പോൾ കാണാൻ സാധിക്കില്ല.

പുതിയ പ്ലാനുകൾ നിലവിൽ വന്നതിനൊപ്പം പഴയ റീച്ചാർജ് പ്ലാനുകൾ നിർത്തലാക്കപ്പെട്ടു. 40-50 രൂപ മുതൽ 600 രൂപ വരെയൊക്കെയാണ് റീച്ചാർജ് നിരക്കുകൾ വർധിച്ചിരിക്കുന്നത്. അ‌തിനാൽ പുതിയതായി റീച്ചാർജ് ചെയ്യാൻ പ്ലാൻ അ‌ന്വേഷിക്കുന്നവരെ സംബന്ധിച്ചിടത്തോളം കുറഞ്ഞ നിരക്കിൽ ലഭ്യമാകുന്ന പ്ലാനുകൾ വളരെ കുറവായിരിക്കും.

ഉള്ളതുകൊണ്ട് ഓണം പോലെ!  പ്രയോജനപ്പെടുന്ന 4 ജിയോ റീച്ചാർജ് പ്ലാനുകൾ

ഇന്ത്യയിൽ ആദ്യം റീച്ചാർജ് നിരക്ക് വർധന പ്രഖ്യാപിച്ചത് റിലയൻസ് ജിയോയാണ്. ഈ നിരക്ക് വർധന നടപ്പിലായതിന് ശേഷം ജിയോയ്ക്ക് എതിരേ സാമൂഹികമാധ്യമങ്ങളിൽ ശക്തമായ പ്രതിഷേധം ഉയരുകയും സ്വകാര്യ ടെലിക്കോം കണക്ഷനുകൾ ഉപേക്ഷിച്ച് ബിഎസ്എൻഎല്ലിലേക്ക് പോർട്ട് ചെയ്യണം എന്ന ആവശ്യമുയർത്തി പ്രചാരണങ്ങൾ ഉണ്ടാകുകയും ചെയ്തു.

നിരക്ക് വർധന നടപ്പിലാക്കാഞ്ഞ ബിഎസ്എൻഎൽ സ്വകാര്യ ടെലിക്കോം കമ്പനികൾക്ക് ഒരു തലവേദനയായി മാറി. കുറഞ്ഞ നിരക്കിലുള്ള ഏതെങ്കിലുമൊക്കെ പ്ലാനുകൾ നിരക്ക് വർധനയെ ബാധിക്കാത്ത വിധത്തിൽ നൽകാൻ ജിയോ ശ്രമിച്ചു. അ‌തിന്റെ ഫലമായി ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കപ്പെട്ട് ചില പുതിയ പ്രീപെയ്ഡ് പ്ലാനുകൾ അ‌വതരിപ്പിക്കപ്പെട്ടു.

ഉള്ളതുകൊണ്ട് ഓണം പോലെ!  പ്രയോജനപ്പെടുന്ന 4 ജിയോ റീച്ചാർജ് പ്ലാനുകൾ

ഇത് കൂടാതെ മുൻപ് കുറഞ്ഞ നിരക്കിൽ ലഭ്യമായിരുന്ന ചില പ്ലാനുകൾ ഇപ്പോൾ അ‌ൽപ്പം ഉയർന്ന വിലയിൽ ആണെങ്കിലും ലഭ്യമായിട്ടുണ്ട്. ഇത്തരത്തിൽ 300 രൂപയിൽ താഴെ നിരക്കിൽ ജിയോയിൽ ലഭ്യമായിട്ടുള്ള 4 പ്രീപെയ്ഡ് പ്ലാനുകൾ ജിയോയുടെ പക്കലുണ്ട്. ഉള്ളതുകൊണ്ട് ഓണം പോലെ കഴിയാൻ താൽപര്യമുള്ളവർക്കായി ഈ പ്ലാനുകൾ ഇവിടെ പരിചയപ്പെടുത്തുന്നു.

199 രൂപയുടെ ജിയോ പ്രീപെയഡ് പ്ലാൻ: 18 ദിവസമാണ് ഈ ജിയോ പ്ലാനിന്റെ വാലിഡിറ്റി. പ്രതിദിനം 1.5 ജിബി ഡാറ്റ വീതം ആകെ 27ജിബി ഡാറ്റ, അൺലിമിറ്റഡ് കോളുകൾ, പ്രതിദിനം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങളും ഈ പ്ലാനിൽ ലഭിക്കും. ഇതിന് പുറമേ ജിയോ ആപ്പുകളിലേക്കുള്ള സബ്സ്ക്രിപ്ഷനും ഉണ്ട്.

209 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ: ഈ തുകയിൽ ജിയോയ്ക്ക് മുൻപ് ഒരു റീച്ചാർജ് പ്ലാൻ ഉണ്ടായിരുന്നു. എന്നാൽ ഇത് ആ പ്ലാനല്ല. 209 രൂപയുടെ ജിയോ പ്ലാനിൽ ഇപ്പോൾ 22 ദിവസ വാലിഡിറ്റി, പ്രതിദിനം 1ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങളാണ് ലഭിക്കുക.

ഉള്ളതുകൊണ്ട് ഓണം പോലെ!  പ്രയോജനപ്പെടുന്ന 4 ജിയോ റീച്ചാർജ് പ്ലാനുകൾ

249 രൂപയുടെ ജിയോ പ്ലാൻ: നിരക്ക് വർധനയ്ക്ക് മുൻപ് 209 രൂപയുടെ പ്ലാനിൽ ലഭിച്ചിരുന്ന ആനുകൂല്യങ്ങളാണ് 40 രൂപ വർധനവോടെ ഇപ്പോൾ 249 രൂപയ്ക്ക് കിട്ടുന്നത്. ഈ പ്ലാനിൽ 28 ദിവസ വാലിഡിറ്റിയിൽ പ്രതിദിനം 1ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങളാണ് ലഭിക്കുക.

299 രൂപയുടെ ജിയോ പ്ലാൻ: 28 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. ഇതിൽ 1.5 ജിബി പ്രതിദിന ഡാറ്റ (മൊത്തം 42 ജിബി), അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ്, ജിയോ ആപ്പുകളിലേക്കുള്ള സബ്സ്ക്രിപ്ഷൻ എന്നിവ ലഭിക്കും. മുൻപ് 239 രൂപയ്ക്ക് ലഭിച്ചിരുന്ന പ്ലാനാണ് ഇപ്പോൾ 299 രൂപ നിരക്കിൽ ലഭിക്കുന്നത്.

More from GizBot

Best Mobiles in India

English summary
After the mobile tariff hike, there are 4 recharge plans available in the list of Jio Prepaid Plans that are available at less than Rs 300. They are priced at Rs 199, Rs 209, Rs 249 and Rs 299. Out of this, the Rs 199 plan offers benefits for 18 days validity and the Rs 299 plan offers benefits for 28 days validity.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X