ഒരുപാട് ഇടങ്ങളിൽ പോകേണ്ടതല്ലേ ഇത് ഇരിക്കട്ടെ! വരിക്കാർക്ക് എക്സ്ട്രാ ഡാറ്റ നൽകുന്ന 4 ജിയോ പ്ലാനുകൾ
അളന്നുതൂക്കി ഡാറ്റ ലഭ്യമായിരുന്ന ഒരു കാലഘട്ടം നമ്മുടെ ടെലിക്കോം രംഗത്ത് ഉണ്ടായിരുന്നു. ഈ സമയത്ത് ചില സ്മാർട്ട്ഫോൺ ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം ഡാറ്റ എത്രകിട്ടിയാലും മതിയാകുമായിരുന്നില്ല. എന്നാലിപ്പോൾ മികച്ച നിരവധി പ്ലാനുകൾ എത്തുകയും ജിയോയും എയർടെലും അൺലിമിറ്റഡ് 5ജി ഡാറ്റ നൽകുകയും ചെയ്യുന്നതിനാൽ ഡാറ്റ ദാരിദ്രം കുറവാണ്.
എങ്കിലും 4ജി ഫോണുകൾ ഉപയോഗിക്കുന്ന ടെലിക്കോം ഉപയോക്താക്കൾക്ക് ഡാറ്റയ്ക്കായി നല്ലൊരു തുക മുടക്കേണ്ടിവരുന്നുണ്ട്. ഡാറ്റയില്ലാതെ സ്മാർട്ട്ഫോൺ ഉപയോഗം അൽപ്പം ബുദ്ധിമുട്ടാണ്. വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക്ക്, വിവിധ വീഡിയോ പ്ലാറ്റ്ഫോമുകൾ, വെബ്സൈറ്റുകൾ തുടങ്ങി നേരമ്പോക്കിന് നിരവധി ഓപ്ഷനുകൾ സ്മാർട്ട്ഫോണിലുണ്ടെങ്കിലും ഇതിനെല്ലാം അടിസ്ഥാനം ഡാറ്റയാണ്, അതില്ലെങ്കിൽ നേരമ്പോക്കില്ല.

ഡാറ്റയുടെ ഈ പ്ലാധാന്യം അറിയാവുന്ന ജിയോ തങ്ങളുടെ വരിക്കാർക്കായി ചില പ്ലാനുകളിൽ ഇപ്പോൾ എക്സ്ട്രാ ഡാറ്റ വാഗ്ദാനം ചെയ്യുന്നുണ്ട്. 398 രൂപ, 749 രൂപ, 1198 രൂപ, 4498 രൂപ തുടങ്ങിയ നിരക്കുകളിൽ എത്തുന്ന ജിയോ പ്രീപെയ്ഡ് പ്ലാനുകളിൽ ഈ എക്സ്ട്രാ ഡാറ്റ ആനുകൂല്യം ആസ്വദിക്കാൻ സാധിക്കും. ഈ പ്ലാനുകളെ വിശദമായി പരിചയപ്പെടാം.
398 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ: പ്രതിദിനം 2 ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നിവയാണ് 398 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. 28 ദിവസ വാലിഡിറ്റിയിലാണ് ഈ റീച്ചാർജ് പ്ലാൻ എത്തുന്നത്. ആനുകൂല്യങ്ങളാൽ സമ്പന്നമാണ് ഈ ജിയോ പ്ലാൻ.
സോണി ലിവ്, സീ5, ജിയോസിനിമ പ്രീമിയം, ലയൻസ്ഗേറ്റ് പ്ലേ, ഡിസ്കവറി പ്ലസ്, സൺ നെക്സ്റ്റ്, കാഞ്ചാ ലങ്ക, പ്ലാനെറ്റ് മറാത്തി, ചൗപൽ, ഡോക്യുബെ, ഹോയ് ചോയ്, എപ്പിക്ഓൺ, ജിയോ ടിവി, ജിയോ ക്ലൗഡ് എന്നിവയുടെ സബ്സ്ക്രിപ്ഷൻ ഈ പ്ലാനിൽ ലഭ്യമാകും. ഇത് കൂടാതെ 6ജിബി എക്സ്ട്രാ ഡാറ്റയും ഈ പ്ലാനിനൊപ്പം സൗജന്യമായി ലഭിക്കും.
പ്രതിദിനം ലഭിക്കുന്ന 2ജിബി ഡാറ്റയ്ക്ക് പുറമേയാണ് 398 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാനിൽ 6ജിബി ഡാറ്റയും ലഭ്യമാകുക. ഇത് ഈ പ്ലാനിന്റെ മധുരം കൂടുതൽ വർധിപ്പിക്കുന്നു. സാധാരണ ഗതിയിൽ ജിയോ വരിക്കാർക്ക് 6ജിബി ഡാറ്റ ലഭ്യമാകണമെങ്കിൽ 61 രൂപ മുടക്കേണ്ടിവരും എന്നകാര്യവും ഇവിടെ ഓർക്കാവുന്നതാണ്.
749 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ: പ്രതിദിനം 2ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. 90 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. ജിയോ ആപ്പുകളിലേക്കുള്ള സബ്സ്ക്രിപ്ഷൻ അധിക ആനുകൂല്യമായി ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. അതോടൊപ്പം ക്രിക്കറ്റ് ഓഫറിന്റെ ഭാഗമായി 20ജിബി എക്സ്ട്രാ ഡാറ്റയും ഇപ്പോൾ കിട്ടും.

1198 രൂപയുടെ ജിയോ പ്ലാൻ: ഒരുപാട് ആനുകൂല്യങ്ങളാൽ സമ്പന്നമായ മറ്റൊരു ജിയോ പ്രീപെയ്ഡ് പ്ലാൻ ആണ് ഇത്. 2 ജിബി പ്രതിദിന ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ. 84 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി.
84 ദിവസത്തേക്ക് 14 ഒടിടികൾ അടങ്ങുന്ന ജിയോ ടിവി പ്രീമിയം സബ്സ്ക്രിപ്ഷൻ ആനുകൂല്യവും ഈ പ്ലാനിൽ ആസ്വദിക്കാം. ജിയോസിനിമ പ്രീമിയം, ഡിസ്നി+ ഹോട്ട്സ്റ്റാർ, സീ5, സോണി ലിവ്, പ്രൈം വീഡിയോ(മൊബൈൽ), ലയൻസ്ഗേറ്റ് പ്ലേ, ഡിസ്കവറി പ്ലസ്, ഡോക്യുബെ, ഹോയ് ചോയ്, സൺ നെക്സ്റ്റ്, പ്ലാനെറ്റ് മറാത്തി, ചൗപൽ, എപ്പിക്ഓൺ, കാഞ്ചാ ലങ്ക തുടങ്ങിയവയൊക്കെയാണ് ഇതിലുൾപ്പെടുന്നത്.

ഇതിൽ ഡിസ്നി+ ഹോട്ട്സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷൻ മൂന്ന് മാസത്തേക്ക് മാത്രമേ ലഭ്യമാകൂ, പ്രൈം വീഡിയോ മൊബൈൽ പതിപ്പും ജിയോ സിനിമ പ്രീമിയവും 84 ദിവസത്തേക്ക് ലഭ്യമാണ്. ഈ ആനുകൂല്യങ്ങൾക്കെല്ലാം പുറമേ ഈ പ്ലാൻ 18ജിബി എക്സട്രാ ഡാറ്റ വാഗ്ദാനം ചെയ്യുന്നു. മൈ ജിയോ ആപ്പിലാണ് ഈ ആനുകൂല്യം ലഭ്യമാകുക.
4498 രൂപയുടെ ജിയോ പ്ലാൻ: 365 ദിവസ വാലിഡിറ്റിയിൽ എത്തുന്ന ഈ പ്ലാൻ അൺലിമിറ്റഡ് വോയ്‌സ് കോളിങ്, ദിവസം 100 എസ്എംഎസ്, 2ജിബി പ്രതിദിന ഡാറ്റ എന്നിവ വാഗ്ദാനം ചെയ്യുന്നു. ഈ പ്രധാന ആനുകൂല്യങ്ങൾക്ക് പുറമേ 13+ ഒടിടി പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷൻ അടങ്ങുന്ന ജിയോടിവി പ്രീമിയം സബ്സ്ക്രിപ്ഷനും 78ജിബി എക്സ്ട്രാ ഡാറ്റയും ഈ പ്ലാനിലുണ്ട്.


Click it and Unblock the Notifications








