നഷ്ടപ്പെട്ട/മോഷണം പോയ ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് ബ്ലോക്ക് ചെയ്യാനുള്ള 4 വഴികള്‍

By Gizbot Bureau
|

ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കാനുള്ള ഏറ്റവും എളുപ്പവഴിയാണ് എടിഎം കാര്‍ഡ്. അതുകൊണ്ട് തന്നെ അവ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു. ഇതോടെ എടിഎം കാര്‍ഡുകള്‍ സുരക്ഷിതമായി സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും വര്‍ദ്ധിച്ചിരിക്കുകയാണ്. എത്രയൊക്കെ സൂക്ഷിച്ചാലും ചില അവസരങ്ങളില്‍ ഇവ നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്യാം. എടിഎം കാര്‍ഡ്/ക്രെഡിറ്റ് കാര്‍ഡ് കൈമോശം വന്നാല്‍ ആദ്യം എന്താണ് ചെയ്യേണ്ടത്?

നഷ്ടപ്പെട്ട/മോഷണം പോയ ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് ബ്ലോക്ക് ചെയ്യാനുള്ള

എത്രയും വേഗം കാര്‍ഡ് ബ്ലോക്ക് ചെയ്യുക. കാര്‍ഡിന്റെ ദുരുപയോഗം തടയുന്നതിന് ഇത് അത്യാവശ്യമാണ്. കാര്‍ഡ് ബ്ലോക്ക് ചെയ്യുന്നതിന് പല വഴികളുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.

കസ്റ്റമര്‍ കെയറില്‍ വിളിക്കുക

കസ്റ്റമര്‍ കെയറില്‍ വിളിക്കുക

എല്ലാ എടിഎം കാര്‍ഡുകളുടെ പിന്നിലും ഒരു ടോള്‍ഫ്രീ നമ്പര്‍ പ്രിന്റ് ചെയ്തിരിക്കും. ഇത് എവിടെയെങ്കിലും സൂക്ഷിക്കാന്‍ ശ്രദ്ധിക്കുക. നമ്പര്‍ കൈയില്‍ ഇല്ലെന്ന് കരുതി വിഷമിക്കണ്ട. ബാങ്കിന്റെ പേര് ഉപയോഗിച്ച് ഗൂഗിളില്‍ തിരഞ്ഞ് ഈ നമ്പര്‍ കണ്ടെത്താന്‍ സാധിക്കും. കസ്റ്റമര്‍ കെയറിലേക്ക് വിളിക്കുന്നതിന് മുമ്പ് ബാങ്ക് അക്കൗണ്ട് നമ്പര്‍, അവസാന പണമിടപാട് സംബന്ധിച്ച വിവരങ്ങള്‍ മുതലായ അത്യാവശ്യ കാര്യങ്ങള്‍ നിങ്ങളുടെ പക്കലുണ്ടായിരിക്കണം

നെറ്റ്ബാങ്കിംഗ്

നെറ്റ്ബാങ്കിംഗ്

കമ്പ്യൂട്ടര്‍ അല്ലെങ്കില്‍ സ്മാര്‍ട്ട്‌ഫോണില്‍ നിന്ന് ഇന്റര്‍നെറ്റ് ബാങ്കിംഗ് അക്കൗണ്ട് ലോഗിന്‍ ചെയ്യുക. കാര്‍ഡ് അല്ലെങ്കില്‍ സര്‍വ്വീസസ് സെക്ഷന്‍ എടുത്ത് കാര്‍ഡ് ബ്ലോക്ക് ചെയ്യാനുള്ള അപേക്ഷ സമര്‍പ്പിക്കുക.

എസ്എംഎസ്

എസ്എംഎസ്

എസ്എംഎസ് അയച്ച് കാര്‍ഡ് ബ്ലോക്ക് ചെയ്യാനുള്ള സൗകര്യം ഇപ്പോള്‍ മിക്ക ബാങ്കുകളും നല്‍കുന്നുണ്ട്. ബാങ്കില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പരില്‍ നിന്നാണ് എസ്എംഎസ് അയക്കേണ്ടത്. എസ്എംഎസില്‍ BLOCK എന്ന് കാണിച്ചിരിക്കണം.

അടുത്തുള്ള ശാഖ സന്ദര്‍ശിക്കുക

അടുത്തുള്ള ശാഖ സന്ദര്‍ശിക്കുക

കാര്‍ഡ് നഷ്ടപ്പെടുന്നത് ബാങ്കിന്റെ പ്രവൃത്തി സമയത്താണെങ്കില്‍ അടുത്തുള്ള ശാഖ സന്ദര്‍ശിച്ച് കാര്‍ഡ് ബ്ലോക്ക് ചെയ്യാന്‍ ആവശ്യപ്പെടുക.

Best Mobiles in India

Read more about:
English summary
4 Simple Ways To Block A Lost Credit Or Debit Card

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X