നാലു വയസ്സുകാരന്‍ ഐഫോണ്‍ സിരി ഉപയോഗിച്ച് അമ്മയുടെ ജീവന്‍ രക്ഷിച്ചു!

Written By:

ഐഫോണുകളില്‍ ഉപയോഗിക്കുന്ന ഇന്റലിജന്റ് പേഴ്‌സണല്‍ അസിസ്റ്റന്റ് ടൂളാണ് സിരി. ഇത് ഇപ്പോള്‍ നിരവധി കാര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു. നമ്മുടെ ജീവിതത്തിലെ ചെറിയ കാര്യങ്ങള്‍ മുതല്‍ പ്രധാന കാര്യങ്ങളില്‍ വരെ തീരുമാനമെടുക്കാന്‍ കഴിയും ആപ്പിള്‍ സിരി ഉപയോഗിച്ച്.

എന്നാല്‍ ഇന്ന് ഒരു നാലു വയസ്സുകാരന്‍ ആപ്പിള്‍ സിരി ഉപയോഗിച്ച് അമ്മയുടെ ജീവന്‍ രക്ഷിച്ചിരിക്കുന്നു. ചെറിയ കുട്ടിയായിരുന്നപ്പോള്‍ തന്നെ ആപ്പിള്‍ ഐഫോണും സിരിയും ഉപയോഗിക്കുമായിരുന്നു ഈ നാലു വയസ്സുകാരന്‍.

ഗാലക്‌സി എസ്8, എസ്8 പ്ലസ് ഔദ്യോഗിക സവിശേഷതകള്‍ ഞെട്ടിക്കുന്നു!

നാലു വയസ്സുകാരന്‍ ഐഫോണ്‍ സിരി ഉപയോഗിച്ച് അമ്മയുടെ ജീവന്‍ രക്ഷിച്ചു!

ലണ്ടനിലാണ് ഈ സംഭവം നടന്നത്. റോമന്‍ എന്നു പേരുളള നാലു വയസ്സുകാരന്റെ അമ്മ അബോധാവസ്ഥയില്‍ നിലത്തു കിടക്കുകയായിരുന്നു. ആ കുട്ടി അമ്മയെ ഉണര്‍ത്താന്‍ കഠിനമായി പരിശ്രമിച്ചു. എന്നാല്‍ അതു കൊണ്ടൊന്നും അവര്‍ ഉണര്‍ന്നില്ല. അങ്ങനെ റോമന് പെട്ടന്ന ഒരു കാര്യം ഓര്‍മ്മ വന്നു.

അവന്‍ ആപ്പിള്‍ ഐഫോണെടുത്ത് അമ്മയുടെ വിരല്‍ കൊണ്ട് അണ്‍ലോക്ക് ചെയ്തു. അതിനു ശേഷം എഐ സിരി ആപ്പിള്‍ ക്ലിക്ക് ചെയ്ത് 999 എന്ന എമര്‍ജെന്‍സി നമ്പറിലേക്കു വിളിച്ചു.

നാലു വയസ്സുകാരന്‍ ഐഫോണ്‍ സിരി ഉപയോഗിച്ച് അമ്മയുടെ ജീവന്‍ രക്ഷിച്ചു!

ഫോണ്‍ എടുത്ത ഉടനെ റോമന്‍ പറഞ്ഞത് ഇങ്ങനെയാണ്, 'അമ്മ മരിച്ചു'. അപ്പോള്‍ അടുത്ത ചോദ്യം ഇങ്ങനെ, മരിച്ചു എന്ന് എങ്ങനെ മനസ്സിലായി? അത് അമ്മ ഇപ്പോള്‍ കണ്ണ് തുറക്കുന്നില്ല, ശ്വാസവും വിടുന്നില്ല എന്നെക്കെ അവന്‍ പറഞ്ഞു.

ജിയോ പ്രൈം മെമ്പര്‍ഷിപ്പ് പുതുക്കാനുളള സമയം നീട്ടും!

റോമന്‍ പറഞ്ഞ അഡ്രസ്സില്‍ മെഡിക്കല്‍ സംഖം എത്തുകയും വേണ്ട പ്രാധമിക ചികിത്സകള്‍ നല്‍കുകയും ചെയ്ത് റോമന്റെ അമ്മയുടെ ജീവന്‍ രക്ഷിച്ചു.

English summary
Well, Apple’s voice assistant still catches flak for its failures to respond correctly to basic commands.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot