ചൊവ്വയില്‍ സ്ഥിരതാമസമാക്കാന്‍ തിരുവനന്തപുരം സ്വദേശിയും

By Bijesh
|

മടങ്ങിവരവില്ലാത്ത ചൊവ്വാ യാത്രയില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരം സ്വദേശിക്കും അവസരം ലഭിച്ചതായി വിവരരം. ഹോളണ്ട് ആസ്ഥാനമായ മാഴ്‌സ് വണ്‍ എന്ന എന്‍.ജി.ഒ വിഭാവനം ചെയ്യുന്ന ചൊവ്വായാത്രയ്ക്കുള്ള 705 പേരുടെ ചുരുക്കപ്പട്ടികയിലാണ് തിരുവനന്തപുരം സ്വദേശിയും ഉള്‍പ്പെട്ടിരിക്കുന്നത്. ഇയാളെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

2024 -ല്‍ യാത്ര തുടങ്ങാനാണ് മാഴ്‌സ് വണ്‍ ഉദ്ദേശിക്കുന്നത്. മടങ്ങിവരവില്ലാത്ത ഈ യാത്രയുടെ ലക്ഷ്യം ചൊവ്വയില്‍ കോളനി ആരംഭിച്ച് മനുഷ്യവാസം തുടങ്ങുക എന്നാണ്. തിരുവനന്തപുരം സ്വദേശിക്കു പുറമെ ന്യൂഡല്‍ഹി, ഹൈദരാബാദ്, മുംബൈ, കോല്‍ക്കത്ത, പൂനെ എന്നിവിടങ്ങളില്‍ നിന്നായി 44 ഇന്ത്യക്കാരും ചുരുക്കപ്പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. ഇതില്‍ 17 സ്ത്രീകളും 27 പുരുഷന്‍മാരും ഉള്‍പ്പെടും.

140 രാജ്യങ്ങളില്‍ നിന്നായി രണ്ടുലക്ഷത്തിലധികം പേരാണ് വണ്‍വേ ട്രിപ്പിനുള്ള യാത്രയ്ക്ക് അപേക്ഷിച്ചിരുന്നത്. ഇതില്‍ 20,000 ഇന്ത്യക്കാരും ണ്ടായിരുന്നു. വിവിധ ഘട്ടങ്ങളില്‍ നിശ്ചിത മാനദണ്ഡങ്ങള്‍ പ്രകാരമാണ് ചുരുക്കപ്പട്ടിക തയാറാക്കിയത്.

ചൊവ്വയില്‍ സ്ഥിരതാമസമാക്കാന്‍ ഉദ്ദേശിക്കുന്ന മാഴ്‌സ് വണ്‍ പദ്ധതി എങ്ങനെയെന്ന് ചുവടെ വിവരിക്കുന്നു.

#1

#1

2011-ലാണ് മാര്‍സ് വണ്‍ പദ്ധതി ആരംഭിച്ചത്. 2024-ല്‍ ചൊവ്വയില്‍ കോളനി സ്ഥാപിച്ച് അവിടെ മനുഷ്യര്‍ സ്ഥിരവാസം തുടങ്ങുക എന്നതായിരുന്നു ലക്ഷ്യം.

 

 

#2

#2

2013-ല്‍ തിരിച്ചുവരവില്ലാത്ത യാത്രയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ലോകത്തെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള സൗകര്യം ഒരുക്കിയിരുന്നു. തുടര്‍ന്ന് അപേക്ഷകരില്‍ നിന്ന് തെരഞ്ഞെടുപ്പ് നടത്തി 1052 പേരെ ഷോട് ലിസ്റ്റ് ചെയ്തു. ഈ വര്‍ഷവും അടുത്ത വര്‍ഷവും സെലക്ഷന്‍ പ്രോസസ് ഉണ്ടാകും. അതിലൂടെ നാലു പേരടങ്ങുന്ന ആറു സംഘത്തെ തെരഞ്ഞെടുക്കും.

 

 

#3

#3

2015-ല്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് പരിശീലനം തുടങ്ങും. ദീര്‍ഘകാലം ഒറ്റയ്ക്കു കഴിയാന്‍ പാകത്തില്‍ ശരീരത്തേയും മനസിനേയും പാകപ്പെടുത്തുകയാണ് പരിശീലനത്തിലെ പ്രധാന ഘട്ടം. ഒപ്പം ചൊവ്വയിലെ അന്തരീക്ഷവുമായി പൊരുത്തപ്പെടാനും പരിശീലിപ്പിക്കും. 2024 വരെ എല്ലാവര്‍ഷവും പരിശീലനം ഉണ്ടാകും

#4

#4

2018-ല്‍ മനുഷ്യരില്ലാത്ത പേടകം ചൊവ്വയിലേക്ക് അയയ്ക്കും. മനുഷ്യനെ അയയ്ക്കുന്നതിനുള്ള മുന്നൊരുക്കമെന്ന നിലയ്ക്കാണ് ഇത്. അതോടൊപ്പം ആശയ വിനിമയത്തിനുള്ള ഉപഗ്രഹവും വിക്ഷേപിക്കും. ചൊവ്വയില്‍ എത്തിയാലും ഭൂമിയുമായുള്ള ബന്ധം നിലനിര്‍ത്തുന്നതിനാണ് ഇത്.

 

 

#5

#5

2020-ല്‍ പ്രത്യേക റോവറും ട്രെയിലറും അയയ്ക്കും. റോവര്‍ ട്രെയിലറിന്റെ സഹായത്തോടെ ചെവ്വയില്‍ താമസത്തിന് ഏറ്റവും അനുയോജ്യമായ സ്ഥലം കണ്ടെത്തും. ജലാംശം ആവശ്യത്തിന് ഉള്ളതും സൗരോര്‍ജം ധാരാളം ലഭിക്കുന്നതും പരന്നതുമായ പ്രദേശമായിരിക്കും തെരഞ്ഞെടുക്കുക.

 

 

#6

#6

2022-ല്‍ 2 ലിവിംഗ് യൂണിറ്റ്, രണ്ട് ലൈഫ് സപ്പോര്‍ട് യൂണിറ്റ്, രണ്ട് സപ്ലൈ യൂണിറ്റ് എന്നിവ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ആറ് കാര്‍ഗോകള്‍ ചൊവ്വയിലേക്ക് അയയ്ക്കും.

 

 

#7

#7

2023-ല്‍ ഈ കാര്‍ഗോകള്‍ ചൊവ്വയില്‍ എത്തും. റോവര്‍ തയാറാക്കിയ സ്ഥലത്തിന്റെ 10 കിലോ മീറ്റര്‍ അകലെയായിരിക്കും ഇവ ഇറങ്ങുക. തുടര്‍ന്ന് ട്രെയിലറിന്റെ സഹായത്തോടെ റോവര്‍ ഓരോ കാര്‍ഗോ യൂണിറ്റും നിശ്ചിത സ്ഥലത്ത് എത്തിക്കും. ഒരു ഹോസ് ഉപയോഗിച്ച് ആറു കാര്‍ഗോകളും തമ്മില്‍ ബന്ധിക്കുകയും ചെയ്യും. ഓരോ കാര്‍ഗോ യൂണിറ്റിനു മുകളിലും സോളാര്‍ പാനലും സ്ഥാപിക്കും. ചൊവ്വയിലെ ഉപരിതലത്തില്‍ നിന്ന് വെള്ളം വേര്‍തിരിച്ചെടുക്കാനുള്ള സംവിധാനവും ഇതിലുണ്ടാകും. ഈ വെള്ളത്തിന്റെ ഒരു ഭാഗം ഓക്‌സിജന്‍ നൈട്രജന്‍ എന്നിവയുണ്ടാക്കാന്‍ ഉപയോഗിക്കും.

 

 

#8

#8

ചൊവ്വയില്‍ സ്ഥിരതാമസമാക്കാനുള്ള ആദ്യ സംഘം 2024- ഏപ്രിലില്‍ യാത്ര തിരിക്കും. 210 ദിവസമെടുക്കും ഇവര്‍ ചൊവ്വയില്‍ എത്താന്‍.

 

 

#9

#9

തൊട്ടടുത്ത വര്‍ഷം ഈ സംഘം ചൊവ്വയുടെ ഉപരിതലത്തില്‍ ഇറങ്ങും. 48 മണിക്കൂറിനു ശേഷമെ ഇവര്‍ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങു. ബഹിരാകാശത്തെ അന്തരീക്ഷത്തില്‍ നിന്ന് ചൊവ്വയുടെ അന്തരീക്ഷവുമായി പൊരുത്തപ്പെടുന്നതിനാണ് ഇത്. ഈ സംഘത്തേയും റോവര്‍ താല്‍കാലികമായി തയാറാക്കിയ താമസസ്ഥലത്തേക്ക് എത്തിക്കും. പിന്നീട് ഈ സംഘമാണ് അവിടെ കോളനി സ്ഥാപിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കുക.

#10

#10

അടുത്ത വര്‍ഷം നാലുപേരടങ്ങുന്ന രണ്ടാമത്തെ സംഘവും ചൊവ്വയിലേക്ക് യാത്രതിരിക്കും.

 

 

#11

കൂടുതല്‍ അറിയാന്‍ ഈ വീഡിയോ കാണുക.

 

 

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X