നാലരലക്ഷം യാഹൂ പാസ്‌വേര്‍ഡുകള്‍ ഹാക്ക് ചെയ്തു

Posted By: Super

നാലരലക്ഷം യാഹൂ പാസ്‌വേര്‍ഡുകള്‍ ഹാക്ക് ചെയ്തു


യാഹൂവും ഹാക്കര്‍മാരുടെ പിടിയില്‍. 4,53,000 യാഹൂ പാസ്‌വേര്‍ഡുകള്‍ ഓണ്‍ലൈനില്‍ അനധികൃതമായി പ്രസിദ്ധീകരിക്കപ്പെട്ടതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ആര്‍സ് ടെക്‌നിക്ക എന്ന വെബ്‌സൈറ്റാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. യാഹൂ അക്കൗണ്ട് ഉപയോഗിക്കുന്നവരുടെ വിവരങ്ങളാണ് ചോര്‍ന്നത്.

യാഹൂ വോയ്‌സ് അഥവാ അസോസിയേറ്റഡ് കണ്ടന്റ് സേവനത്തിന്റെ സര്‍വ്വറാണ് ഹാക്കര്‍മാര്‍ ആക്രമിച്ചതെന്നാണ് സെക്യൂരിറ്റി കമ്പനിയായ ട്രസ്റ്റഡ് സെക് അറിയിച്ചിട്ടുള്ളത്. എന്നാല്‍ ഇത് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ചോര്‍ന്ന പാസ്‌വേര്‍ഡ് വിശദാംശങ്ങള്‍ ഓണ്‍ലൈനില്‍ പൊതുജനങ്ങള്‍ക്ക് ആക്‌സസ് ചെയ്യാന്‍ സാധിച്ചതായും ട്രസ്റ്റഡ് സെകിന്റെ റിപ്പോര്‍ട്ടിലുണ്ട്.

കഴിഞ്ഞ മാസമാണ് പ്രമുഖ പ്രൊഫഷണല്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ലിങ്ക്ഡ്ഇന്നിന്റെ 64 ലക്ഷം അക്കൗണ്ട് വിവരങ്ങള്‍ ഹാക്ക് ചെയ്തത്. ഇതേ തുടര്‍ന്ന് ലിങ്ക്ഡ്ഇന്‍ ഓണ്‍ലൈന്‍ സുരക്ഷ ശക്തമാക്കുകയുമുണ്ടായി. എന്തായാലും ഹാക്കിംഗ് സംബന്ധിച്ച് യാഹൂവില്‍ സ്ഥിരീകരണം ലഭിക്കും വരെ ആക്രമണത്തെക്കുറിച്ച് കൂടുതല്‍ വ്യക്തത ലഭിക്കുകയില്ല.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot