India

47 വർഷത്തിനിടെ 471 ഉപഗ്രഹങ്ങൾ; ഐഎസ്ആർഒയുടെ വിജയ ചരിത്രം

|

1975 മുതൽ 2022 വരെയുള്ള 47 വർഷത്തിനിടെ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐഎസ്ആർഒ വിക്ഷേപിച്ചത് 471 ഉപഗ്രഹങ്ങളാണ്. ഇവയിൽ 129 ഉപഗ്രഹങ്ങൾ മാത്രമാണ് ഇന്ത്യയുടേതായിട്ടുള്ളത്. ബാക്കിയുള്ള 342 ഉപഗ്രഹങ്ങൾ 36 രാജ്യങ്ങളിൽ നിന്നുള്ളവയാണ്. വിദേശരാജ്യങ്ങളുടേതായി 39 വാണിജ്യ ഉപഗ്രഹങ്ങളാണ് ഐഎസ്ആർഒ ഭ്രമണപഥത്തിൽ എത്തിച്ചത്. ബാക്കിയുള്ളവ നാനോ ഉപഗ്രഹങ്ങളാണ്. 53 ഉപഗ്രഹങ്ങളാണ് നിലവിൽ ഇന്ത്യയുടേതായി ബഹിരാകാശത്ത് ഉള്ളത്. ഇവയിൽ 21 എണ്ണം വാർത്ത വിനിമയ സൌകര്യങ്ങൾക്ക് ഉപയോഗിക്കുന്നവയാണ്. എട്ട് നാവിഗേഷൻ സാറ്റലൈറ്റുകളും ഇന്ത്യയുടേതായി ബഹിരാകാശത്തുണ്ട്. ഭൌമ നിരീക്ഷണത്തിനായി ഇന്ത്യ വിക്ഷേപിച്ച 21 ഉപഗ്രഹങ്ങളും പൂർണ തോതിൽ പ്രവർത്തിക്കുന്നു. മൂന്ന് ഇന്ത്യൻ ശാസ്ത്ര ഉപഗ്രഹങ്ങളും ഓർബിറ്റിൽ ഉണ്ട്.

 

ടെലി മെഡിസിൻ

രാജ്യസഭയിൽ കേന്ദ്ര ശാസ്ത്ര സാങ്കേതിക സഹ മന്ത്രി ജിതേന്ദ്ര സിംഗ് നൽകിയ മറുപടിയിലാണ് ഈ വിവരങ്ങൾ ഉള്ളത്. ബഹിരാകാശത്തെ ഇന്ത്യൻ ഉപഗ്രഹങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ വിവിധ മേഖലകളിൽ ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ടെലിവിഷൻ സംപ്രേക്ഷണം, ഡയറക്ട് ടു ഹോം സർവീസ്, എടിഎം, മൊബൈൽ കമ്മ്യൂണിക്കേഷൻസ്, ടെലി വിദ്യാഭ്യാസം, ടെലി മെഡിസിൻ, കാലാവസ്ഥാ വിവരങ്ങൾ, കാർഷിക കാലാവസ്ഥ ശാസ്ത്രം, പ്രാണികളുടെ ആക്രമണം, മത്സ്യബന്ധന സാധ്യത എന്നിവയ്ക്കെല്ലാം സാറ്റലൈറ്റ് വിവരങ്ങൾ ഉപയോഗിക്കുന്നു. "വിള ഉൽപ്പാദനം കണക്കാക്കൽ, വിള തീവ്രത, കാർഷിക വരൾച്ച വിലയിരുത്തൽ, തരിശുഭൂമി ഇൻവെന്ററി, ഭൂഗർഭജല സാധ്യതയുള്ള മേഖലകൾ തിരിച്ചറിയൽ, ഉൾനാടൻ മത്സ്യകൃഷി അനുയോജ്യത, ദുരന്തസാധ്യത കുറയ്ക്കൽ എന്നിവയ്ക്കും ഉപഗ്രഹ ഡാറ്റ ഉപയോഗിക്കുന്നു," ജിതേന്ദ്ര സിംഗ് പറഞ്ഞു.

ഓപ്പോ റെനോ7 5ജി: വിലയും സവിശേഷതകളും ഒത്തുചേർന്ന സ്മാർട്ട്ഫോൺഓപ്പോ റെനോ7 5ജി: വിലയും സവിശേഷതകളും ഒത്തുചേർന്ന സ്മാർട്ട്ഫോൺ

ഇന്റലിജൻസ്

അനന്തമായ ഈ പ്രപഞ്ചത്തിൽ നമ്മുടെ ഭൂമിയിലല്ലാതെ മറ്റേതെങ്കിലും ഗ്രഹത്തിൽ ജീവൻ സാധ്യമാണോ എന്നറിയാൻ ശാസ്ത്രലോകം നിരന്തരം ശ്രമിക്കുന്നതായും മന്ത്രിയുടെ മറുപടിയിൽ പറയുന്നു. അറിയപ്പെടുന്ന 5,000 ഗ്രഹങ്ങളിൽ നിന്ന് 60 ഗ്രഹങ്ങളെ ( ജീവൻ നില നിൽക്കാൻ സാധ്യത ഉള്ളവ ) ഇന്ത്യൻ ശാസ്ത്രജ്ഞർ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) അടിസ്ഥാനമാക്കിയുള്ള അൽഗോരിതങ്ങൾ ഉപയോഗിച്ചതായും മറുപടിയിൽ പറയുന്നു.

ഇൻസ്റ്റിറ്റ്യൂട്ട്
 

കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സിലെ ശാസ്ത്രജ്ഞരും ഗോവ കാമ്പസിലെ ബിറ്റ്സ് പിലാനിയിലെ ഗവേഷകരും ചേർന്നാണ് ഈ പരീക്ഷണം നടത്തിയത്. ഏകദേശം 5,000 ഗ്രഹങ്ങൾ സ്ഥിരീകരിച്ചതായും ഗ്രഹങ്ങളായിരിക്കാൻ സാധ്യതയുള്ള 8,000ത്തോളം ആകാശ ഗോളങ്ങളെ തിരിച്ചറിഞ്ഞതായും ശാസ്ത്ര സാങ്കേതിക വകുപ്പ് അറിയിച്ചു.

ഐഫോണിൽ നിന്ന് ആൻഡ്രോയിഡിലേക്ക് ഫോട്ടോസ് ട്രാൻസ്ഫർ ചെയ്യുന്നത് എങ്ങനെ?ഐഫോണിൽ നിന്ന് ആൻഡ്രോയിഡിലേക്ക് ഫോട്ടോസ് ട്രാൻസ്ഫർ ചെയ്യുന്നത് എങ്ങനെ?

ഈ വർഷത്തെ ആദ്യ വിക്ഷേപണം പ്രണയ ദിനത്തിൽ

ഈ വർഷത്തെ ആദ്യ വിക്ഷേപണം പ്രണയ ദിനത്തിൽ

ഇഒഎസ്-4 എന്ന കോഡ് നെയിം നൽകിയിരിക്കുന്ന ഭൌമ നിരീക്ഷണ ഉപഗ്രഹം ആണ് തിങ്കളാഴ്ച വിക്ഷേപിക്കുന്നത്. അതിർത്തി സുരക്ഷയ്ക്കടക്കം പ്രയോജനപ്പെടുന്ന വിധം ബഹിരാകാശത്തെ രാജ്യത്തിന്റെ മറ്റൊരു കണ്ണായിരിക്കും ഈ ഉപഗ്രഹം. ഫെബ്രുവരി 14 ന് പുലർച്ചെ 5.59 നാണ് ലോഞ്ച്. എഎസ്എൽവി സി52 റോക്കറ്റായിരിക്കും പേടകം വഹിക്കുക. വിക്ഷേപണത്തിലേക്കുള്ള 25 മണിക്കൂറും 30 മിനിറ്റും ദൈർഘ്യമുള്ള കൗണ്ട്ഡൗൺ ഫെബ്രുവരി 13ന് പുലർച്ചെ 4.29 ന് ആരംഭിക്കും (ലോഞ്ച് ഓതറൈസേഷൻ ബോർഡിന്റെ അംഗീകാരത്തിന് ശേഷം). 529 കിലോമീറ്റർ ഉയരത്തിലൂള്ള ഭ്രമണപഥത്തിലേക്കാവും ഉപഗ്രഹം എത്തിക്കുക.

റഡാർ

എല്ലാ കാലാവസ്ഥയിലും ഉയർന്ന നിലവാരമുള്ള ചിത്രങ്ങൾ നൽകാൻ രൂപകൽപ്പന ചെയ്ത റഡാർ ഇമേജിങ് ഉപഗ്രഹമാണ് ഇഒഎസ് 04. കൃഷി, വനം, തോട്ടങ്ങൾ, മണ്ണിലെ ഈർപ്പം, ജലശാസ്ത്രം, വെള്ളപ്പൊക്ക മാപ്പിംഗ് തുടങ്ങിയ മേഖലകളിലും ഉപയോഗിക്കാൻ കഴിയും. യുഎസിലെ കൊളറാഡോ ബോൾഡർ സർവകലാശാലയിലെ ലബോറട്ടറി ഓഫ് അറ്റ്‌മോസ്ഫെറിക് ആൻഡ് സ്‌പേസ് ഫിസിക്‌സുമായി ചേർന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയൻസ് ആൻഡ് ടെക്‌നോളജി (ഐഐഎസ്‌ടി) നിർമ്മിച്ച ഇൻസ്പയർസാറ്റ് 1 സാറ്റലൈറ്റും ഐഎസ്ആർഒയുടെ ഇൻസ് 2ടിഡിയും ഒപ്പം വിക്ഷേപിക്കും.

ജിമെയിലിലെ ഗൂഗിൾ മീറ്റ് ഫീച്ചർ പ്രവർത്തനരഹിതമാക്കുന്നത് എങ്ങനെ?ജിമെയിലിലെ ഗൂഗിൾ മീറ്റ് ഫീച്ചർ പ്രവർത്തനരഹിതമാക്കുന്നത് എങ്ങനെ?

Most Read Articles
Best Mobiles in India

English summary
During the 47 years from 1975 to 2022, the Indian Space Research Organization (ISRO) launched 471 satellites. Of these, only 129 satellites belong to India. The remaining 342 satellites are from 36 countries. ISRO has launched 39 commercial satellites belonging to foreign countries into orbit. The rest are nano-satellites.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X