Home
News

ജിയോ ഫോണ്‍ ഇഫക്ട്: ഇന്ത്യന്‍ വിപണിയില്‍ ഉടന്‍ എത്തുന്ന ഈ 4ജി ഫീച്ചര്‍ ഫോണുകള്‍!

By Asha Sreejith

ഇന്ത്യയില്‍ 4ജി സ്മാര്‍ട്ട്‌ഫോണുകള്‍ ഉയര്‍ന്നു വന്നിരിക്കുന്നതിനാല്‍ മൊബൈല്‍ ഫോണ്‍ വിപണിയില്‍ നിരവധി മാറ്റങ്ങള്‍ വന്നിരിക്കുന്നു. സൗജന്യ വോയിസ് കോളുകളും ഡാറ്റയും ഉപയോഗിച്ച് ജിയോ 4ജി സേവനം എത്തിയതോടു കൂടിയാണ് ടെലികോം വ്യവസായ രംഗം ഇത്രയേറെ ഉയര്‍ന്നത്.

ജിയോ ഫോണ്‍ ഇഫക്ട്: ഇന്ത്യന്‍ വിപണിയില്‍ ഉടന്‍ എത്തുന്ന ഈ 4ജി ഫീച്ചര്‍

ടെലികോം മാര്‍ക്കറ്റില്‍ മാറ്റങ്ങള്‍ വരുത്തിയ ശേഷം ജിയോ 4ജി ഫീച്ചര്‍ ഫോണുകളിലും പല സൗജന്യ ഓഫറുകള്‍ നടത്തി. ഈ ഫീച്ചര്‍ ഫോണുകളുടെ വരവോടു കൂടി രാജ്യത്ത് ഇപ്പോള്‍ പല കമ്പനികളും വില കുറഞ്ഞ രീതിയില്‍ 4ജി ഫീച്ചര്‍ ഫോണുകള്‍ എത്തിക്കാന്‍ പോകുന്നുണ്ട്. 450 മില്ല്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കള്‍ ഉണ്ടെങ്കിലും ഫീച്ചര്‍ ഫോണ്‍ വിപണി മിച്ചതും ലാഭകരവുമാണ്.

വോയിസ് കോളുകളും ഡാറ്റയും കൂട്ടിച്ചേര്‍ത്ത് വരാനിരിക്കുന്ന ഫീച്ചര്‍ ഫോണുകളുടെ കുറിച്ച് ഒരു റിപ്പോര്‍ ഞങ്ങള്‍ ഗിസ്‌ബോട്ട് നിങ്ങള്‍ക്കു നല്‍കാം.

ബിഎസ്എന്‍എല്‍ ലാവ മൈക്രോമാക്‌സുമായി കൈകോര്‍ത്തു

ബിഎസ്എന്‍എല്‍ ലാവ മൈക്രോമാക്‌സുമായി കൈകോര്‍ത്തു

വില കുറഞ്ഞ 4ജി ഫീച്ചര്‍ ഫോണുകള്‍ക്കായി മൈക്രോമാക്‌സും ലാവയമായി കൈകോര്‍ത്തു എന്ന് ബിഎസ്എന്‍എല്‍ പ്രഖ്യാപിച്ചു. റിപ്പോര്‍ട്ടു പ്രകാരം, കുറഞ്ഞ നിരക്കിലുളള ഫോണുകളില്‍ ഡാറ്റ പ്ലാനുകള്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഈ ഒരു സംവിധാനം നിലവില്‍ വരുന്നതെന്നു പറയുന്നു. ഈ ഫോണുകളില്‍ ബണ്ടില്‍ ഓഫറുകളും ഉണ്ടാകും. ഒക്ടോബര്‍ അവസാനം ഈ ഫോണുകള്‍ പുറത്തിറക്കും എന്നും പറയുന്നു.

2000 രൂപയുടെ ഫീച്ചര്‍ ഫോണുമായി എയര്‍ടെല്‍

2000 രൂപയുടെ ഫീച്ചര്‍ ഫോണുമായി എയര്‍ടെല്‍

2000 രൂപയ്ക്കു താഴെ വില വരുന്ന 4ജി ഫീച്ചര്‍ ഫോണുമായി ഭാരതി എയര്‍ടെല്ലും എത്തുന്നു. പ്രീപെയ്ഡ് പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്കായി ബണ്ടില്‍ കണക്കിന് ഓഫറുകളും ഈ ഉപകരണത്തില്‍ നല്‍കുന്നണ്ട്. അതായത് മത്സര തരത്തില്‍ വോയിസ് കോളുകളും ഡാറ്റകളും നല്‍കുന്നു എന്നതാണ്. എയര്‍ടെല്ലിന്റെ ഈ ഫോണില്‍ ഫേസ്ബുക്കും വാട്ട്‌സാപ്പും ആക്‌സസ് ചെയ്യാം. ദീപാവലിക്കു മുന്‍പു തന്നെ എയര്‍ടെല്ലിന്റെ ഇൗ 4ജി ഫീച്ചര്‍ ഫോണ്‍ പുറത്തിറക്കും.

ജിയോ ഫോണ്‍ വിപുലമാക്കുന്നു

ജിയോ ഫോണ്‍ വിപുലമാക്കുന്നു

അടുത്തിടെ ഇറങ്ങിയ റിപ്പോര്‍ട്ടാണ് ജിയോ ഫോണ്‍ കുറച്ചു കൂടി വിപുലീകരിക്കുന്നു എന്ന്. അതായത് ഇപ്പോള്‍ ഇറങ്ങിയിരിക്കുന്ന ജിയോ ഫോണില്‍ വാട്ട്‌സാപ്പ്, യൂട്യൂബ് എന്നിവ ഉപയോഗിക്കാന്‍ സാധിക്കില്ല. വിപുലീകരിക്കുന്ന ജിയോ ഫോണില്‍ വാട്ട്‌സാപ്പ് ഫേസ്ബുക്ക് എന്നിവല ഉപയോഗിക്കുക മാത്രമല്ല, യുഎസ്ബി ത്രറ്റനിങ്ങുമായി നിങ്ങളുടെ ലാപ്‌ടോപ്പില്‍ കണക്ട് ചെയ്യാന്‍ സാധിക്കും.

എയര്‍സെല്‍, ലാവ ഫീച്ചര്‍ ഫോണുകള്‍

എയര്‍സെല്‍, ലാവ ഫീച്ചര്‍ ഫോണുകള്‍

എയര്‍സെല്‍ ലാവയുമായി കൂടിച്ചേര്‍ന്ന് ബണ്ടില്‍ ഓഫറുമായി ഫീച്ചര്‍ ഫോണുകള്‍ എത്തിക്കാന്‍ പോകുന്നു. ഈ ഓഫറിന്റ കീഴില്‍ ലാവ ഡിവൈസ് ഉപഭോക്താക്കള്‍ക്ക് 100% ക്യാഷ്ബാക്ക് ഓഫറും മറ്റു ആനുകൂല്യങ്ങളും നല്‍കുന്നുണ്ട്. കൂടാതെ 153 രൂപയ്ക്ക് എയര്‍സെല്‍ നമ്പറില്‍ റീച്ചാര്‍ജ്ജ് ചെയ്താല്‍ 2ജിബി ഡാറ്റ, എസ്എംഎസ്, വോയിസ് കോള്‍ എന്നിവ 28 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു. ഫീച്ചര്‍ ഫോണിന്‍ തുക മുഴുവനായി നിങ്ങള്‍ക്കു തിരിച്ച് ലഭിക്കണം എങ്കില്‍ 24 മാസം വരെ 153 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്തിരിക്കണം.

Best Mobiles in India

English summary
The entry of Reliance Jio 4G service with free voice calls and data followed by dirt cheap tariff plans brought has shaped up the telecom industry making it beneficial for the users.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X