ഉപകാരപ്രദമായ 5 ആന്‍ഡ്രോയിഡ് ഓപ്ഷനുകള്‍..!!

Written By:

കാഴ്ചയും കേള്‍വിയും കുറവുള്ളവര്‍ക്കും സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം എളുപ്പമാക്കാന്‍ ചില അക്സസിബിലിറ്റി ഓപ്ഷനുകള്‍ ആന്‍ഡ്രോയിഡില്‍ രൂപകല്പന ചെയ്തിട്ടുണ്ട്. പക്ഷേ, സാധാരണ ആളുകള്‍ക്കും ഈ സവിശേഷതകള്‍ പ്രയോജനപ്പെടുത്താന്‍ സാധിക്കും. ഉപയോഗം ഒന്നുതന്നെയെങ്കിലും പല സ്മാര്‍ട്ട്‌ഫോണുകളിലും ഈ അക്സസിബിലിറ്റി ഓപ്ഷനുകള്‍ പലതരത്തിലാവും ലഭ്യമാവുക. ഒരുതരത്തില്‍ പറഞ്ഞാല്‍ ആന്‍ഡ്രോയിഡിനെ ജനപ്രിയമാക്കിയതില്‍ ഒരുപങ്ക് ഈ അക്സസിബിലിറ്റി ഓപ്ഷനുകള്‍ക്കുമുണ്ട്. ഇവിടെ നമുക്ക് ഉപകാരപ്രദമായ 5 ആന്‍ഡ്രോയിഡ് അക്സസിബിലിറ്റി ഓപ്ഷനുകളെ പരിചയപ്പെടാം.

കേരളത്തില്‍ നിന്നൊരു സ്മാര്‍ട്ട്‌ഫോണ്‍..!!

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഉപകാരപ്രദമായ 5 ആന്‍ഡ്രോയിഡ് ഓപ്ഷനുകള്‍..!!

സ്ക്രീനിലുള്ള കാര്യങ്ങള്‍ നിങ്ങള്‍ക്ക് വായിച്ച് തരുകയാണ്‌ ഈ 'ടെക്സ്റ്റ് ടു സ്പീച്ച്' ഓപ്ഷന്‍റെ ധര്‍മ്മം. പ്രത്യേകിച്ചും ഇ-ബുക്കുകള്‍ വായിക്കുന്നവര്‍ക്കിത് ഉപകാരപ്രദമാണ്.

ഉപകാരപ്രദമായ 5 ആന്‍ഡ്രോയിഡ് ഓപ്ഷനുകള്‍..!!

ഓട്ടോ-റൊറ്റേറ്റ് മോഡിലൂടെ ഫോണിനെ പോട്രേറ്റ് മോഡിലും ലാന്‍സ്കേപ്പ് മോഡിലും വളരെ സൗകര്യപൂര്‍വ്വം മാറ്റാന്‍ സാധിക്കും. പ്രത്യേകിച്ചും ഫോണില്‍ സിനിമകളും വീഡിയോകളും മറ്റും കാണുമ്പോള്‍ ലാന്‍സ്കേപ്പ് മോഡ് ഉപയോഗിക്കുന്നതാണ് നല്ലത്.

ഉപകാരപ്രദമായ 5 ആന്‍ഡ്രോയിഡ് ഓപ്ഷനുകള്‍..!!

പേജിലെ കാര്യങ്ങള്‍ മാഗ്നിഫൈ ഓപ്ഷനിലൂടെ നിങ്ങള്‍ക്ക് കുറച്ചുകൂടി അടുത്ത് കാണുകയും വായിക്കാനും സാധിക്കും.

ഉപകാരപ്രദമായ 5 ആന്‍ഡ്രോയിഡ് ഓപ്ഷനുകള്‍..!!

വായിക്കാനുള്ള സൗകര്യത്തിനനുസരിച്ച് നമുക്ക് ടെക്സ്റ്റ്‌ സൈസ് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം.

ഉപകാരപ്രദമായ 5 ആന്‍ഡ്രോയിഡ് ഓപ്ഷനുകള്‍..!!

സിംഗിള്‍ ടച്ച് കൂടാതെ ഒരു ഐക്കണിലോ സ്ക്രീനിലോ ലോങ്ങ്‌ പ്രസ്സ് ചെയ്താല്‍ അതിനെ സംബന്ധിച്ച നിരവധി ഓപ്ഷനുകള്‍ ലഭിക്കും.

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The Android Smartphones have a number of accessibility features for those have problems with vision or those who cannot hear. However, several of these features are being used by normal people as some of them are great features that can be used by almost anybody.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot