ഇജ്ജാതി മാസ് കാണിക്കാൻ ഇവിടെ വേറെ ആരുണ്ട്! ബിഎസ്എൻഎൽ കൈയടക്കിയ 5 പ്രീപെയ്ഡ് പ്ലാനുകൾ
ഇന്ത്യയിലെ ടെലിക്കോം കമ്പനികൾക്കിടയിൽ അതിശക്തമായ മത്സരം നിലനിൽക്കുന്നു. വരിക്കാരുടെ എണ്ണത്തിൽ ഏറ്റവും മുന്നിലുള്ളത് ജിയോയും ഏറ്റവും പിന്നിലുള്ളത് സർക്കാർ ഉടമസ്ഥതയിലുള്ള ബിഎസ്എൻഎല്ലുമാണ് (BSNL). എന്നാൽ മികച്ച പ്രീപെയ്ഡ് പ്ലാനുകളുടെ പട്ടികയെടുത്താൽ ഏറ്റവും മികച്ച പ്ലാനുകൾ കാണാൻ കഴിയുക ബിഎസ്എൻഎല്ലിന്റെ പക്കലാണ്. എന്നാൽ 4ജി സേവനങ്ങളുടെ അഭാവം ഈ മികച്ച പ്ലാനുകളുടെ തിളക്കം കുറയ്ക്കുന്നു. കുറഞ്ഞ നിരക്കിൽ കൂടുതൽ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നു എന്നതാണ് ബിഎസ്എൻഎൽ പ്ലാനുകളുടെ പ്രധാന മേന്മ. സാധാരണക്കാരായ ടെലിക്കോം വരിക്കാർക്ക് കുറഞ്ഞ നിരക്കിൽ ലഭ്യമാക്കിയ ധാരാളം പ്രീപെയ്ഡ് പ്ലാനുകൾ ബിഎസ്എൻഎല്ലിന്റെ പക്കൽ കാണാൻ സാധിക്കും.
വിവിധ പ്രൈസ് സെഗ്മെന്റുകളിൽ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകൾ എത്തുന്നുണ്ട്. അതിൽ 200 രൂപ മുതൽ 300 രൂപ വരെയുള്ള തുകയ്ക്കുള്ളിൽ തന്നെ മികച്ച 5 പ്രീപെയ്ഡ് പ്ലാനുകൾ ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്നു. ഈ ഏരിയ ബിഎസ്എൻഎൽ കൈയടക്കി വച്ചിരിക്കുന്നു എന്നുതന്നെ പറയാം. കാരണം 200-300 റേഞ്ചിൽ ഇത്രയും മികച്ച പ്രീപെയ്ഡ് പ്ലാനുകൾ മറ്റൊരു കമ്പനിയും നൽകുന്നില്ല.

200- 300 രൂപയ്ക്കുള്ളിൽ എത്തുന്ന അഞ്ച് ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകൾ, 228 രൂപ, 247 രൂപ, 269 രൂപ, 298 രൂപ, 299 രൂപ എന്നീ നിരക്കുകളിലാണ് ലഭ്യമാകുക. ജിയോ, എയർടെൽ, വിഐ എന്നിവയോട് പൊരുതി നിൽക്കാനും ഉപയോക്താക്കളെ സന്തോഷിപ്പിക്കാനും ഈ പ്ലാനുകൾ ബിഎസ്എൻഎൽ ഉപയോഗിക്കുന്നു. ഇവയിലെ ആനുകൂല്യങ്ങൾ ഇവിടെ പരിചയപ്പെടാം.
228 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ: ഒരു മാസത്തെ വാലിഡിറ്റിയിൽ പ്രതിദിനം 2ജിബി ഡാറ്റ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ് എന്നിവയും ഈ പ്ലാനിൽ ലഭ്യമാകും. അധിക ആനുകൂല്യമായി അരീന മൊബൈൽ ഗെയിമിംഗ് ഉൾപ്പെടുത്തിയിരിക്കുന്നു. നിശ്ചിത പരിധിക്ക് ശേഷം ഡാറ്റ വേഗത 40 Kbps ആയി കുറയും.

247 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ: 30 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. ആകെ 50ജിബി ഡാറ്റ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ്, 10 രൂപയുടെ ടോക്ക് വാല്യൂ എന്നിവയും ഈ പ്ലാനിന്റെ പ്രധാന ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നു.
269 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ: 28 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. പ്രതിദിനം 2 ജിബി ഡാറ്റ വീതം ആകെ 56 ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾ ഇതിൽ ലഭിക്കും. അധിക ആനുകൂല്യമായി അരീന മൊബൈൽ ഗെയിമിംഗ്, ബിഎസ്എൻഎൽ ട്യൂൺസ്, ആസ്ട്രോട്ടെൽ, ഹാർഡി മൊബൈൽ തുടങ്ങിയവയുമുണ്ട്.
298 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ: 52 ദിവസ വാലിഡിറ്റിയിലാണ് ഈ പ്ലാൻ എത്തുന്നത്. പ്രതിദിനം 1 ജിബി ഡാറ്റ വീതം ആകെ 52 ജിബി ഡാറ്റയും അൺലിമിറ്റഡ് കോളിങ്ങും പ്രതിദിനം 100 എസ്എംഎസും ഈ പ്ലാനിന്റെ ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നു. നിശ്ചിത പരിധിക്ക് ശേഷം ഡാറ്റ വേഗത 40 Kbps ആയി കുറയും.

299 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ: 30 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. പ്രതിദിനം 3 ജിബി വീതം ആകെ 90 ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിൽ ഉൾപ്പെടുന്ന പ്രധാന ആനുകൂല്യങ്ങൾ. പ്രതിദിന പരിധി കഴിഞ്ഞാൽ, ഇൻ്റർനെറ്റ് വേഗത 40 Kbps ആയി കുറയും.


Click it and Unblock the Notifications








