'ഐഒഎസ്-9.3'യുടെ ബെസ്റ്റ് സവിശേഷതകള്‍..!!

Written By:

നിരവധി പ്രത്യേകതകള്‍ നിറഞ്ഞ ഐഒഎസ് 9.3 ആപ്പിള്‍ കഴിഞ്ഞ ദിവസം അവതരിപ്പിച്ചു. ആപ്പിള്‍ ഉപഭോക്താക്കള്‍ ഈ ഒഎസ് തങ്ങളുടെ ഐഫോണുകളിലും ഐപാഡുകളിലും ഡൗൺലോഡ് ചെയ്യാന്‍ സാധിക്കും. ലോകത്തെ ഏറ്റവും മികച്ച മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റമായ ഐഒഎസ് അതിന്‍റെ മികവിന്‍റെ നെറുകയിലാണെന്നാണ് ആപ്പിള്‍ അവകാശപ്പെടുന്നത്. നിലവിലുള്ള ആപ്ലിക്കേഷനുകളുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തിയും പുതിയ ചിലയാളുകളെ ഉള്‍പ്പെടുത്തിയും ഈ ഐഒഎസിനെ കരുത്തനാക്കിയിരിക്കുകയാണ് ആപ്പിള്‍. ഐഒഎസ്9.3യുടെ മികച്ച സവിശേഷതകളെ നമുക്കിവിടെ അടുത്തറിയാം.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

'ഐഒഎസ്-9.3'യുടെ ബെസ്റ്റ് സവിശേഷതകള്‍..!!

സ്മാര്‍ട്ട്‌ഫോണുകളുടെയും മറ്റും സ്ക്രീനില്‍ നിന്നുവരുന്ന നീലനിറത്തിലുള്ള പ്രകാശം കണ്ണിന് അത്ര നല്ലതല്ല, പ്രത്യേകിച്ചും രാത്രി നേരങ്ങളില്‍. ഐഒഎസ്9.3യിലെ പുതിയ ഓപ്ഷനായ നൈറ്റ് ഷിഫ്റ്റ് രാത്രിനേരങ്ങളില്‍ ഓട്ടോമാറ്റിക്കായി നീലനിറം കുറച്ച് കണ്ണിന് അനുയോജ്യമായ നിറങ്ങളാവും സ്ക്രീനില്‍ തെളിയിക്കുന്നത്.

'ഐഒഎസ്-9.3'യുടെ ബെസ്റ്റ് സവിശേഷതകള്‍..!!

ഭൂരിഭാഗം ആളുകളും തങ്ങളുടെ നിരവധി വ്യക്തിപരമായ കാര്യങ്ങള്‍ കുറിച്ചിടുന്ന നോട്ട്സിലാണ്. അതിന്‍റെ പ്രൈവസി കണക്കിലെടുത്താണ് ആപ്പിള്‍ നോട്ട്സുകള്‍ക്ക് ഫിംഗര്‍പ്രിന്റ്‌ സ്കാനര്‍ ലോക്ക് നല്‍കിയിരിക്കുന്നത്.

'ഐഒഎസ്-9.3'യുടെ ബെസ്റ്റ് സവിശേഷതകള്‍..!!

ഇനി ന്യൂസ് ആപ്ലിക്കേഷനില്‍ വരുന്ന എല്ലാ ന്യൂസുകളും വായിച്ച് ബോറടിക്കേണ്ട ആവശ്യമില്ല. നിങ്ങള്‍ക്ക് താല്പര്യമുള്ള മേഖലകള്‍ സെറ്റ് ചെയ്ത് വയ്ക്കൂ, അതിലൂടെ നിങ്ങള്‍ക്ക് ആവശ്യമില്ലാത്ത വാര്‍ത്തകള്‍ ഒഴിവാക്കാം

'ഐഒഎസ്-9.3'യുടെ ബെസ്റ്റ് സവിശേഷതകള്‍..!!

ശരീരഭാരം, വ്യായാമമുറകള്‍, ഉറക്കം എന്നിങ്ങനെ നിരവധി വിഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഐഒഎസിലെ പുതിയ ഹെല്‍ത്ത് ആപ്ലിക്കേഷന്‍ നിലവിലുള്ള മറ്റ് ആപ്ലിക്കേഷനുകളെക്കാള്‍ വളരെയേറെ മികച്ചതാണ്.

'ഐഒഎസ്-9.3'യുടെ ബെസ്റ്റ് സവിശേഷതകള്‍..!!

ഐഒഎസ്9.3 നിരവധി ഫീച്ചറുകളാണ് കാര്‍പ്ലേയിലെ മ്യൂസിക്കില്‍ വരുത്തിയിരിക്കുന്നത്. സോങ്ങ്സ്, ആര്‍ട്ടിസ്റ്റ്സ്, ആല്‍ബസ് എന്നിവ നിങ്ങളുടെ സൗകര്യപ്രദമായി വിരല്‍തുമ്പില്‍ തന്നെയുണ്ടാവും. ഭാവിയില്‍ പെട്രോള്‍ ബങ്ക്, ഹോട്ടലുകള്‍, പാര്‍ക്കിംഗ് സ്ഥലങ്ങള്‍ എന്നിവ എളുപ്പത്തില്‍ കണ്ടെത്താന്‍ കാര്‍പ്ലേയിലെ മാപ്പ് നിങ്ങളെ സഹായിക്കും.

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Apple iOS 9.3: The 5 Best New Features Coming To Your iPhone Right Now.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot