വാട്ട്‌സ്ആപ്പില്‍ ഉപയോഗിക്കാവുന്ന 5 മികച്ച സൂത്രങ്ങള്‍...!

മൊബൈല്‍ സാങ്കേതിക വിദ്യയില്‍ ഇപ്പോള്‍ വളരെയധികം ഉപയോഗിക്കപ്പെടുന്ന ആപ്ലിക്കേഷനുകളിലൊന്നാണ് വാട്ട്‌സ് ആപ്പ്. ഐഒഎസ്, ആന്‍ഡ്രോയിഡ്, ബ്ലാക്ക്‌ബെറി, നോക്കിയ, സിബിയന്‍ തുടങ്ങിയ മിക്ക ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലും ഇത് ലഭ്യമാണ്, പക്ഷെ ഇന്റെര്‍നെറ്റ് കണക്ഷന്‍ വേണമെന്ന് മാത്രം. വാട്ട്‌സ്ആപ്പ് ആപ്ലിക്കേഷനില്‍ ഉപയോഗിക്കാവുന്ന 5 മികച്ച സൂത്രങ്ങളാണ് ചുവടെ.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

നിങ്ങള്‍ ഒരാളോട് സംസാരിക്കാന്‍ ഇഷ്ടപ്പെടുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് ലാസ്റ്റ് സീന്‍ സവിശേഷത മറയ്ക്കാവുന്നതാണ്. ഇതിനായി മെനുവില്‍ പോയി സെറ്റിംഗ്‌സില്‍ അക്കൗണ്ട്‌സില്‍ പ്രൈവസിയില്‍ പോകുക. അവിടെ നിങ്ങള്‍ക്ക് നിങ്ങളെ ഓണ്‍ലൈനില്‍ ആര്‍ക്കൊക്കെ കാണാം എന്ന് തിരഞ്ഞെടുക്കാവുന്നതാണ്.

2

വാട്ട്സ്ആപ്പ് നിങ്ങളുടെ എല്ലാ സംഭാഷണങ്ങളും മൈക്രോഎസ്ഡി കാര്‍ഡില്‍ സൂക്ഷിക്കുന്നുണ്ട്. എസ്ഡി കാര്‍ഡില്‍ വാട്ട്‌സ്ആപ്പിലെ ഡാറ്റാബേസ് ഫോള്‍ഡറില്‍ പോകുക. അവിടെ msgstore.db.crypt എന്ന ഫയല്‍ കാണാം. അതില്‍ നിങ്ങള്‍ അന്നേ ദിവസം അയച്ച എല്ലാ സന്ദേശങ്ങളും ഉണ്ടാകും. ഒരു ടെക്‌സ്റ്റ് എഡിറ്ററില്‍ ഈ ഫയല്‍ തുറന്നാല്‍ നിങ്ങള്‍ക്ക് സന്ദേശങ്ങള്‍ കാണാന്‍ സാധിക്കും.

3`

നിങ്ങളുടെ വാട്ട്‌സ്ആപ്പ് തീം കണ്ട് മടുത്ത് തുടങ്ങിയോ. എങ്കില്‍ പുതിയ ഇന്റര്‍ഫേസില്‍ വരുന്ന വാട്ട്‌സ്ആപ്പ് പ്ലസ് ഹോളോ-യില്‍ ഒന്ന് തിരഞ്ഞ് നോക്കൂ.

4

നിങ്ങളുടെ മൊബൈലിന്റെ ഡാറ്റാ പ്ലാന്‍ നിങ്ങള്‍ മറി കടക്കുന്നില്ല എന്ന് ഉറപ്പു വരുത്താനായി വാട്ട്‌സ്ആപ്പ് സ്റ്റാറ്റ്‌സ് നോക്കുക. ഇതിനായി വാട്ട്‌സ്ആപ്പിനായുളള വാട്ട്‌സ്സ്റ്റാറ്റ് നിങ്ങള്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.

5

പല ആളുകളും മൊബൈലില്‍ വാട്ട്‌സ്ആപ്പ് ആപ്ലിക്കേഷന്‍ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ തങ്ങളുടെ അക്കൗണ്ടും ഡിലിറ്റ് ആയി എന്നാണ് കരുതുന്നത്. പക്ഷെ വാട്ട്‌സ്ആപ്പിന്റെ ഡാറ്റാബേസില്‍ നിങ്ങളുടെ അക്കൗണ്ട് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതിനാല്‍ ഇങ്ങനെ ചെയ്താല്‍ നിങ്ങളുടെ അക്കൗണ്ട്് ഇല്ലാതാകുന്നില്ല. സ്ഥിരമായി നിങ്ങളുടെ അക്കൗണ്ട് ഡിലിറ്റ് ചെയ്യുന്നതിന് സെറ്റിംഗ്‌സില്‍ അക്കൗണ്ട്‌സില്‍ പോയി നിങ്ങളുടെ അക്കൗണ്ട് ഡിലിറ്റ് ചെയ്യണം. അതിനുശേഷം, നിങ്ങളുടെ ഫോണ്‍ നമ്പര്‍ ഇന്റെര്‍നാഷണല്‍ ഫോര്‍മാറ്റില്‍ എന്‍ടര്‍ ചെയ്യുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot