'Q3 2018': ഇന്ത്യയിലെ ഏറ്റവും വലിയ അഞ്ച് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍...!

|

നമുക്കറിയാം, ഉപയോക്താക്കളെ ഏറെ ആകര്‍ഷിക്കാനായി ഇന്ന് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍ വ്യത്യസ്ഥ പരീക്ഷണങ്ങള്‍ നടത്തി വരുകയാണ്. ഗവേഷണ കമ്പനിയായ ഇന്റര്‍നാഷണല്‍ ഡേറ്റ കോര്‍പറേഷന്‍ (IDC) രാജ്യത്തെ ഏറ്റവും വലിയ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡുകളുടെ ക്വാര്‍ട്ടര്‍ റാങ്കിംഗ് പുറത്തിറക്കി.

'Q3 2018': ഇന്ത്യയിലെ ഏറ്റവും വലിയ അഞ്ച് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍.

ക്വാര്‍ട്ടര്‍ളി മെബൈല്‍ ഫോണ്‍ ട്രാക്കര്‍ പ്രകാരം ഇന്ത്യയന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണി 2018ന്റെ മൂന്നാം പാദത്തില്‍ 42.6 ബില്ല്യന്‍ യൂണിറ്റുകള്‍ വരെ കയറ്റുമതി ചെയ്തു. അങ്ങനെ വിപണിയുടെ 9.1% വാര്‍ഷിക വളര്‍ച്ചയാണ് കൈവരിച്ചത്. നമുക്ക് നോക്കാം 2018ലെ ഏറ്റവും വലിയ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍.

Xiaomi

Xiaomi

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ ഷവോമിയാണ് ഇന്ന് ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഒന്നാം സ്ഥാനം നേടിയിരിക്കുന്നത്. കാരണം 2018ലെ മൂന്നാം പാദത്തില്‍ 27% വളര്‍ച്ചയാണ് കമ്പനി കൈവരിച്ചിരിക്കുന്നത്. 11.7 ദശലക്ഷം യൂണിറ്റുകളാണ് ഷവോമി ഈ വര്‍ഷം കയറ്റുമതി ചെയ്തത്. മൊത്തം ഷിപ്‌മെന്റില്‍ 27.3% ഷെയറുമുണ്ട്.

 Samsung

Samsung

ദക്ഷിണ കൊറിയന്‍ ടെക്‌നോളജി ഭീമനായ സാംസങ്ങ് ആഗോള സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതിയില്‍ ഒന്നാം സ്ഥാനമാണ് നേടിയിരിക്കുന്നത്. എന്നാല്‍ 2018 സെപ്തംബര്‍ അവസാനത്തില്‍ 22.6% ഷെയറോടു കൂടി രണ്ടാം സ്ഥാനത്താണ് ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍. 3Q2018ല്‍ സാംസങ്ങിന്റെ വാര്‍ഷിക വളര്‍ച്ച 4.8 ശതമാനമാണ്.

Vivo

Vivo

ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ മൂന്നാം സ്ഥാനത്ത് വിവോയാണ്. ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ മാര്‍ക്കറ്റില്‍ വിവോക്ക് 10.5 ശതമാനം ഷെയറുണ്ട്. 35.4%ല്‍ കയറ്റുമതിയില്‍ രണ്ടാം സ്ഥാനത്താണ്.

Micromax

Micromax

77.3% Y-o-Y വളര്‍ച്ചയില്‍ കയറ്റുമതിയി്ല്‍ മികച്ച മുന്നേറ്റമാണ് മൈക്രോമാക്‌സ് കൈവരിച്ചിരിക്കുന്നത്. Q3-2018ല്‍ 2.9 മില്ല്യന്‍ യൂണിറ്റുകളാണ് ആഭ്യന്തര സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ മൈക്രോമാക്‌സ് കയറ്റുമതി ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ സമയം 1.7 മില്ല്യന്‍ യൂണിറ്റുകളാണ് കയറ്റുമതി ചെയ്തത്.

Oppo

Oppo

Y-o-Y ഷിപ്പിംഗില്‍ ഓപ്പോ ബ്രാന്‍ഡിനാണ് കുറവുണ്ടായിരിക്കുന്നത്. IDC പ്രകാരം Q3-2018ല്‍ 7.1% കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പുതുതായി പുറത്തിറക്കിയ ഓപ്പോ F9, F9 പ്രോ ഡിമാന്റ് ഉണ്ടാക്കുന്നതില്‍ പരാജയപ്പെട്ടിരിക്കുകയാണ്.

അസുഖം വന്നാൽ പരിഹാരം ഇന്റർനെറ്റിൽ തേടുന്നവർ ഇതൊന്ന് അറിഞ്ഞിരിക്കുക!!അസുഖം വന്നാൽ പരിഹാരം ഇന്റർനെറ്റിൽ തേടുന്നവർ ഇതൊന്ന് അറിഞ്ഞിരിക്കുക!!


Best Mobiles in India

Read more about:
English summary
'Q3 2018': ഇന്ത്യയിലെ ഏറ്റവും വലിയ അഞ്ച് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍...!

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X