ചില സ്മാര്‍ട്ട്‌ഫോണ്‍ തെറ്റിദ്ധാരണകള്‍..!!

Written By:

ഫോണുകള്‍ ടെക്നോളജിയെ മാത്രം ചുറ്റിപറ്റിയുള്ളവയല്ല. ഫോണുകള്‍ സ്മാര്‍ട്ട്‌ഫോണുകളായിട്ടും ഇത്രയേറെ മാറ്റങ്ങളുടെ കാലഘട്ടങ്ങളിലൂടെ കടന്നുപോയിട്ടും മാറാത്തത് അവയെക്കുറിച്ചുള്ള ചില തെറ്റിദ്ധാരണകളാണ്. ടെക്നോളജി വളരെയധികം പുരോഗമനത്തിന്‍റെ പാതയിലായി കഴിഞ്ഞിട്ടും വര്‍ഷങ്ങള്‍ക്ക് മുമ്പ് നിലനിന്നിരുന്ന ഈ മിഥ്യാധാരണകളിന്നും തുടര്‍ന്ന് വരുന്നു. ഇന്നും നമ്മളില്‍ ചിലര്‍ വിശ്വസിക്കുന്ന കുറച്ച് സ്മാര്‍ട്ട്‌ഫോണ്‍ മിഥ്യാധാരണകളിലേക്ക് കടക്കാം.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ചില സ്മാര്‍ട്ട്‌ഫോണ്‍ തെറ്റിദ്ധാരണകള്‍..!!

സുരക്ഷയ്ക്ക് വേണ്ടി ഫ്ലൈറ്റിലെ യാത്രികരോട് ഫോണ്‍ സ്വിച്ച് ഓഫ്/ഫ്ലൈറ്റ് മോഡില്‍ വയ്ക്കാന്‍ പറയുന്നത് സ്ഥിരമാണ്. പക്ഷേ, നിലവിലുള്ള പ്ലെയിനുകളെ ഒരു തരത്തിലും ഫോണ്‍ സിഗ്നലുകള്‍ ബാധിക്കില്ല.

ചില സ്മാര്‍ട്ട്‌ഫോണ്‍ തെറ്റിദ്ധാരണകള്‍..!!

തീപിടുത്തത്തിന്‍റെയും മറ്റും സാധ്യത കണക്കിലെടുത്ത് ഫോണുകള്‍ പെട്രോള്‍ പമ്പുകളില്‍ ഉപയോഗിക്കുന്നത് വിലക്കിയിരിക്കുകയാണ്. വണ്ടികളില്‍ നിന്ന് വരുന്ന സ്പാര്‍ക്ക് തീപിടുത്തത്തിന് കാരണമാവാം, പക്ഷേ മൊബൈല്‍ സിഗ്നല്‍ അക്കാര്യത്തില്‍ നിരുപദ്രവകാരിയാണ്.

ചില സ്മാര്‍ട്ട്‌ഫോണ്‍ തെറ്റിദ്ധാരണകള്‍..!!

പലരും രാത്രിയില്‍ ഫോണ്‍ ചാര്‍ജാവാന്‍ പ്ലഗ് ചെയ്ത ശേഷം രാവിലെയാവും ഓഫ്‌ ചെയ്യുന്നത്. രാത്രി മുഴുവന്‍ പ്ലഗ് ചെയ്താന്‍ ഓവര്‍ഹീറ്റിംഗ് കാരണം ഫോണ്‍ പൊട്ടിത്തെറിക്കുമെന്നൊക്കെ പലരും പറഞ്ഞ് പേടിപ്പിക്കാറുണ്ട്‌. നിലവിലുള്ള ഭൂരിഭാഗം ഫോണുകളും ബാറ്ററി ഫുള്ളായാല്‍ ഓട്ടോമാറ്റിക്കായി ചാര്‍ജിംഗ് നിര്‍ത്തുന്നവയാണ്.

ചില സ്മാര്‍ട്ട്‌ഫോണ്‍ തെറ്റിദ്ധാരണകള്‍..!!

ബ്രൗസിംഗ് ഹിസ്റ്ററി മറയ്ക്കാന്‍ പലരും ഇന്‍കോഗ്നിറ്റോ മോഡ് ഉപയോഗിക്കാറുണ്ട്. ഇത് നിങ്ങളുടെ സിസ്റ്റത്തില്‍ നിന്ന് മാത്രമേ ബ്രൗസിംഗ് ഹിസ്റ്ററി മറയ്ക്കാന്‍ സാധിക്കൂ. ഇന്റര്‍നെറ്റ്‌ സര്‍വീസ് പ്രൊവൈഡറില്‍ നിന്ന് ഈ വിവരങ്ങള്‍ എടുക്കാന്‍ സാധിക്കും.

ചില സ്മാര്‍ട്ട്‌ഫോണ്‍ തെറ്റിദ്ധാരണകള്‍..!!

മിക്ക മൊബൈല്‍ നിര്‍മ്മാതാക്കളും തങ്ങളുടെ ഫോണും ബാറ്ററിയും ഷോക്ക് പ്രൂഫായിട്ടാണ് രൂപകല്പന ചെയ്യുന്നത്. അതിനാല്‍ ചാര്‍ജ് ചെയ്യുമ്പോള്‍ സംസാരിച്ചാല്‍ ഫോണില്‍ നിന്ന് ഷോക്കേല്‍ക്കുമെന്ന പേടി വേണ്ട. എന്നിരുന്നാലും പവര്‍ പ്ലഗില്‍ ഒരു കണ്ണ് വേണം.

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
5 biggest Smartphone myths busted.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot