നിങ്ങളുടെ കമ്പ്യൂട്ടറിന്റെ വേഗത വര്‍ദ്ധിപ്പിയ്ക്കാന്‍ 5 എളുപ്പവഴികള്‍
സ്റ്റാര്‍ട്ട് അപ്പിന്റെ വേഗത വര്‍ദ്ധിപ്പിയ്ക്കാം

നിങ്ങളുടെ കമ്പ്യൂട്ടര്‍ ഓണായി വരുന്ന സമയമുണ്ടെങ്കില്‍ ഒരു പാത്രം കാപ്പി തിളപ്പിയ്്ക്കാം എന്ന അവസ്ഥയാണെങ്കില്‍ കുറച്ച് അത്യാവശ്യ മാറ്റങ്ങള്‍ക്ക് സമയമായി. ഒരു പക്ഷെ നിങ്ങളുടെ കമ്പ്യൂട്ടര്‍ സ്ലോ ആയിരിയ്ക്കില്ല. മറിച്ച് ബൂട്ടിങ്ങിന്റെ സമയത്ത് പ്രവര്‍ത്തിയ്ക്കാന്‍ തുടങ്ങുന്ന കുറേയധികം അനാവശ്യ പ്രൊഗ്രാമുകളായിരിയ്ക്കും നിങ്ങളുടെ കമ്പ്യൂട്ടറിനെ സ്ലോ ആക്കുന്നത്.
ഓട്ടോറണ്‍സ് പോലെയുള്ള ചില സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിച്ചാല്‍ സ്റ്റാര്‍ട്ട് അപ്പില്‍ പ്രവര്‍ത്തിയ്ക്കുന്ന അനാവശ്യ പ്രോഗ്രാമുകളെ ഡിസേബിള്‍ ചെയ്യാന്‍ സാധിയ്ക്കും.
എന്നാല്‍ അതല്ലാതെ വിന്‍ഡോസില്‍ ഒരു എളുപ്പവഴിയുണ്ട്.
- സ്റ്റാര്‍ട്ട് മെനുവില്‍ നിന്ന് റണ്‍ തെരഞ്ഞെടുത്ത് MSConfig എന്ന് ടൈപ്പ് ചെയ്ത് സെര്‍ച്ച് ചെയ്യുക.
- അപ്പോള്‍ വരുന്ന ജാലകത്തിലെ സ്റ്റാര്‍ട്ട് അപ്പ് ടാബില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ വരുന്ന ലിസ്റ്റില്‍ നിന്ന് ബൂട്ടിങ്ങിന്റെ സമയത്ത് പ്രവര്‍ത്തിയ്‌ക്കേണ്ടാത്ത പ്രോഗ്രാമുകള്‍ ഡിസേബിള്‍ ചെയ്യുക. ഉദാഹരണത്തിന് ഐട്യൂണ്‍സ്, പ്രിന്‍രര്‍ തുടങ്ങിയവ സ്റ്റാര്‍ട്ട് അപ്പില്‍ വരേണ്ട ആവശ്യമില്ല. ഇനി നിങ്ങള്‍ക്ക് മനസ്സിലാകാത്ത എന്തെങ്കിലും ആപ്ലിക്കേഷനുകള്‍ കണ്ടാല്‍ അവയെ വിട്ടേയ്ക്കുക.
- എന്നിട്ട് സിസ്റ്റം റീസ്റ്റാര്‍ട്ട് ചെയ്ത് നോക്കുക. വേഗതയില്‍ കാര്യമായ മാറ്റം വരും.


Click it and Unblock the Notifications








