സ്മാര്‍ട്ട്‌ഫോണ്‍ ലോകം മാത്രമല്ല സ്മാര്‍ട്ടായി വളരുന്നത്. ടിവിയും ഏറെ പുരോഗമിയ്ക്കുകയാണ്. എച്ച്ഡി ടിവിയും, 3ഡി ടിവിയും കടന്ന് ഇപ്പോഴിതാ 4K റെസല്യൂഷന്‍ ടെലിവിഷന്‍ വരുന്നു. 3840x2160 പിക്‌സല്‍സ് റെസല്യൂഷനെയാണ് 4K എന്ന് വിളിയ്ക്കുന്നത്. മലയാളത്തില്‍ പറഞ്ഞാല്‍ സാധാരണ പൂര്‍ണ എച്ച്ഡി ഡിസ്‌പ്ലേയേക്കാള്‍ 4 മടങ്ങ് അധിക പിക്‌സല്‍ ശേഷിയുള്ള ഡിസ്‌പ്ലേയുള്ളതിനെ 4K എന്ന് വിളിയ്ക്കാം. തിയേറ്ററില്‍ കാണുന്നതിലും മിഴിവുള്ള ദൃശ്യങ്ങള്‍ ഇതില്‍ കാണാനാകും. ചില കമ്പനികളുടെ 4K ടിവികള്‍ ഇപ്പോഴേ വിപണിയില്‍ ലഭ്യമാണ്. വില സാധാരണക്കാരന് താങ്ങാനാകില്ലെന്ന് മാത്രം.