ബ്ലാക്ക്‌ബെറി10 ല്‍ ഒരുക്കിയിരിയ്ക്കുന്ന 5 സവിശേഷതകള്‍

By Super
|

 

കനേഡിയന്‍ കമ്പനിയായ റിം (റിസര്‍ച്ച് ഇന്‍ മോഷന്‍) അവരുടെ ഏറ്റവും പുതിയ ബ്ലാക്ക്‌ബെറി 10 ഓഎസ് 2013 ജനുവരി 30ന് പുറത്തിറക്കും. മാത്രമല്ല ഒപ്പം രണ്ട് പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ കൂടി കമ്പനി പുറത്തിറക്കും. വിപണിയിലെത്തിയാല്‍ കളി പിന്നെ ഐഫോണ്‍ 5, സാംസങ് ഗാലക്‌സി എസ്3, നോട്ട് 2 തുടങ്ങിയവയുമായിട്ടായിരിയ്ക്കും. അപ്പോള്‍ തണ്ടിയ്ക്ക് തണ്ടിയായി വിപണിയില്‍ പിടിച്ചു നില്‍ക്കാന്‍ കുറച്ച് സവിശേഷതകള്‍ ഉണ്ടായേ പറ്റു. ബ്ലാക്ക്‌ബെറി 10ന് പറയാന്‍ അത്തരം ചില സവിശേഷതകള്‍ ഉണ്ടു താനും.അപ്പോള്‍ ഇനി വരുന്ന ഈ സ്മാര്‍ട്ട്‌ഫോണുകളുടെ വിശേഷങ്ങളറിയാം.

ബോളിവുഡ് താരങ്ങളുടെ സ്വന്തം ഫോണുകള്‍


1.ടൈം ഷിഫ്റ്റ് ഫീച്ചറോട് കൂടിയ സ്‌പോര്‍ട്ട് ക്യാമറ. ഈ സൗകര്യമുപയോഗപ്പെടുത്തി മില്ലി സെക്കന്റുകളുടെ വ്യത്യാസത്തില്‍ ചിത്രങ്ങളെടുക്കാന്‍ സാധിയ്ക്കും. മാത്രമല്ല, മുഖത്തെ ഏറ്റവും നല്ല ഭാവം മനസ്സിലാക്കി ചിത്രമെടുക്കാനും ഈ ക്യാമറയ്ക്കാകും.

2.ബ്ലാക്ക്‌ബെറിയുടെ ഈ പുതിയ ഫോണുകളില്‍ ബാലന്‍സ് ഫീച്ചര്‍ നല്‍കിയിട്ടുണ്ട്. അതായത് നിങ്ങളുടെ സ്വകാര്യ വിവരങ്ങളും, ബിസിനസ് വിവരങ്ങളും കൂട്ടിക്കലര്‍ത്താതെ പ്രത്യേകം സൂക്ഷിച്ച് ഒരു ബാലന്‍സ് നിലനിര്‍ത്താന്‍ ഇതിനാകും.

3.ഫിസിക്കല്‍ കീബോര്‍ഡ് ഒഴിവാക്കിയ മോഡലാണിത്. അതായത് പൂര്‍ണമായും ടച്ച്‌സ്‌ക്രീന്‍ മാത്രമാണ് ഇതിലുള്ളത്. മുന്‍മോഡലുകളുടെ പ്രധാന ആകര്‍ഷണം ഈ കീബോര്‍ഡുകളായിരുന്നു.

4.സിംഗിള്‍ ടച്ച്, സിംഗിള്‍ സൈ്വപ്പ് തുടങ്ങിയ ഓപ്ഷനുകള്‍ നിങ്ങളുടെ ഡാറ്റകളും, മറ്റ് ഫയലകളും ഒരിടത്ത് തന്നെ സൂക്ഷിയ്ക്കാന്‍ സഹായിയ്ക്കും.

5.ബ്ലാക്ക്‌ബെറി 10 ഫോണുകളില്‍ ഹോം ബട്ടണുകള്‍ ഉണ്ടാകില്ല. പകരം ജെസ്ച്ചര്‍ അടിസ്ഥാനമാക്കിയ ഡിസൈനിലൂടെ നിങ്ങള്‍ക്ക് സുഗമമായി ഇവയുപയോഗിയ്ക്കാം
.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X