ഡിഎന്‍എസ്‌ചേഞ്ചര്‍ വൈറസിനെ ചെറുക്കാന്‍ 5 ടൂളുകള്‍

By Super
|
ഡിഎന്‍എസ്‌ചേഞ്ചര്‍ വൈറസിനെ ചെറുക്കാന്‍ 5 ടൂളുകള്‍

ലക്ഷക്കണക്കിന് സിസ്റ്റങ്ങളില്‍ ഇന്ന് ഇന്റര്‍നെറ്റ് നഷ്ടമാകുമെന്ന മുന്നറിയിപ്പ് എഫ്ബിഐയില്‍ നിന്നുണ്ടായിരുന്നു. ഇത് എത്രത്തോളം സിസ്റ്റങ്ങളെ ബാധിച്ചെന്നും ഇപ്പോള്‍ വ്യക്തമല്ല. എന്തായാലും അലുറിയോണ്‍ ഡിഎന്‍എസ്‌ചേഞ്ചര്‍ എന്ന മാല്‍വെയറാണ് ഈ ഇന്റര്‍നെറ്റ് ബ്ലാക്ക്ഔട്ടിന് ഇടയാക്കുന്നത്.

ഈ വൈറസ് ബാധിച്ച സിസ്റ്റങ്ങള്‍ക്ക് ഇന്റര്‍നെറ്റ് നഷ്ടമാകാതിരിക്കാന്‍ എഫ്ബിഐ ഒരു പ്രത്യേക സര്‍വ്വര്‍ സംവിധാനം വഴി ഇന്റര്‍നെറ്റ് ലഭ്യമാക്കുകയായിരുന്നു ഇത് വരെ. എന്നാല്‍ അത് ചെലവേറിയ രീതിയായതിനാല്‍ സിസ്റ്റത്തെ ഈ വൈറസില്‍ നിന്ന് മുക്തമാക്കണമെന്നും അല്ലാത്ത പക്ഷം അത്തരം സിസ്റ്റങ്ങള്‍ക്ക് ഇന്റര്‍നെറ്റ് ജൂലൈ 9 മുതല്‍ ലഭിക്കില്ലെന്നുമായിരുന്നു എഫ്ബിഐയുടെ അറിയിപ്പ്.

 

ഇപ്പോള്‍ ഒരു വിഭാഗം ആഗോളസിസ്റ്റങ്ങള്‍ക്ക് ഭീഷണിയായിരിക്കുകയാണ് അലുറിയോണ്‍ ഡിഎന്‍എസ്‌ചേഞ്ചര്‍. ഇന്ന് രാവിലെ മുതല്‍ നിങ്ങളുടെ സിസ്റ്റത്തില്‍ പെട്ടെന്ന് ഇന്റര്‍നെറ്റ് ആക്‌സസ് ലഭിക്കുന്നില്ലെങ്കില്‍ ഒരു പക്ഷെ അതിന് കാരണം ഈ വൈറസ് സാന്നിധ്യമാകാം. അതിന് ആദ്യം ചെയ്യേണ്ടത് സിസ്റ്റത്തില്‍ നിന്നും ഈ പ്രോഗ്രാമിനെ നീക്കം ചെയ്യുകയാണ്.

ഇന്റര്‍നെറ്റ് ഉള്ള മറ്റൊരു സിസ്റ്റത്തിന്റെ സഹായത്തോടെയേ നിങ്ങളുടെ സിസ്റ്റത്തെ സംരക്ഷിക്കാന്‍ സാധിക്കുകയുള്ളൂ. അതിനായി ഇന്റര്‍നെറ്റ് ഉള്ള സിസ്റ്റത്തില്‍ നിന്നും ഈ ലിങ്കില്‍ പോയി വൈറസ് നീക്കം ചെയ്യാന്‍ അവര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കുക.

സിസ്റ്റത്തില്‍ നിന്നും ഡിഎന്‍എസ്‌ചേഞ്ചര്‍ വൈറസിനെ നീക്കം ചെയ്യാന്‍ സഹായിക്കുന്ന 5 സൗജന്യ ടൂളുകളെ പരിചയപ്പെടാം ഇവിടെ. ഇതിലേതെങ്കിലും ഒന്ന് മറ്റൊരു സിസ്റ്റത്തില്‍ ഡൗണ്‍ലോഡ് ചെയ്ത് യുഎസ്ബി ഡ്രൈവ് വഴിയോ സിഡിയിലോ കോപ്പി ചെയ്ത് വൈറസുള്ള സിസ്റ്റത്തിലേക്ക് ഇന്‍സ്റ്റാള്‍ ചെയ്യാം.

മക്അഫീ സ്ട്രിംഗര്‍, കാസ്‌പെര്‍സ്‌കി ലാബ്‌സ് ടിഡിഎസ്എസ്‌കില്ലര്‍, നോര്‍ട്ടണ്‍ പവര്‍ ഇറേസര്‍, ട്രന്‍ഡ് മൈക്രോ ഹൗസ് കോള്‍, മാക് സ്‌കാന്‍ എന്നിവയാണ് ഈ ടൂളുകള്‍. ഇതില്‍ ആദ്യത്തെ നാലും വിന്‍ഡോസ് പ്ലാറ്റ്‌ഫോമില്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാനാകും. മാക്‌സ്‌കാന്‍ മാക് ഓപറേറ്റിംഗ് സിസ്റ്റത്തെയാണ് പിന്തുണക്കുന്നത്. മാത്രവുമല്ല, 30 ദിവസത്തേക്കാണ് ഇതിന്റെ സൗജന്യ വേര്‍ഷന്‍ ലഭിക്കുക.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X