യു.എസില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന സി.ഇ.ഒ. മാര്‍ക് സുക്കര്‍ബര്‍ഗ്

By Bijesh
|

യു.എസില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം കൈപറ്റുന്ന സി.ഇ.ഒ. ഫേസ് ബുക് സ്ഥാപകന്‍ മാര്‍ക് സുക്കര്‍ബര്‍ഗ്. 2,278,668,214 ഡോളറാണ് 2012-ല്‍ അദ്ദേഹത്തിന് ലഭിച്ചത്. ശമ്പളവും ബോണസും മറ്റ് ആനുകൂല്യങ്ങളും ഉള്‍പ്പെടെയുള്ള കണക്കാണ് ഇത്.

 

യു.എസ്. ആസ്ഥാനമായുള്ള GMI റേറ്റിംഗ് ആണ് രാജ്യത്ത് ഏറ്റവും കുടുതല്‍ പ്രതിഫലം കൈപ്പറ്റുന്ന സി.ഇ.ഒമാരുടെ കണക്ക് പുറത്തുവിട്ടത്. യു.എസിലെ 2250 സി.ഇ.ഒ മാരുടെ പ്രതിഫലം കണക്കാക്കി നടത്തിയ സര്‍േവയിലാണ് സുക്കര്‍ബര്‍ഗ് മുന്നിലെത്തിയത്.

കണക്കെടുപ്പില്‍ 2 സി.ഇ.ഒമാര്‍ പത്ത് കോടി ഡോളറിലധികം കൈപ്പറ്റുന്നുണ്ടെന്നും കണ്ടെത്തി. GMI യുടെ ലിസ്റ്റില്‍ നിന്നു തെരഞ്ഞെടുത്ത, യു.എസില്‍ ഏറ്റവും അധികം പ്രതിഫലം കൈപ്പറ്റുന്ന അഞ്ചു ഐ.ടി. കമ്പനി സി.ഇ.മാര്‍ ആരെന്നറിയാന്‍ താഴേക്കു സ്‌ക്രോള്‍ ചെയ്യുക.

#1

#1

നേരത്തെ പറഞ്ഞപോലെ ഫേസ് ബുക് സ്ഥാപകന്‍ മാര്‍ക് സുക്കര്‍ബര്‍ഗ് തന്നെയാണ് ഒന്നാം സ്ഥാനത്ത്. 2,278,668,214 ഡോളറാണ് അദ്ദേഹത്തിന് 2012-ല്‍ ലഭിച്ചത്. അടിസ്ഥാന ശമ്പളം 503205 ഡോളറും ബോണസ് 266101 ഡോളറുമാണ്.

 

#2

#2

സാറ്റലൈറ്റ് റേഡിയോ കമ്പനിയായ സിരിയസ് XM റേഡിയോയുടെ സി.ഇ.ഒ. മെല്‍ കാര്‍മാസിന്‍ ആണ് ഏറ്റവും കൂടുതല്‍ പ്രതിഫലം കൈപ്പറ്റുന്ന രണ്ടാമത്തെ ഐ.ടി. കമ്പനി സി.ഇ.ഒ. 255,355,676 ഡോളറാണ് കഴിഞ്ഞ വര്‍ഷം അദ്ദേഹത്തിന് ആകെ പ്രതിഫലമായി ലഭിച്ചത്. അടിസ്ഥാന ശമ്പളം 1,500,000-ഡോളറും ബോണസ് 9,500,000 ഡോളറുമാണ്.

 

#3
 

#3

ആപ്പിള്‍ സി.ഇ.ഒ. ടിം കുക്കാണ് അടുത്തതായി ലിസ്റ്റില്‍ ഇടം പിടിച്ചത്. അദ്ദേഹത്തിന്റെ വാര്‍ഷിക വരുമാനം 143,828,867 ഡോളറാണ്. അടിസ്ഥാന ശമ്പളം 1,357,718 ഡോളര്‍, ബോണസ് 2,800,000 ഡോളര്‍.

 

#4

#4

സേല്‍സ് ഫോഴ്‌സ് സി.ഇ.ഒ. മാര്‍ക് ബിനോഫിന്റെ കഴിഞ്ഞ വര്‍ഷത്തെ വാര്‍ഷിക പ്രതിഫലം 109,544,875 ഡോളറാണ്. അടിസ്ഥാന ശമ്പളം 1,000,000 ഡോളര്‍, ബോണസ് 1,302,000 ഡോളര്‍

 

#5

#5

ഇന്‍ഫര്‍മേഷന്‍ സര്‍വീസ് കമ്പനിയായ വെരിസ്‌ക് അനലിറ്റിക്‌സിന്റെ സി.ഇ.ഒ ആയ ഫ്രാങ്ക് ജെ സോയ്‌നെയുടെ കഴിഞ്ഞ വര്‍ഷത്തെ പ്രതിഫലം 100,432,117 ഡോളറാണ്. അടിസ്ഥാന ശമ്പളം 1000,000 ഡോളര്‍, ബോണസ് 3000,000 ഡോളര്‍.

 

യു.എസില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന സി.ഇ.ഒ. മാര്‍ക് സുക്കര്‍ബ
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X