മലയാളത്തിന് അഭിമാനിക്കാം; കേരളത്തില്‍ നിന്ന് അഞ്ച് വിദ്യാര്‍ഥി സംരംഭകര്‍ സിലിക്കണ്‍ വാലിയിലേക്ക്

By Bijesh
|

വയസ് ഇരുപത്തി രണ്ടേ ആയിട്ടുള്ളു. പഠനവും പൂര്‍ത്തിയായിട്ടില്ല. പക്ഷേ ഇവര്‍ ഇന്ന് സ്വന്തമായി സ്ഥാപനം നടത്തുന്നവരാണ്, സി.ഇ.ഒമാരാണ്. അതും പോരാഞ്ഞ് സാങ്കേതിക ലോകത്തിന്റെ തലസ്ഥാനമായ അമേരിക്കയിലെ സിലിക്കണ്‍ വാലിയിലേക്ക് പറക്കാനൊരുങ്ങുകയാണ്. അതും സര്‍ക്കാര്‍ ചെലവില്‍.

 
കേരളത്തില്‍ നിന്ന് അഞ്ച് വിദ്യാര്‍ഥി സംരംഭകര്‍ സിലിക്കണ്‍ വാലിയിലേക്ക്

കൊച്ചി സ്റ്റാര്‍ട്അപ് വില്ലേജില്‍ സ്വന്തം ആശയങ്ങള്‍ക്ക് ചിറകു മുളപ്പിക്കാന്‍ അധ്വാനിക്കുന്നവരാണ് ഈ മിടുക്കന്‍മാര്‍. നിതിന്‍ ജോര്‍ജ്, അരവിന്ദ് സഞ്ജീവ്, ജബിന്‍ ജോസ്, വിജിത് പത്മനാഭന്‍, ആകാശ് മാത്യൂ എന്നി എഞ്ചിനീയറിംഗ് വിദ്യാര്‍ഥികളാണ് നവംബറില്‍ ദിലിക്കണ്‍ വാലിയിലേക്ക് പറക്കാനൊരുങ്ങുന്നത്.

യുവ സംരംഭകരെ പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച എസ്.വി. സ്‌ക്വയര്‍ പദ്ധതിയാണ് ഇവര്‍ക്ക് സിലിക്കണ്‍വാലിയിലേക്കു പറക്കാന്‍ സഹായകമായത്. നവംബറില്‍ യാത്രതിരിക്കും. സിലിക്കണ്‍ വാലിയിലെ വിവിധ സാങ്കേതിക വിദഗ്ധരുമായി ആശയ വിനിമയം നടത്താനും പ്രവര്‍ത്തനങ്ങള്‍ അടുത്തറിയാനും അവസരം ലഭിക്കുകയും ചെയ്യുംആകെയുണ്ടായിരുന്ന 1268 അപേക്ഷകരില്‍ നിന്നാണ് അഞ്ചുപേര്‍ തെരഞ്ഞെടുക്കപ്പെട്ടത്.

ഇവര്‍ ഓരോരുത്തരും എങ്ങനെയാണ് സ്വപ്‌നങ്ങള്‍ക്ക് ചിറക് മുളപ്പിച്ചത് എന്നുനോക്കാം.

നിതിന്‍ ജോര്‍ജ്

ക്യൂ പ്ലെ എന്ന സംരംഭത്തിന്റെ സ്ഥാപകരിലൊരാളും സി.ഇ.ഒയുമാണ് നിതിന്‍. ഒറ്റ ക്ലിക്കിലൂടെ സ്മാര്‍ട്‌ഫോണ്‍, ടാബ്ലറ്റ്, ലാപ്‌ടോപ്, പി.സി. എന്നിവയിലെ ഫയലുകള്‍ ടെലിവിഷനിലൂടെ പരിശോധിക്കാന്‍ കഴിയുന്ന സംവിധാനമാണ് ക്യൂ പ്ലെ വികസിപ്പിച്ചെടുത്തത്. 10000 രൂപ മാത്രമാണ് ഇതിന്റെ മുതല്‍ മുടക്ക്. നവംബര്‍ അവസാനത്തോടെ ഇത് വിപണിയില്‍ ലഭ്യമാവും. ഇന്‍ഫോസിസ് മുന്‍ സി.ഇ.ഒ. ക്രിസ് ഗോപാലകൃഷ്ണന്‍ പോലും ക്യൂ പ്ലേയെ മികച്ച കാമ്പസ് സംരംഭമെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്നാണ് നിതിന്‍ എന്‍ജിനീയറിംഗ് പഠനം പൂര്‍ത്തിയാക്കിയത്.

ആകാശ് മാത്യു

ബി. ടെക് രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായിരിക്കെയാണ് ആകാശ് മാത്യു സ്വന്തമായി സ്ഥാപനം ആരംഭിച്ചത്. സി.ഐ.ഇ.ഡി. ടെക്‌നോളജീസ്. ഫെയ്‌സ് ബുക്കില്‍ ഏറെ ഹിറ്റായ ക്രഷ് എന്ന ആപ്ലിക്കേഷനാണ് ഈ വിദ്യാര്‍ഥിയുടെ പ്രധാന കണ്ടുപിടിത്തം. പ്രണയം കണ്ടെത്താനുള്ള ഈ ആപ്ലിക്കേഷന്‍ 121 രാജ്യങ്ങളില്‍ പ്രചാരത്തിലുണ്ട്.

അരവിന്ദ് സഞ്ജീവ്

കഴിഞ്ഞ വര്‍ഷം യാഹു ആക്‌സഞ്ചര്‍ ബംഗളൂരുവില്‍ നടത്തിയ യുവ നിക്ഷേപക സംഗമത്തില്‍ മികച്ച സംഭംഭകനായി തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥിയാണ് അരവിന്ദ്. സ്മാര്‍ട്‌ഫോണ്‍ ഉപയോഗിച്ച് കാര്‍ അടയ്ക്കാനും തുറക്കാനും കഴിയുന്ന റൈഡ് സ്മാര്‍ട് ആണ് അരവിന്ദിന്റെ പ്രധാന കണ്ടുപിടിത്തം. എ.ആര്‍.എസ്. ഡിവൈസ് എന്നപേരില്‍ ഒരു കമ്പനിയും ആരംഭിച്ചിട്ടുണ്ട്.

വിജിത് പത്മനാഭന്‍

ഡോളൊജൊ ലാബ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ സി.ഇ.ഒ ആണ് വിജിത്. ഉപഭോക്താക്കള്‍ക്കായി വിവിധ തരത്തിലുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകള്‍ രൂപകല്‍പന ചെയ്തിട്ടുള്ള വിജിതിന്റെ ഏറ്റവും വലിയ സ്വപ്‌നം ഫേസ് ബുക്കിനേക്കാള്‍ നല്ലൊരു സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റാണ്.

ജിബിന്‍ ജോസ്

ബ്ലാക് ബെറിയുടെ മികച്ച പത്ത് ആപ്ലിക്കേഷന്‍ ഡവലപ്പര്‍മാരില്‍ ഒരാളാണ് ജിബിന്‍. ബി. ടെക് കമ്പ്യൂട്ടര്‍ സയന്‍സ് നാലാംവര്‍ഷ വിദ്യാര്‍ഥിയായാ ഇദ്ദേഹം ബ്ലാക്‌ബെറി ജാം 2012 ജേതാവുകൂടിയാണ്.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X